ആരംഭം എൽ പി (അംഗീകാരമില്ല) തിരുവല്ല സി എം എസ് ൻറ നേതൃത്വത്തിൽ. പ്രഥമാധ്യാപകൻ ശ്രീ മാമ്മൻ സർ , സൗകര്യങ്ങൾ ഉണ്ടാക്കി കൊടുത്തത് മരക്കൊമ്പിൽ പാവു മാപ്പിള

1946 ൽ ഗവ.അംഗീകാരം ലഭിച്ചു.ശ്രീ കെ.ആർ ദാമോദരൻ നായർ, നാരായണൻ നായർ, ആടുപാറ പീലി മാപ്പിള, കല്ലറക്കൽ തോമസ് ,എം. വിക്രമൻ നായർ , എം ആർ പപ്പുണ്ണി പിള്ള  ഇലഞ്ഞിക്കൽപീതാംബരൻ, എരപ്പൂഴിക്കര ചാണ്ടി തുടങ്ങിയ നേത്യ പാടവമുള്ള സേവനതൽപ്പരുടെ കൂട്ടായ്മയും ത്യാഗവും ഈ സ്കൂളിൻ്റെ അഭിവൃദ്ധിക്കും. ഉയർച്ചയ്ക്കും കാരണമായി.1953ൽ യു പി സ്ക്കൂളായും 1964 ൽ ഹൈസ്ക്കൂളായും ഉയർത്തി .പിന്നീട് തൊടുപുഴ ഡി ഇ ഒ യും സ്ക്കൂൾ ഹെഡ്മാസ്റററുമായിരുന്ന ശ്രീ എൻ പി ജോൺസാറിൻ ശ്രമഫലമായി 1984 ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു .

പ്രശസ്തനായ പൂർവ്വ വിിദ്യാർത്ഥി സജി തോമസ് വെള്ളിയാമറ്റത്തെ കുന്നുകളിൽ റബ്ബറിനു മരുന്നു തളിക്കാൻ വന്ന ഹെലികോപറ്റർ കണ്ടതോടെയാണ് സജിയുടെ മനസ്സിൽ വിമാനമെന്ന സ്വപ്നം കടന്നു കൂടിയത്.ആദ്യം നിർമ്മിച്ച വിമാനം പറക്കാൻ ത്രാണിയില്ലാത്ത യന്ത്രംഘടിപ്പിച്ചതായിരുന്നു അത് വിശ്വേശ്വരയ്യ എൻജിനിയറിംഗ് കോളേജ് വിലക്കു വാങ്ങി.അതിനു കിട്ടിയ തുക കൊണ്ട് പറക്കുന്ന വിമാനം നിർമ്മിക്കാൻ തുടങ്ങി ഏപ്രിൽ 10ന് റിട്ടയേർഡ് വിംഗ് കമാൻഡർ എസ്.കെ ജി നായർ സജിയെ ഇരുത്തി വിമാനം പറത്തി തമിഴ്നാട് തിരുനൽവേലിക്കടുത്തുള്ള അംബാസമുദ്രത്തിലാണ് സജിയുടെ വിമാനം വാനിലേക്ക് ഉയർന്നത് വിമാനം രൂപകൽപ്പന ചെയ്ത ഭിന്നശേഷിയുള്ള വ്യക്തി എന്ന നിലയിൽ ലിംക ബുക്ക് ഓഫ് ഇന്ത്യ റെക്കോർഡ്സിൽ സജി സ്ഥാനം പിടിച്ചു. വൈകല്യത്തേയും പരിമിതികളെയും അതിജീവിച്ച് നേട്ടം കൊയ്ത ഒൻപതുപേരിൽ ഒരാളായി ഡിസ്കവറി ചാനലിലൂടെ ലോകത്തിലെ മുഴുവൻ പ്രേക്ഷകരുടെ മുന്നിലും ഇദ്ദേഹം മുഖം കാണിച്ചു. ഇദ്ദേഹത്തിൻ്റെ ജീവിതമാണ് 'വിമാനം '' എന്ന സിനിമക്കാധാരമായത്'

"https://schoolwiki.in/index.php?title=ഇവിടെ_വായിക്കുക&oldid=1737029" എന്ന താളിൽനിന്ന് ശേഖരിച്ചത്