സെന്റ് മേരീസ് എൽ. പി സ്കൂൾ മരുതോങ്കര

ആമുഖം

മധ്യതിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് നടത്തിയ ഐതിഹാസികമായ കുടിയേറ്റം കേരളചരിത്രത്തിൽ രേഖപ്പെട്ടുകിടക്കുന്നു.

1920/30 കാലഘട്ടത്തിലാണ് കുറ്റ്യാടിയുടെ കിഴക്കൻ പ്രദേശങ്ങളിൽ കുടിയേറ്റക്കാര്ർ എത്തിയത് മരുതോങ്കര ഭാഗത്ത് കൊട്ടിയൂർ ദ്വവസ്വം വക 9000 ഏക്കർ ഭൂമി കൊടും കാടായി ഉണ്ടായിരുന്നു. കുടിയേറ്റക്കാർ വനഭൂമി വെട്ടിത്തെളിച്ചു. കന്നിമണ്ണിൽ കനകം വിളയിച്ചു.

മരുതോങ്കരയിലാണ് ആദ്യത്തെ പള്ളിയും പള്ളിക്കൂടവും സ്ഥാപിക്കപ്പെട്ടത്. മരുതോങ്കര കേന്ദ്രീകരിച്ച് വിദ്യാതത്പരരായ ആളുകളെ ചേർത്ത് നാടകകൃത്തും നടനുമായിരുന്ന മടപ്പള്ളിക്കുന്നേൽ സിറിയക് മഹാപിള്ള ആദ്യത്തെ പള്ളിക്കൂടം തുറന്നു. പിന്നീട് വടക്കേടത്ത് കുര്യാക്കോസ് പള്ളിക്കുവേണ്ടി വാങ്ങിയ എട്ടേക്കർ സ്ഥലത്ത് 1.3 1937 ൽ ഷെഡിൻറെ പണി പൂർത്തിയാക്കി. എൽ പി സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. അവിചാരിതമായുണ്ടായ തീപിടുത്തത്തെതുടർന്ന് പള്ളിയും പള്ളിക്കൂടവും മുള്ളൻകുന്നിലേക്ക് മാറ്റി സ്ഥാപിച്ചു. ഇയ്യാലിയിൽ ജോസഫിൻറെയും കിഴക്കയിൽ മത്തായയുടെയും സംഭാവന സ്ഥലത്താണ് ഇപ്പോൾ പള്ളിക്കൂടം സ്ഥിതിചെയ്യുന്നത്.

താമരശ്ശേരി രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിലാണ് ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:16424_hm&oldid=1600831" എന്ന താളിൽനിന്ന് ശേഖരിച്ചത്