മുറ്റത്തെ മാവിന്റെ പൊത്തിലിരിക്കുന്ന
മൈന പറഞ്ഞു കൈ കഴുകാം
മാന്തളിരുണ്ടു മദിക്കും കുയിൽ പാടി
തൂവാല കൊണ്ടു മുഖം മറയ്‌ക്കാം
ചിൽ- ചിൽ പാടും അണ്ണാൻ ചിലച്ചു
സാനി ടൈസർ ഉപയോഗിക്കാം
പ്ലാവിൻ കൊമ്പിലെ തത്ത മൊഴിഞ്ഞു
ജന സമ്പർക്കം ഒഴിവാക്കേണം
പീലി പിടർത്തി മയിലു പറഞ്ഞു
ഹസ്തദാനം വേണ്ടേ വേണ്ട
പേര ക്കൊമ്പിലെ കുരുവി ചൊല്ലി
പുറത്തു പോകാതെ സൂക്ഷിക്കേണം
ചാടി രസിക്കും കുരങ്ങു പറഞ്ഞു
കെട്ടിപ്പുണരാൻ പാടില്ല
ഒത്തൊരുമിച്ച് പോരാടാം
സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം
ഒരുമയോടെ നേരിടണം നാം
കൊറോണയ്ക്കെതിരെ പൊരുതീടാം
വീട്ടിലിരിക്കാം സുരക്ഷിതരാകാം
കോവിഡിനെ തുരത്തീടാം