നമ്മുടെ ലോകം കൊറോണ എന്നൊരു
മഹാമാരിയിൽ പെയ്തിറങ്ങി-
ഇടിയും മഴയും പോയ്മറഞ്ഞു.
മനുഷ്യരെ ഞെട്ടിച്ച്
ലോകമാകെ പരന്നു കൊറോണ-
എല്ലാവരും വീടിന്റെ അകത്തളങ്ങളിലായി
കുട്ടികൾക്ക് അവധിക്കാലം കളിയില്ല
ചിരിയില്ല സന്താഷമില്ല
നമ്മുക്ക് പോരാടുവാൻ നേരമായി കൂട്ടരെ
ആരോഗ്യ രക്ഷയ്ക്ക് നൽകുന്ന മാർഗ്ഗങ്ങൾ
പാലിച്ചിടാം മടിച്ചിടാതെ-
ഒഴിവാക്കീടാം സ്നഹസന്ദർശനം
നമുക്ക് ഒഴിവാക്കീടാം ഹസ്തദാനം
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിച്ചിടാം ഞങ്ങൾക്ക്
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
മുന്നോട്ടുനീങ്ങണം കരുതലോടെ
ശദ്ധയില്ലാതെ നടക്കുന്ന സോദരെ
നിങ്ങളൊന്നോർക്കുക
നിങ്ങൾ നിങ്ങളെ മാത്രമല്ല
മറ്റുള്ളവരെയും ചതിക്കുകയാണല്ലോ
അൽപ്പകാലം അകന്നിരുന്നാലും
ആരും പരിഭവിക്കേണ്ട പിണങ്ങിടേണ്ട
അത് നമുക്ക് തന്നെ നാളത്തെ
ജീവിത നന്മയ്ക്കായി വന്നുചേരും
ഭയക്കാതെ ഈ അവധിക്കാലം
സമർപ്പിക്കാം ലോകനന്മയ്ക്കായ്