ശുചിത്വം

ശുചിത്വമാണ് കുട്ടികളെ പഠിപ്പിക്കേണ്ട ആദ്യപാഠം എന്നാണ് ഗാന്ധിജി പണ്ട് പറഞ്ഞത്.ചെറുപ്രായത്തിലെ ശുചിത്വം നമ്മൾ ശീലിച്ചു വരണം. ശുചിത്വത്തിന് വളരെ പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇന്ന് ലോകം മുഴുവൻ COVID-19 എന്ന രോഗം കീഴടക്കിയിരിക്കുകയാണ്‌. ഈ രോഗത്തിൽ നിന്ന് മുക്തി നേടാൻ ശുചിത്വം അത്യാവശ്യമാണ്.ഈ രോഗം നമ്മെ ശുചിത്വം ശീലമാക്കാൻ പഠിപ്പിക്കുകയാണ്. കൈകൾ നന്നായി കഴുകുക, സാമൂഹിക അകലം പാലിക്കുക ഇതൊക്കെയാണ് ഈ രോഗത്തിൽ നിന്ന് മുക്തി നേടാനുള്ള മാർഗങ്ങൾ. പിന്നെ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുക. ഇതുപോലുള്ള ശുചിത്വ ശീലങ്ങൾ പാലിച്ചാൽ മാത്രമേ ഇനിയുള്ള തലമുറയെ നമ്മുക്കു സംരക്ഷിക്കാൻ കഴിയൂ.

Sounand k.m
8H ANJARAKANDY HSS
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം