സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മാങ്കുഴി മാധവൻ എന്ന പ്രശസ്തൻ അന്ന് സ്കൂൾ പണിയാൻ മുൻകൈ എടുത്തു,അഞ്ചുതെങ്ങ് പഞ്ചായത്തിന് കീഴിൽ ഇന്ന് എം എം എം ജി എൽ പി എസ്സ് എന്ന പേരിൽ നെടുങ്ങണ്ട ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രൈമറി വിദ്യാലയം ഏറെ ചരിത്ര പ്രധാന്യമുള്ള സ്കൂളാണ്.മലയാളത്തിന്റെ മഹാ കവി കുമാരനാശാന്റെ കാൽപ്പാടുകൾ പതിഞ്ഞിട്ടുള്ള മണ്ണിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്,ആശാൻ കവിതകൾ രചിക്കാനായി സ്കൂൾ അങ്കണത്തിലെ ചെമ്പക തറയിൽ വരുമായിരുന്നു.ഇന്നും ആ ചെമ്പക മരങ്ങൾ ആ മഹാ കവിയുടെ ഓർമ്മകൾ വരും തല മുറക്ക് പകർന്നു നൽകാനായി സദാസമയം പൂവണിഞ്ഞു നിൽക്കുന്നു.