അഞ്ചരക്കണ്ടി എച്ച് എസ് എസ്/സയൻസ് ക്ലബ്ബ്
അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ 2021-2022 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രീ എൻ പി സനിൽകുമാർ ( ദേശീയ അധ്യാപക അവാർഡ് ജേതാവ് ) ജൂൺ 30 ന് നിർവഹിച്ചു. ഓരോ ദിനാചരണവും ആയി ബന്ധപ്പെട്ട് കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, വൃക്ഷ പരിപാലന ഡയറിക്കുറിപ്പ് എന്നിവ സംഘടിപ്പിച്ചു.
ക്ലബ്ബ് കൺവീനർ | ഷിൻസി പ്രേമൻ |
---|
എല്ലാ ചൊവ്വാഴ്ചകളിലും ഒരു സസ്യത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള പ്രവർത്തനം നടത്തി വരുന്നു. ചാന്ദ്രദിനം, ഓസോൺ ദിനം, അദ്ധ്യാപക ദിനം എന്നിവയോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ്, കൊളാഷ്, ചാന്ദ്രദിന വിശേഷങ്ങൾ, ആശംസ കാർഡ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം,ക്വിസ്മത്സരം എന്നിവ നടത്താറുണ്ട്.
വന്യജീവി വാരാഘോഷം, ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കണ്ണൂർ സൗത്ത് സബ് ജില്ലാ ശാസ്ത്രരംഗത്തിലേക്ക് പങ്കെടുപ്പിക്കുന്നതിനായി സ്കൂൾതല മത്സരങ്ങൾ സംഘടിപ്പിച്ചു, ഇതിൽ വിജയികളായ വരെ സബ് ജില്ലാ തലത്തിലും ജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിച്ചു. ഡിസംബർ 1 എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി, പരിപാടിക്ക് തുടക്കം കുറിച്ചു.
KGMOA സംഘടിപ്പിച്ച അമൃതകിരണം MEDI-IQ ക്വിസ്സിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു, ശാസ്ത്ര ദിനങ്ങളെ ഓർമ്മപ്പെടുത്തി കൊണ്ടുള്ള ശാസ്ത്രജാലകം പരിപാടി ആരംഭിച്ചു. ഇൻസ്പയർ അവാർഡ് മാനക് എന്നാ പരിപാടിയിൽ പങ്കെടുപ്പിക്കുകയും ജില്ലാ തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.