സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആർപ്പൂക്കരയിലെ സാധാരണക്കാരായ കുട്ടികൾക്ക് ഏറ്റവും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഈ സ്കൂളിലുണ്ട്.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കേരള സർക്കാർ 1 കോടി ചെലവിൽ പുതുക്കിയ സ്കൂൾ കെട്ടിടം. 4 വിശാലമായ ക്ലാസ്സ് മുറികൾ, ലൈറ്റ്, ഫാൻ സൗകര്യം, ഒരു സ്മാർട്ട് ക്ലാസ്സ് റൂം എല്ലാ മുറിയിലും ലാപ്ടോപ്പ്, പ്രൊജക്ടർ, കമ്പ്യൂട്ടർ ലാബ്; സ്റ്റാഫ് റൂം, ഓഫീസ് റൂം, പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി ആകർഷകമായ പ്രത്യേക ക്ലാസ്സ് മുറി.

ഒരേക്കർ ഭൂമിയുള്ള സ്കൂളിൽ വിശാലമായ കളിസ്ഥലം ശിശു സൗഹൃദ പാർക്ക്, ജൈവ വൈവിദ്ധ്യ ഉദ്യാനം ,സ്കൂൾ പച്ചക്കറിത്തോട്ടം, യാത്രാ സൗകര്യം, ശുദ്ധമായ കിണർ വെള്ളം, പാചകപ്പുര /ഡൈനിംഗ് ഹാൾ, സ്റ്റോർ റൂം, കുട്ടികൾക്ക് കളിക്കാൻ [ഇൻഡോർഗയിം] പ്രത്യേക സൗകര്യം, മൈക്ക്, സ്റ്റേജ് സൗകര്യങ്ങൾ, പഴയ സ്കൂൾ കെട്ടിടം [വി.അൽഫോൻസാ സ്മാരകമായി നിലനിർത്തിയിരിക്കുന്നു ] ഇവയൊക്കെ ഈ സ്കൂളിൻ്റെ പ്രത്യേകതകളാണ്.