മനുഷ്യാ......

മനുഷ്യാ നിന്റെ അഹന്തയെവിടെ?
ഓർക്കൂ...
മനുഷ്യാ നിന്റെ അഹന്തയെവിടെ ?
എല്ലാം വെട്ടിപ്പിടിക്കുവാനായി
നമ്മളോടിക്കിതച്ചിടുമ്പോൾ
ഓർത്തില്ല നമ്മളീ ഭൂമിയെ ജീവനെ
ഓർത്തില്ല നമ്മളെത്തന്നെ.
വയലുകളെല്ലാം നികത്തീ- നമ്മൾ
ഫ്ലാറ്റുകൾ കെട്ടിപ്പടുത്തു
തമ്മിൽ തമ്മിൽ കാണാതെ നമ്മൾ
കാലം കഴിച്ചൂ മദിച്ചൂ...
വെട്ടിയറുത്തു മൃഗങ്ങളെ
വിൽപ്പനശാലയിൽ തൂക്കി
നമ്മൾ കഴിക്കും ഭക്ഷണത്തിൽ
നമ്മളാൽ തന്നെ വിഷം നിറച്ചൂ...
പൊങ്ങച്ച സഞ്ചി നിറയെ
ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും നിറച്ചു നടന്നൂ...
ഒരു മാത്ര പോലും ഓർത്തില്ല നമ്മൾ നമ്മുടേതായ കടമകളെ
ഇന്നിതാ, ഈ ദിനങ്ങളിലൊന്നിൽ
കൊറോണയെന്നൊരു കുഞ്ഞുവൈറസ്
ലോകത്താകെ മഹാമാരി വിതച്ചു
മനുഷ്യരാകെ വലഞ്ഞു.
മനുഷ്യാ! നിന്റെ അഹന്തയെവിടെ, ഓർക്കൂ
മനുഷ്യാ! നിന്റെ അഹന്തയെവിടെ!
 

ആര്യനന്ദ കെ. പി.
6 A കതിരൂർ ഈസ്റ്റ് യു.പി.എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത