യു.പി വിദ്യാർത്ഥികൾക്കും എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുമായി സ്കൂളിൽ ഉച്ചഭക്ഷണ പരിപാടി വളരെ നല്ല രീതിയിൽ നടന്നുവരുന്നു. ഗ്യാസ് ഉപയോഗിക്കുന്ന ആധുനിക രീതിയിലുള്ള അടുക്കള ഇവിടെ പ്രവർത്തിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പാത്രങ്ങളും അനുബന്ധ സൗകര്യങ്ങളും പി.ടി.എ യുടെ നേതൃത്വത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് കൈ കഴുകുന്നതിനും പാത്രങ്ങൾ വൃത്തിയാക്കുന്നതിനും വിശാലമായ വാഷിംഗ് ഏരിയയുണ്ട്. മെമ്മറീസ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ സംഭാവനയാണ് വാഷിംഗ് ഏരിയ. സ്കൂളിലെ ബയോളജി അധ്യാപകനായ നജീബാണ് നൂൺ മീൽ പ്രോഗ്രാം കോ-ഓഡിനേറ്റർ.

"https://schoolwiki.in/index.php?title=ഉച്ചഭക്ഷണ_പരിപാടി&oldid=1571110" എന്ന താളിൽനിന്ന് ശേഖരിച്ചത്