ജൂൺ 1 -പ്രവേശനോത്സവം

           അറിവിന്റെ പുതുലോകത്തേക്ക്  ചുവടുവെച്ചു വരുന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്തുകൊണ്ട് അതിഗംഭീരമായി പ്രവേശനോത്സവം നടത്തി .വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങളും സമ്മാനങ്ങളും നൽകി .ആശംസകളർപ്പിച്ചു HM ജൂലിൻ  ടീച്ചർ ഉം PTA പ്രസിഡന്റ് ഉം സംസാരിച്ചു.

ജൂൺ 5-പരിസ്ഥിതി ദിനം

          സീഡ് ക്ലബ് ഇന്റെ നേർതൃത്ത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.ചിത്രരചനാ മത്സരവും ക്വിസ് മത്സരവും നടത്തി . അന്നു തന്നെ പ്രതേക പരിപാടികളും ഉണ്ടായി . പ്രശാന്ത് മാഷും സംഘവും വൃക്ഷകൾ നട്ടു പിടിപ്പിച്ചു .
   

ജൂൺ 11 - മെറിറ്റ് ഡേ

             2025- 26 അധ്യയന വർഷത്തെ Full A + നേടിയവരും 75% നു മുകളിൽ മാർക്ക് നേടിയവർക്കും സമ്മാനകൾ നൽകി ആദരിച്ചു . ആദരണീയനായ  ഇരിഞ്ഞാലക്കുട MLA തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു . HM ,PTA പ്രസിഡന്റ ,MPTA പ്രസിഡന്റ് എന്നിവരും സംസാരിച്ചു . 

സീഡിന്റെ കുട്ടി ഡോക്ടർ

          സീഡ് ക്ലബ് എല്ലാ വർഷവും നടത്തി വരുന്ന കുട്ടി ഡോക്ടർ പദ്ധതിക്കു തുടക്കമായി . ബഹു . MLA തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു . ഓരോ ക്ലാസ്സിനും 2 കുട്ടികളാണ് കുട്ടി ഡോക്ടർ ആവുന്നത് .

ലിറ്റിൽ കൈറ്റ്സ് വെക്കേഷന് ക്യാമ്പ്

                 9-ആം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് വെക്കേഷൻ ക്യാമ്പ് നടത്തി . ലിറ്റിൽ കിറ്റ്സ്‍ലെ പ്രധാന അദ്ധ്യാപകർ ക്ലാസ് എടുത്തു . അനിമേഷൻ , റോബോട്ടിക് എന്നിവയെ കുറിച്ചാണ് ക്ലാസ് എടുത്തത് . ആശംസകൾ അർപ്പിച്ചു HM ജൂലിൻ ടീച്ചർ സംസാരിച്ചു .