അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്പോർ‌ട്സ് ക്ലബ്ബ്

സ്പോർട്സ് ക്ലബ്

ക്ലബ്ബ് കോർഡിനേറ്റർ ശ്രീ സി മനോജ് മാസ്റ്റർ
 

വിദ്യാർത്ഥികളുടെ ആരോഗ്യപരവും കായികവുമായ വളർച്ചയ്ക്ക് വേണ്ടി എല്ലാ കാലത്തും ഉചിതമായ പരിശ്രമം നടത്തിവരുന്ന സംഘടനയാണ് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലെ സ്പോർട്സ് ക്ലബ്. ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ വിവിധതരം കായിക - ഗെയിംസ് ഇനങ്ങളിൽ സ്കൂൾ, സബ്ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഗെയിംസ് ഇതര മത്സരങ്ങളിലും ജില്ല, സംസ്ഥാന തലങ്ങളിൽ തിളങ്ങാൻ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.

സ്‌കൂൾ ഗ്രൗണ്ടിൽ ഫുടബോൾ  കോർട്ട്, വോളീബോൾ കോർട്ട്, ബോൾ ബാഡ്മിന്റൺ കോർട്ട് എന്നിവയും, സ്‌കൂൾ ഓഡിറ്റോറിയത്തിൽ വിശാലമായ രണ്ട് ഇൻഡോർ ബാഡ്മിന്റൺ കോർട്ടുകളും ഉണ്ട്.

 
അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ട്

ഈ 2 വർഷങ്ങൾ കൊവിഡ് എന്ന മഹാമാരിയുടെ പിടിയിൽ ആയതിനാൽ ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ മന്ദീഭവിച്ചിട്ടുണ്ടെങ്കിലും, ജില്ലാ സ്പോർട്സ് അസോസിയേഷൻ്റെ (സ്പോർട്സ് കൗൺസിൽ) കീഴിൽ നടന്നുവരുന്ന പ്രവർത്തനങ്ങളിൽ സ്കൂളും സജീവ പങ്കാളിയാണ്. 2021 ൽ അസോസിയേഷൻ നടത്തിയ ബോൾ ബാഡ്മിൻറൺ മത്സരത്തിൽ സബ്ജൂനിയർ വിഭാഗത്തിൽ ബോയ്സ് ടീം മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്.

കൂടാതെ കണ്ണൂർ സൗത്ത് ഉപജില്ല കായിക മേളകളിൽ ഏഴ് വർഷം തുടർച്ചയായി ഒന്നാം സ്ഥാനം നേടിയത് നമ്മുടെ സ്കൂൾ ആണ്. അവസാനമായി 2019 - 20 അധ്യയനവർഷം ആണ് ഞങ്ങൾ ചാമ്പ്യന്മാർ ആയത്.

 
സബ് ജില്ലാ ചാമ്പ്യൻസ്