സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചുറ്റുമതിലോട് കൂടിയ അൻപത് സെന്റ് സ്ഥലത്ത് രണ്ട് കെട്ടിടങ്ങളിലായി എട്ട് ക്ലാസ്സ്മുറികളും ഒരു ഓഫീസും ഉണ്ട്. ക്ലാസ്സ്മുറികളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവശ്യമായ ഫർണിച്ചറുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്ലാസ്സ്മുറികൾ ഫാൻ, ലൈറ്റ്, ടൈൽസ് എന്നിവയിട്ട് മനോഹരമാക്കിയിട്ടുണ്ട്. സ്മാർട്ട് ക്ലാസ്സിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നൽകിയ ലാപ് ടോപ് കമ്പ്യൂട്ടറും LCD പ്രൊജക്റ്ററും ക്ലാസ്സ്മുറികളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. സ്കൂൾ ബിൽഡിങ്ങിന്റെ ഒരു ഭാഗത്തായി വായനാമൂലയും ഗെയിംസ് ഉപകരണങ്ങളും ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി സ്കൂൾ ബിൽഡിങ്ങിൽ ഒരു സ്റ്റേജ് തയ്യാറാക്കിയിട്ടുണ്ട്.

രണ്ട് ബാത്ത്റൂം കോംപ്ലക്‌സുകളിലായി പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നാല്‌ വീതം ബാത്ത്റൂമുകളും നിലവിലുണ്ട്. ഇതോടൊപ്പം പാലമേൽ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചുള്ള ബാത്ത്റൂം കോംപ്ലക്‌സ് നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചിരിക്കുന്നു.

കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി സ്റ്റോർ റൂം ഉൾപ്പടെ വിശാലമായ അടുക്കള MLA ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. പതിനഞ്ച് സെന്റ് സ്ഥലത്തു് കുട്ടികൾക്കുള്ള കളിസ്ഥലം വൃത്തിയായി ഒരുക്കിയിരിക്കുന്നു. സ്കൂളിന് മുന്നിലായി ജൈവ വൈവിധ്യ ഉദ്യാനം വിദ്യാഭാസവകുപ്പിന്റെ ധന സഹായത്താൽ ഒരുക്കിയിരിക്കുന്നു. 'തരിശ് രഹിത പഞ്ചായത്ത് 'എന്ന പാലമേൽ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചിരിക്കുന്നു. സ്കൂളിന് മുന്നിലൂടെയും പിന്നിലൂടെയും ക്യാമ്പസിൽ പ്രവേശിക്കുന്നതിന് പഞ്ചായത്ത് മികച്ച റോഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്. BSNLന്റെ മേൽനോട്ടത്തിൽ ക്യാമ്പസിൽ സമ്പൂർണ സൗജന്യ WiFiസംവിധാനം ഒരുക്കിയിരിക്കുന്നു.

നൂറനാട്- പന്തളം പ്രധാന റോഡിൽ നിന്നും അരക്കിലോമീറ്റർ ഉള്ളിലായി ഫലവൃക്ഷാദികൾ നിറഞ്ഞ ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ സ്കൂൾ പ്രവർത്തിക്കുന്നു.