ഈ അദ്ധ്യയന വർഷം തുടങ്ങുന്നതിനു മുമ്പ് തന്നെ സ്കൂളിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. സ്കൂൾ പരിസരത്തു നിന്നും അപകടസാധ്യതയുള്ള മരങ്ങൾ മുറിച്ചുമാറ്റി. ഉച്ച ഭക്ഷണത്തിനും മറ്റുമായി ഉപയോഗിക്കുന്ന കിണർ വെള്ളം ശുദ്ധീകരിച്ചു. ഫസ്റ്റ് എയ്ഡ് കിറ്റ് സ്കൂളിൽ കരുതുന്നു. സ്കൂളിന്റെ മുന്നിൽ റോഡ് മുറിച്ചുകടക്കാൻ അധ്യാപകർ കുട്ടികളെ സഹായിച്ചു കൊണ്ടിരിക്കുന്നു.