മാലാഖമാർ

സങ്കടക്കടലിൽ താണു പോകവേ
സംസാരമാകെ ഭയഭീതിയായി
അനന്തകോടി മനുഷ്യജന്മം
അതിജീവനത്തിൻ പാത തേടവേ
കാലപ്രവാഹത്തിൻ നേർക്കാഴ്ചയായ്
കലികാലത്തിൻ ദുരന്തമുഖമായി
മഹാമാരിതൻ വരവറിയിച്ചു
 വിറങ്ങലിച്ചു ലോകമാകെ
 വിണ്ണിൻ വിദൂരത നോക്കിനിൽക്കേ
നിസ്വാർത്ഥ സേവന മാതൃകകാട്ടി
തേരു തെളിച്ചു മാലാഖമാർ
 

നവജ്യോത്
5 ആമ്പിലാട് എൽ പി,കണ്ണൂർ, കൂത്തുപറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത