രണ്ടുകൊണ്ട് നിശ്ശേഷം ഹരിയ്ക്കാൻ സാധിക്കുന്ന പൂർണ്ണസംഖ്യകളാണ്‌ ഇരട്ടസംഖ്യകൾ.

പൂർണ്ണസംഖ്യകളെ മൂന്നായി തിരിച്ചിരിയ്ക്കുന്നു. ഇരട്ടസംഖ്യകൾ, ഒറ്റസംഖ്യകൾ, പൂജ്യം എന്നിങ്ങനെ. ഒരു സംഖ്യയെ 2 എന്ന സംഖ്യ കൊണ്ട് നിശ്ശേഷം ഹരിയ്ക്കാൻ സാധിയ്ക്കുന്നു എങ്കിൽ അത് ഇരട്ടസംഖ്യ ആയിരിയ്ക്കും. ഇല്ല എങ്കിൽ ഒറ്റസംഖ്യയും. ഇരട്ടസംഖ്യ n = 2kഎന്ന നിയമം പാലിയ്ക്കുന്നു. n എന്ന പൂർ‌ണ്ണസംഖ്യയെ 2 കൊണ്ട് ഹരിയ്ക്കുമ്പോൾ ഹരണഫലം kയും ശിഷ്ടം പൂജ്യവും ആയിരിയ്ക്കും.

ഒരു സംഖ്യ, ഇരട്ടസംഖ്യ ആണോ എന്ന് തിരിച്ചറിയാൻ ഉപയോഗിയ്ക്കുന്ന വേറൊരു മാർഗ്ഗം സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഉപയോഗിച്ചാണ്. ഈ അക്കം 0,2,4,6,8 ഇവയിൽ ഏതെങ്കിലുമാണെങ്കിൽ നിശ്ചിതസംഖ്യ ഇരട്ടസംഖ്യ ആയിരിയ്ക്കും.

സവിശേഷതകൾ

  • <a,bഇവ രണ്ട് ഇരട്ടസംഖ്യകളാണെങ്കിൽ a+b ,a-b,a*b ഇവയെല്ലാം ഇരട്ടസംഖ്യകളായിരിയ്ക്കും. എന്നാൽ, a/ bഈ നിയമം പാലിയ്ക്കുന്നില്ല. a/ bഒരു ഇരട്ടസംഖ്യ ആവണമെങ്കിൽ ഹാര്യത്തിന് ഹാരകത്തിനേക്കാൾ രണ്ടിന്റെ ഘടകങ്ങൾ വേണം
  • അഭാജ്യസംഖ്യാഗണത്തിലുൾ‌പ്പെടുന്ന ഏക ഇരട്ടസംഖ്യ 2 ആണ്.


"https://schoolwiki.in/index.php?title=ഇരട്ടസംഖ്യ&oldid=394255" എന്ന താളിൽനിന്ന് ശേഖരിച്ചത്