Kiteswiki
4 ഏപ്രിൽ 2018 ചേർന്നു
ഗവ.എച്ച്.എസ്എസ് അഞ്ചൽ വെസ്റ്റിൽ ലിറ്റിൽ കൈറ്റ്സ് പദ്ധതി 2018 ജൂൺ മാസത്തിൽ ആരംഭിച്ചു. പി ടി എ പ്രസിഡൻറ് ശ്രീ വി സതീഷ് ഉദ്ഘാടനം നിർവഹിച്ചു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പ്രോഗ്രാമിങ്,അനിമേഷൻ,മൊബൈൽ ആപ് നിർമാണം,റോബോട്ടിക്സ്, ഇന്റർനെറ്റ് ,മലയാളം ടൈപ്പിങ് ,പൈതൺ&ഇലക്ട്രോണിക്സ്,ഹാർഡ്‌വെയർ എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകും. എട്ടാം ക്ലാസിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് 9 ,10 ക്ലാസുകളിലായാണ് പരിശീലനം പൂർത്തിയാകുന്നത്.സ്കൂൾ, സബ്‌ജില്ല ,ജില്ല, സംസ്ഥാന തലത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കപ്പെടുന്നു. ബുധനാഴ്ച ദിവസങ്ങളിൽ വൈകിട്ടു നാലു മണി മുതൽ ഒരു മണിക്കൂറാണ് പരിശീലന സമയം. ഓൺലൈനായി ഹാജർ രേഖപ്പെടുത്തും. കുട്ടികൾ ഏറെ താൽപര്യത്തോടെയാണ് ഓരോ ക്ലാസിലും പങ്കെടുക്കുന്നത്.