ആർ.പി.എം.എച്ച്.എസ്. കുമ്പളം/എന്റെ ഗ്രാമം
കുമ്പളം
എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിലെ കുമ്പളം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുമ്പളം
എറണാകുളം ജില്ലയിലെ വേമ്പനാട്ട് കായലിൽ സ്ഥിതിചെയ്യുന്ന ഒരു തുരുത്ത് ഗ്രാമമാണ് കുമ്പളം. ഇത് എറണാകുളം ജില്ലയിലെ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ (മരട് പഞ്ചായത്ത് മുനിസിപ്പാലിറ്റി ആകും മുൻപ് വൈറ്റില ബ്ലോക്ക് പഞ്ചായത്ത്) കുമ്പളം ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്നു.ദേശീയപാത 544 ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു.കൊച്ചി കോർപ്പറേഷനിലെ ഇടക്കൊച്ചി, വെല്ലിംഗ്ടൺ ഐലൻറ്, തേവര എന്നീ പ്രദേശങ്ങളും ,മരട് മുനിസിപ്പാലിറ്റിയിലെ നെട്ടൂരും ഈ ഗ്രാമവുമായി ജലാതിർത്തി പങ്കിടുന്നു. ടൂറിസം സാധ്യതകൾ ഏറെയുള്ള ഒരു ജലാഭിമുഖ ഗ്രാമമാണ് കുമ്പളം.
പൊതുസ്ഥപനങ്ങൾ
- ആർ.പി.എം.എച്ച്.എസ്. കുമ്പളം
- കുമ്പളം പൊതു ഗ്രന്ഥശാല
- കുമ്പളം പ്രാഥമിക ആരോഗ്യ കേന്ദ്രം
പ്രമുഖ വ്യക്തികൾ
- രാഘവപ്പണിക്കർ
യശശ്ശരീരനായ ശ്രീ. ടി .ആർ. രാഘവപ്പണിക്കർ ആർ പി എം സ്കൂളിന്റെ സ്ഥാപകൻ , മാനേജർ , പ്രധാനാദ്ധ്യാപകൻ എന്നീ നിലകളിൽ ഏതാണ്ട് അര നൂറ്റാണ്ടു കാലം കുമ്പളം ഹൈസ്കൂളിൽ പ്രകാശം പരത്തി.