സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ ആമ്പിലാട് എന്ന കൊച്ചുഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ആമ്പിലാട് സൗത്ത് എൽ പി സ്കൂൾ. 1918-ൽ സ്ഥാപിതമായ സ്കൂളിന്റെ സ്ഥാപകമാനേജർ ചൊവ്വ കോരൻ മാസ്റ്റർ ആയിരുന്നു. വിദ്യാഭ്യാസ തൽപരരായ അനേകം വ്യക്തികളുടെ കൂട്ടായ്മയിലൂടേയാണ് ഈ വിദ്യാലയം പിറവിയെടുത്തത്.ആദ്യകാലത്ത് ഒന്നു മുതൽ നാലുവരെ ക്ലാസുകളാണ് ഉണ്ടായിരുന്നതെങ്കിലും പിന്നീട് അത് അഞ്ചാം ക്ലാസായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ആമ്പിലാട് ഗ്രാമത്തിലെ മുഴുവൻ വിദ്യാർത്ഥികളും വിദ്യ അഭ്യസിച്ചിരുന്നത് ഈ വിദ്യാലയത്തിൽ നിന്നാണ് .വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ വിദ്യാർഥികളെ വാർത്തെടുക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. അതുപോലെ പ്രഗത്ഭരായ അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ സബിൻ.എ കെയാണ്. സ്കൂളിന്റെ പുരോഗതിക്കാവശ്യമായ എല്ലാ കാര്യങ്ങളിലും ഇദ്ദേഹം ശ്രദ്ധ ചെലുത്തുന്നുണ്ട്.