മാസത്തിൽ 1 തവണ ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു. ക്ലാസ് അടിസ്ഥാനത്തിൽ പരമാവധി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടാണ് അസംബ്ലി നടത്തുക. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം വർദ്ധിക്കാനും മടിയും പേടിയും കൂടാതെ ഒരു വാചകമെങ്കിലും മറ്റുള്ളവരുടെ മുന്നിൽ നിന്ന് പറയാനും ഇത് അവരെ പ്രാപ്തരാക്കുന്നു. കഥ, കവിത, പത്രപാരായണം, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, പ്രസംഗം തുടങ്ങിയവയാണ് പ്രധാനമായും അവതരിപ്പിക്കുന്നത്. ഒരു ക്ലാസ്സിന്റെ മികവ് മറ്റൊരു ക്ലാസിന് പ്രചോദനമാകുന്നുണ്ട്.

"https://schoolwiki.in/index.php?title=ഇംഗ്ലീഷ്_അസംബ്ലി&oldid=1571184" എന്ന താളിൽനിന്ന് ശേഖരിച്ചത്