Soumyamurugan
നൂറ്റിഏഴ് വർഷങ്ങൾക്കു മുൻപ് -1915-ഏതാനും സുമനസുകളെ ഈശ്വരൻ എല്പിച്ചൊരു നിയോഗം...... അനേകം മഹത്തുക്കളുടെ ദീർഘദൃഷ്ടിയുടെയും അനേകവർഷത്തെ അവിരാമമായ അധ്വാനത്തിന്റെയും ഫലം......... അതാണ് ഇന്നത്തെ ഓച്ചന്തുരുത്ത് സാന്റാക്രൂസ് ഹയർ സെക്കന്ററി സ്കൂൾ.
യശശ്ശരീരനായ റവ. ഫാ. തോമസ് റോച്ചയുടെയും കുറച്ചു നല്ല മനുഷ്യരുടെയും ശ്രമഫലമായി 1915 -ൽ ഓച്ചന്തുരുത്ത് ക്രുസ് നിലാഗ്രസ് പള്ളിയുടെ കൺവെട്ടത്ത് ഇൻഫാന്റ് ജീസസ് കോൺനെന്റിന്റെ സമീപത്ത് സാന്റാക്രൂസ് ആംഗ്ലോ വെർണാക്കുലർ സ്ക ൾ എന്ന പേരിലാണ് ഈ സ്കുൾ സ്ഥാപിതമായത്. റവ.ഫാ.തോമസ് മുള്ളുർ മാനേജരായിരുന്നപ്പോഴാണ് സ്കുൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ലോവർ സെക്കന്ററി സ്കുളായി പ്രവർത്തനമാരംഭിച്ചത്.
പനമ്പ് കൊണ്ടുണ്ടാക്കിയ ക്ലാസ്സ്മുറിക്കുള്ളിൽ ആരംഭിച്ച സ്കൂൾ വളരെയധികം പ്രതിസന്ധികൾ തരണം ചെയ്തു വിദ്യാഭ്യാസ വിചക്ഷണനായിരുന്ന വെരി.റവ.മോൺ ജോസഫ് കൊറയയുടെയും പ്രധാനാധ്യാപകന്റെ സ്ഥാനം വഹിച്ചിരുന്ന ശ്രീ കെ എ ജോസഫിന്റെയും സഹാധ്യാപകരായിരുന്ന ശ്രീ ഫ്രാൻസിസ് ശ്രീആന്റണി പങ്ക്യൻ, ശ്രീ.മാനുവൽ, ശ്രീ.ജോസഫ് എന്നിവരുടെ ശ്രമഫലമായി 1946-ൽ വിദ്യാലയവർഷത്തിൽ 1946 -ൽ സാന്റാക്രൂസ് ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർന്നു. 1946-47, 1948-49 ൽ പത്താം ക്ലാസ് ണന്നിങ്ങനെ പൂർത്തിയാക്കുകയും, 1948-1974 കാലയാളവിൽ ഹെഡ്മാസ്റ്ററായിരുന്ന റവ,ഫാ ജോസഫ് തളിയനേഴത്തിന്റെ ശ്രമഫളമായി 1949-ലെ ആദ്യ SSLC ബാച്ച് പുറത്തിറങ്ങി. 1959-ലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠിക്കാനുള്ള (10-education) അനുവാദം ലഭിച്ചു.