കേരളത്തിലെ ഏറ്റവും മികച്ച വിദ്യാലയമായി വളർന്ന എന്റെ സ്കൂളിൾ നിലവിൽ 7000 കുട്ടികളും 230 അദ്ധ്യാപകരും നിറഞ്ഞു നിൽക്കുന്ന ഈ മഹാവിദ്യാലയത്തിന്റെ ഓരോ വിജയത്തിലും ഒരുപാട് ആളുകളുടെ പരിശ്രമം നമുക്ക് കാണാൻ കഴിയും .നിലവിലെ ഹെഡ് മിസ്ട്രസ് സൈബുന്നിസ കെ കെ യും ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സുധ കെ ,യുമാണ് . ഇവരുടെ കൂട്ടായ പ്രവർത്തനവും അദ്ധ്യാപകരുടെ പിന്തുണയും നമുക്ക് കാണാൻ കഴിയും.

ഹരിതവിദ്യാലയം' റിയാലിറ്റി ഷോ:

ഇടംനേടി  കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസ്

കോട്ടക്കൽ:പൊതുവിദ്യാ

ഭ്യാസമേഖലയിലെ മികവുകൾ ഉയർത്തിക്കാട്ടുന്ന 85 വിദ്യാലയ ങ്ങളുടെ പട്ടികയിൽ കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ ഇടംനേടി. സർക്കാരിൻ്റെ കീഴിലുള്ള കൈറ്റിന്റെ നേതൃ ത്വത്തിൽ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിലാണ് സ്കൂൾ തിര ഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി നൂറ് ശതമാന വിജയം നേടി ഒന്നാം സ്ഥാനവും എൻ.എം.എം.എസ്  പരീക്ഷയിൽ രണ്ടാം സ്ഥാനവും യു.എസ്.എസ് പരീക്ഷ യിൽ മൂന്നാം സ്ഥാനവും നേടിയിയിരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ മികവുകളും നൂതന സാങ്കേതിക വിദ്യകളുടെ പ്രവർത്തനങ്ങളും സാമൂഹിക പ്രവർത്തനങ്ങളുമാണ് ഈ അംഗീകാരത്തിന് തിരഞ്ഞെടുക്കാൻ കാരണമായത്.സ്കൂൾ മാനേജർ കെ ഇബ്രാഹിം ഹാജി,പ്രിൻസിപ്പൽ അലി കടവണ്ടി പ്രധാനധ്യാപിക കെ.കെ സൈബുന്നീസ, പിടിഎ പ്രസി ഡന്റ് പി ഇഫ്തിഖാറുദ്ധീൻ, അധ്യാപകരായ അബ്ദുൽ ഗഫൂർ ഇരുമ്പൻ,പ്രദീപ് വാഴങ്കര, റാഫി തൊണ്ടിക്കൽ എന്നിവരാണ് ഹരിത വിദ്യാലയം റിയാലിറ്റി ഷോ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഹരിതവിദ്യാലയം' റിയാലിറ്റി ഷോ:
AKMHSS KOTTOOR
ലിറ്ററേച്ചർ ഫെസ്റ്റ്
ലിറ്ററേച്ചർ ഫെസ്റ്റ്
എന്റെ സ്‌കൂൾ എന്റെ അഭിമാനം

കോട്ടക്കൽ: നഗരസഭയും  കോട്ടൂർ എ.കെ.എം ഹയർ സെൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന "ലേൺ വെൽ ഹബ് " പദ്ധതിക്ക് തുടക്കമായി. കോട്ടൂർ എ.കെ.എം സ്കൂളിൽ വെച്ച് നഗരസഭ  ചെയർപേഴ്സൺ ഡോ.കെ ഹനീഷ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സി മുഹമ്മദാലി അധ്യക്ഷത വഹിച്ചു. നഗരസഭ പരിധിയിലുള്ള ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനോടൊപ്പം

മത്സര പരീക്ഷകൾക്ക് തയ്യാറാകുന്ന ഉദ്യോഗാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യവും, ചർച്ച ചെയ്യാനും, പുസ്തകങ്ങൾ റഫറൻസ് ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ആലമ്പാട്ടിൽ റസാഖ്, പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി.ടി അബ്ദു, നഗരസഭ കൗൺസലർമാരായ കെ സഫീർ അസ്‌ലം, പി.പി സലിം,നഷ് വ ഷാഹിദ്,ശബ്ന ഷാഹുൽ,

ഇ.പി റഫീഖ്, സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, സുപ്രണ്ട് ഫെമി  എന്നിവർ സംബന്ധിച്ചു,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ  ബിസി ജിസ്മിത്ത് ക്ലാസ് നയിച്ചു. എൻ.എസ്.എസ് വളണ്ടിയർമാരായ മുഹമ്മദ് ഷാഹിൽ, റിയ  ഹസ്ക്കർ നേതൃത്വം നൽകി.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Akmhss&oldid=2920782" എന്ന താളിൽനിന്ന് ശേഖരിച്ചത്