ആയഞ്ചേരി എം. എൽ. പി സ്ക്കൂൾ/ചരിത്രം

ആയഞ്ചേരി പഞ്ചായത്തിൽ ആയഞ്ചേരി - തീക്കുനി റോഡിൽ മുക്കടത്തും വയലിലാണ് ആയഞ്ചേരി എം. എൽ. പി സ്ക്കൂൾ . പ്രാദേശികമായി 'കുന്നോത്ത് സ്കൂൾ' എന്നും അറിയപ്പെടുന്നു . സ്ഥലത്തെ പ്രധാന നായർ തറവാടായ മുക്കടത്തിൽ എന്നതിൽ നിന്നുദ്ഭവിച്ചതാണ് മൂക്കടത്തുംവയൽ എന്ന നാമധേയം .ആയഞ്ചേരി കമ്പനിപ്പിടിക . ഒരു കച്ചവട കേന്ത്രമാകുന്നതിന് മുൻപ് മുക്കടത്തുംവയൽ ഒരു പ്രധാനകേന്ദ്രമായിരുന്നു . മുസ്ലിം ഗേൾസ് സ്കൂളായി തുടങ്ങിയ എം.എൽ.പി സ്കൂളിന്റെ സ്ഥാപകൻ പുതിയോട്ടുംകണ്ടി അപ്പുക്കുറുപ്പായിരുന്നു. അദ്ദേഹത്തിന്റെ മകൻ പുതിയോട്ടം കണ്ടി അച്യുതനാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ . 1939 ൽ തദ്ദേശവാസിയും വിദ്യാഭ്യാസതല്പരനുമായ നടക്കൽ ശങ്കരൻ ഗുരുക്കളെ സ്കൂളിലെ അധ്യാപകനായി നിയമിച്ചു അദ്ദേഹത്തിന്റെ കൂടെ ഭാര്യ അമ്മാളുഅമ്മയും അധ്യാപികയായി ജോലിചെയ്തു. നാലു തൂണിൽ നിടുംപുരയായി കെട്ടിയുണ്ടാക്കിയ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി കൊല്ലിയോട്ട് അമ്മതിൻ്റെ മകൾ കദീശ്ശയായിരുന്നു . 1952- 53 ൽ സി.എച്ച് കുഞ്ഞിരാമക്കുറുപ്പും അദ്ദേഹത്തിന് ശേഷം പി .വി  കുഞ്ഞി ഇബ്രായിയും ഹെഡ് മാസ്റ്ററായി. ഈ കാലഘട്ടങ്ങളിൽ പി.ഇബ്രായി, എൻ ശങ്കരൻനായർ , കെ കുഞ്ഞിക്കാവഅമ്മ , എൻ ഗോവിന്ദൻ , പി .കെ . അബ്ദുറഹിമാൻ ഹാജി (Arabic) , സി.ഡി  ശിവരാമൻ, പി .ഇബ്രായി (Arabic) എന്നിവരും ഇവിടെ അധ്യാപകരായി സേവന മനുഷ്ഠിച്ചിട്ടുണ്ട്

ആദ്യകാലങ്ങളിൽ ഓലയിൽ എഴുത്ത് , പൂഴിയിൽ എഴുത്ത് എന്നിവയായിരുന്നു പഠനരീതി . മലയാളം എഴുതാനും , വായിക്കാനും അഭ്യസിക്കുന്നതോടൊപ്പം കണക്കുകൂട്ടൽ , കുറക്കൽ , ഹരിക്കൽ , പെരുക്കൽ എന്നിവയായിരുന്നു പ്രധാനമായും പഠിപ്പിച്ചിരുന്നത് . 1982 ൽ ബാലകലാമേള ഇവിടെ വെച്ച് നടത്തിയിരുന്നു . പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ 'സ്മാരക ശിലകൾ ' നാടകമായി അവതരിപ്പിക്കുകയുണ്ടായി . 84 കുട്ടികൾ  പഠിക്കുന്ന ഇവിടെ കുട്ടിവെള്ളത്തിനായി  ,കിണർ , ടാങ്ക് ,പൈപ്പ് മുതലായവയും മൂത്രപ്പുര , കക്കുസ് , കളിസ്ഥലം മുതലായ സൗകര്യങ്ങളുമുണ്ട് . മുത്രപ്പുര , കിണർ എന്നിവ നിർമ്മിക്കാൻ വേണ്ട സ്ഥലം അനുവദിച്ചത് വി.കെ കുഞ്ഞിപ്പോക്കർ ആണ് . ഇപ്പോൾ ഹെഡ്മാസ്റ്റർ സുരേഷ് ബാബു എൻ . കെ  നാല് റഗുലർ അധ്യാപകരും , ഒരു അറബി അധ്യാപകയും ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .എസ് . എസ് .എ ഫണ്ട് ഉപയോഗിച്ച് പഠനോപകരണങ്ങളും , ക്ലാസുകൾക്കിടയിൽ മറ , ഉച്ച ഭക്ഷണത്തിനായി പാത്രങ്ങൾ , ഗ്ലാസുകൾ എന്നിവയും ഏർപ്പാട് ചെയ്തിട്ടുണ്ട് .