അർത്തുങ്കൽ എസ് എഫ് എ എൽ പി സ്കൂൾ/എന്റെ ഗ്രാമം
അർത്തുങ്കൽ
പുതിയ സ്കൂൾ കെട്ടിടം
അർത്തുങ്കലിന് അഭിമാനമായി പുതിയ എൽ .പി .സ്കൂൾ . 2025 നവംബർ 1 ന് പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. അർത്തുങ്കൽ എസ്. എഫ് .എ. എച്ച് .എസ് .എസിനു വടക്കുവശമാണ് പുതിയ സ്കൂൾ കെട്ടിടം സ്ഥിതിചെയ്യുന്നത്. ബഹുമാന്യനായ ജെയിംസ് ആനാപറമ്പിൽ പിതാവാണ് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്. സ്കൂൾ മാനേജരായ റവ: ഫാദർ യേശുദാസ് കാട്ടുങ്കതൈയ്യിലിൻറെ നേതൃത്വത്തിലാണ് സ്കൂൾ കെട്ടിടത്തിൻറെ നിർമ്മാണം പൂർത്തിയായത്.ബഹുമാനപ്പെട്ട ആൻഡ്രൂസ് സർ ഹെഡ്മാസ്റ്ററായിരുന്നകാലഘട്ടത്തിലാണ് സ്കൂൾ കെട്ടിടം നിർമ്മാണം ആരംഭിച്ചത്.ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ബെനിഷ്യ ജെനറ്റിൻറെ കാലഘട്ടത്തിലാണ് നിർമ്മാണം പൂർത്തിയായത്.
ആലപ്പുഴ ജില്ലയിലെ ചേർത്തലക്കടുത്തുള്ള തീരദേശ ഗ്രാമമാണ് അർത്തുങ്കൽ.പ്രശസ്തവും പുരാതനവുമായ സെന്റ് ആൻഡ്രൂസ് ബസിലിക്ക ദേവാലയം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. അർത്തുങ്കൽ പള്ളിയെന്നാണ് ഈ ദേവാലയം അറിയപ്പെടുന്നത്.ഈ പ്രദേശത്തെ പ്രദേശ വാസികളുടെ മുഖ്യ ഉപജീവനമാർഗം മൽസ്യബന്ധനമാണ് . ചരിത്രത്താളുകളിൽ അർത്തുങ്കൽ ശ്രദ്ധേയമായ ഇടം നേടിയിട്ടുണ്ട്.
പതിനാറാം നൂറ്റാണ്ടിൽ കേരളത്തിന്റെ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ ഒന്നായ മുത്തേടത്ത് രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു അർത്തുങ്കൽ. അർത്തുങ്കലിന് ആ പേര് എങ്ങനെ ലഭിച്ചുവെന്ന് ചരിത്രകാരന്മാർ വ്യത്യസ്തമായി അഭിപ്രായപ്പെടുന്നു. അക്കാലത്തെ സ്ഥലനാമമായ 'അർത്തികുളങ്ങര'യിൽ നിന്നാണ് ഇത് പരിണമിച്ചത് എന്നതാണ് അതിലൊന്ന്. അർത്തികുളങ്ങര, കാലക്രമേണ 'അർത്തിക്കുളങ്ങൾ' ആയി മാറി, പിന്നീട് അർത്തുങ്കൽ ആയി. ചരിത്രകാരൻ ജോർജ്ജ് ഷുർഹാമർ പറയുന്നതനുസരിച്ച്, മുത്തേടത്തിന്റെ തലസ്ഥാനം 'മുത്തേടത്തുങ്കൽ' (മുത്തേടത്ത്) എന്നറിയപ്പെട്ടിരുന്നു, അത് 'എടത്തുങ്കൽ' ആയും തുടർന്ന് അർത്തുങ്കലുമായി മാറി.
പൊതുസ്ഥാപനങ്ങൾ
- എസ്.എഫ് .എ. എൽ. പി. സ്കൂൾ
- എസ്.എഫ് .എ . ഹയർ സെക്കന്ററി സ്കൂൾ
- വൊക്കേഷണൽ ഹയർ സെക്കന്ററി
- ഐ .ടി .സി
- അർത്തുങ്കൽ ഹോസ്പിറ്റൽ
- പ്രാഥമികാരോഗ്യ കേന്ദ്രം
- പോസ്റ്റ് ഓഫീസ്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,അർത്തുങ്കൽ ബ്രാഞ്ച്
- ഫിഷറിസ് ഓഫീസ്
- പാർക്ക്
- തീരദേശ പോലീസ് സ്റ്റേഷൻ
- പോലീസ് സ്റ്റേഷൻ
പ്രമുഖ വ്യക്തികൾ
തോമസ് കുട്ടി വൈദ്യർഅർത്തുങ്കലിന്റെ ചരിത്രത്തിൽ ഇടം നേടിയ ആയുർവേദ ആചാര്യനും സാമൂഹിക പ്രവർത്തകനുമായിരുന്നു ശ്രീ തോമസ് കുട്ടി വൈദ്യർ . |
|
ഡോക്ടർ സന്തോഷ് തോമസ്ശ്രീ തോമസ് കുട്ടി വൈദ്യരുടെ പിൻഗാമിയും സീനിയർ മെഡിക്കൽ ഓഫീസറായി വിരമിക്കുകയും ചെയ്തു |
|
ഷാലുമോൻ
ശാസ്ത്റജ്ഞൻ |
പുതിയ സ്കൂൾ കെട്ടിടം
അർത്തുങ്കലിന് അഭിമാനമായി പുതിയ എൽ .പി .സ്കൂൾ . 2025 നവംബർ 1 ന് പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. അർത്തുങ്കൽ എസ്. എഫ് .എ. എച്ച് .എസ് .എസിനു വടക്കുവശമാണ് പുതിയ സ്കൂൾ കെട്ടിടം സ്ഥിതിചെയ്യുന്നത്.