'= കേരള കാളിദാസ കേരള വർമ്മ ഹയർ സെക്കന്ററി സ്ക്കൂൾ, പൊത്തപ്പള്ളി തെക്ക്, കുമാരപുരം ,ആലപ്പുഴ '='ആലപ്പുഴ ജില്ലയിൽകാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സരസ്വതീക്ഷേത്രംആണിത്. 1960 ൽ ശ്രീ.ജി.പി.മംഗലത്തുമഠം സ്ഥാപിച്ച ഈ വിദ്യാലയം 1969 ൽ അപ്പർ പ്രൈമറി& ഹൈസ്ക്കൂൾ ആയും 2014 ൽ ഹയർസെക്കന്ററി വിദ്യാലയമായും ഉയർത്തപ്പെട്ടു. നഴ്സറി മുതൽ ഹയർസെക്കന്ററി വരെയായി ഏകദേശം ആയിരത്തിനാനൂറോളം വിദ്യാർത്ഥികൾ ഇപ്പോൾ അധ്യയനം ചെയ്യുന്നു. അൻപത്തിയഞ്ചോളം ജീവനക്കാരും ഇവിടെ ജോലി നോക്കുന്നു. കഴിഞ്ഞ ആറു വർഷങ്ങളായി തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം നിജയം കൈവരിച്ചുവരുന്നു. 20018-2019 അധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്ക്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി 134 കുട്ടികൾ പരീക്ഷ എഴുതിയതിൽ 32 പേർക്ക് എല്ലാ വിഷയങ്ങ ളിലും എ പ്ലസ് നേടാൻ കഴിഞ്ഞു. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ ഒരു പ്രമുഖ വിദ്യാലയമായി മാറാൻഈ വിദ്യാലയത്തിന് കഴിഞ്ഞു. പാഠ്യവിഷയങ്ങൾക്ക് പുറമെ പാഠ്യേതര വിഷയങ്ങൾക്കും

മുന്തിയ പരിഗണന ഇവിടെ നൽകുന്നു. കുട്ടികളുടെ നൈസർഗ്ഗികമായ വാസനകളെ പരിപോഷിപ്പിക്കാനായി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു.സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജൂനിയർ റെഡ്ക്രോസ്, ലിറ്റിൽകൈറ്റ്സ്, സ്ക്കൗട്ട്സ്, ഗൈഡിംഗ്, നാഷനൽ സർവ്വീസ് സ്ക്കീം, അസാപ് തുടങ്ങിയ യൂണി്റ്റുകളോടൊപ്പം കരാട്ടേ,യോഗ, സംഗീതം,പ്രത്യേക കായിക പരിശീലനങ്ങൾ,വ്യക്തിഗത സ്ക്കിൽ ആപ്റ്റിറ്റ്യൂഡ് പരിശീലനങ്ങൾ, ബോധവല്ക്കരണ പരിപാടികൾ തുടങ്ങി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു.
"https://schoolwiki.in/index.php?title=ഉപയോക്താവ്:35048&oldid=650098" എന്ന താളിൽനിന്ന് ശേഖരിച്ചത്