സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലുള്ള തൃത്താല പഞ്ചായത്തിലെ ഉള്ളന്നൂർ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1920ൽ ബഹുമാന്യനായ സൂര്യൻ എഴു്ത്തച്ഛൻ ആരംഭിച്ചതാണ് ഈ വിദ്യാലയം. പിന്നീട് അരിക്കത്ത് രാമൻനമ്പൂതിരിയുടെയും സെയ്താലി അവർകളുടെയും ശേഷം അബുബക്കർ മാസ്റററുടെ മേൽനോട്ടത്തിലായി.ഒരു ഓലപുരയിൽ 8 അധ്യാപകരുമായിട്ടാണ് വിദ്യാലയത്തിൻ്റെ ആദ്യകാലപ്രവർത്തനം.

ഓലപുരയിൽ തുടങ്ങിയ വിദ്യാലയം കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഏറ്റുുവാങ്ങി. പിന്നീട് ഓടിട്ട കെട്ടിടങ്ങളും വൈദ്യുതി സംവിധാനങ്ങളും ചേർന്നു.പുതുതായി പണികഴിപ്പിയ്ക്കുന്ന വാർപ്പു കെട്ടിടവുമുണ്ട്. ചെറിയ വഴിയിലൂടെ കാൽനടയായി മാത്രം സ്കൂളിലേക്കുവരാൻ കഴിഞ്ഞിരുന്ന അന്നത്തെ നാളുകളിൽ നിന്നുമാറി ഇന്ന് മുറ്റം വരെ വാഹനമെത്തുന്നു.

മനോഹരമായ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൻറെ മുഴുവൻ പേര് രുഗ്മിണി എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ എന്നാണ്.