സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

താല്കാലിക കെട്ടിടത്തിൽ ആരംഭിച്ച സ്കൂളിന് പട്ടർമഠത്തിൽ വർഗീസ് കത്തനാരാണ് 1921 ൽ സ്വന്തമായി കെട്ടിടം പണിതത്.1924 ൽ നാലാം ക്ലാസ് ആരംഭിച്ചു.ഫാ അബ്രാഹം തെങ്ങും തോട്ടം സ്കൂൾ മാനേജരയായിരിക്കെ 1938 ൽ സ്കൂളിന്റെ ഒരു ഭാഗം ഇപ്പോൾ കാണുന്ന ഹൈസ്കൂൾ കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.1976ൽ എട്ടാം ക്ലാസോടുകൂടി ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു.1962 മുതൽ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ പി എം തോമസ് ആണ് ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ .2000 ഓഗസ്റ്റിൽ ഇമ്മാനുവൽസ് ഹൈസ്കൂൾ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു.സ്കൂൾ മാനേജർ ഫാ ജോസ് വള്ളോംപുരയിടത്തിന്റെ നേതൃത്വത്തിൽ എല്ലാസൗകര്യങ്ങളോടും കൂടിയ  ഹയർ സെക്കന്ററി സ്കൂൾ മന്ദിരം 2002ൽ പൂർത്തിയായി. ശ്രീ വി കെ ജോസഫ് ആയിരുന്നു ഹയർസെക്കന്ററി സ്കൂളിന്റെ ആദ്യത്തെ പ്രിൻസിപ്പൽ. 2003 മുതൽ പ്രീ പ്രൈമറി വിഭാഗവും പ്രവർത്തനം ആരംഭിച്ചു. ഇമ്മാനുവെൽസ് എച്ച് എസ്സ് എസ്സ്  2009ൽ നവതി ആഘോഷിച്ചു.അതിന്റെ സ്മാരകമായി  ​മൂന്നു നിലകളുള്ള  ഒരു മൾട്ടിമീഡിയ കോംപ്ലക്സ്  നിർമ്മിച്ചു.