അലിഫ് അറബി ക്ലബ്

2021 - 22 പ്രവർത്തനവർഷം

1.അറബിക് അക്ഷരങ്ങൾ അറിയാത്ത കുട്ടികളെ മുൻപന്തിയിലെത്തിക്കുന്നതിനു വേണ്ടി ആഴ്ചയിൽ ഒരു ദിവസം ഒരുമിച്ചിരുത്തി അക്ഷരക്ലാസ് സങ്കടിപ്പിക്കാറുണ്ട്.

2. Arabic ദിനത്തോടനുബന്ധിച്ചു ( ഡിസംബർ 18)കുട്ടികൾക്ക് പുറമെ രക്ഷിതാക്കൾക്ക് ക്വിസ് കമ്പിറ്റീഷൻ നടത്തുകയും വിജയികൾക്ക് സമ്മാനദാനം നടത്തുകയും ചെയ്തു.

3.23/02/2022 അൽമാഹിർ എന്ന പേരിൽ arabic കുട്ടികൾക്ക് വേണ്ടി ഒരു സ്കോളർഷിപ് പരീക്ഷ നടത്തുകയും 70% നു മുകളിൽ മാർക്ക്‌ കിട്ടിയ 10 കുട്ടികളെ സബ്ജില്ലാത്തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.

2019 – 20 പ്രവർത്തനവർഷം

അറബി അലിഫ് ക്ലബ് ജൂൺ മാസത്തിൽത്തന്നെ രൂപീകരിച്ചു. അറബി അധ്യാപകരായ സുലൈഖ ടീച്ചറും, ജലീൽ സാറും ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. ക്ലബ് അംഗങ്ങളായ മുപ്പത്തിയഞ്ച് പേരിൽ നിന്നും നാല് ബി യിലെ റിഹാം ലത്തീഫിനെ ക്ലബ് സെക്രട്ടറിയായി തെരഞ്ഞെടുത്തു.

വായനാ ദിനം

വായനാദിനത്തിൽ വായനാമത്സരം, അലിഫ് ടാലന്റ് ക്വിസ് മത്സരം എന്നിവ സ്കൂൾ തലത്തിൽ നടത്തി. വിജയികളായത് നാല് ബിയിലെ ജുമാനയും, നാല് സിയിലെ നൂഹാനൗറിൻ എന്നിവർ ആയിരുന്നു. വിജയികളെ സബ്‍ജില്ലാ - ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. സബ്‍ജില്ലയിൽ ഒന്നാം സ്ഥാനവും, ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി അഭിനന്ദിച്ചു.

ഓണാഘോഷം

ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടികളിൽ അറബിക്ലബ് അംഗങ്ങൾ അവരുടേതായ കഴിവുകൾ തെളിയിച്ചു.

2015 – 16 പ്രവർത്തന വർഷം

അസംപ്ഷൻ എ.യു.പി സ്കൂളിലെ 2015 – 16 വർഷത്തെ അറബി അലിഫ് ക്ലബ് രൂപീകരണം 2015 ജൂൺ3 ബുധനാഴ്ച്ച നടത്തി. യോഗത്തിൽ മൂന്ന് നാല് ക്ലാസ്സുകളിലെ അറബി പഠിക്കുന്ന മുഴുവൻ കുട്ടികളും പങ്കെടുത്തു. ക്ലബ് കൺവീനറായ സുലേഖ ടീച്ചറിന്റെ നേതൃത്വത്തിൽ പ്രസിഡണ്ടായി റഷയെയും, വൈസ് പ്രസി‍ഡണ്ടായി ഫിദ നസ്റിനെയും തെരഞ്ഞെടുത്തു.

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. അറബി ക്ലബ് അംഗങ്ങൾക്ക് റംസാൻ വ്രതത്തെക്കുറിച്ച് സീനത്ത് ടീച്ചർ സന്ദേശം നൽകി.

വായനാ ദിനം

വായനാദിനത്തിൽ വായനാമത്സരം, അറബി ക്വിസ്സ് മത്സരം എന്നിവ നടത്തി. വിജയികളെ അനുമോദിച്ചു.

ലഹരിവിരുദ്ധദിനം

ലഹരിവിരുദ്ധദിനത്തിൽ ക്ലബംഗങ്ങൾക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി. പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയും, വിജയികൾക്ക് സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഈദുൽ ഫിത്തർ

ജൂലൈ 15 ന് ക്ലബ് അംഗങ്ങൾ ഒരുമിച്ച് കൂടി. ഈദുൽ ഫിത്തറിന്റെ സന്ദേശം നൽകി. കുട്ടികൾ ആശംസാകാർഡുകൾ നിർമ്മിച്ച് പരസ്പരം കൈമാറി.

സ്വാതന്ത്യദിനം

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പതാകനിർമ്മാണം, സ്വാതന്ത്ര്യ സമര സേനാനികളുടെ ഫോട്ടോ ശേഖരണം എന്നീ മത്സരങ്ങൾ നടത്തി, ഒന്നും, രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകി


2014 - 15 വർഷത്തെ അലിഫ് അറബി ക്ലബിന്റെ റിപ്പോർട്ട്

ബത്തേരി അസംപ്‍ഷൻ എ.യു.പി സ്കൂളിലെ 2014 - 15 വർഷത്തെ അറബിക് അലിഫ് ക്ലബ് രൂപീകരണം 16/06/2014ന് തിങ്കളാഴ്ച സ്കൂളിൽ വെച്ച് നടന്നു. യോഗത്തിൽ സ്കൂളിലെ എൽ പി കുട്ടികൾ പങ്കെടുത്തു. ക്ലബിന്റെ പ്രസിഡന്റായി സ്കൂൾ ഹെഡ്‍മാസ്റ്റർ സ്റ്റാൻലി ജേക്കബ് സാറിനെയും വൈസ് പ്രസിഡന്റായി സുലൈഖ ടീച്ചറെയും സെക്രട്ടറിയായി ഫിദ ഫാത്തിമ എം.എ യെയും 38 ക്ലബ് അംഗങ്ങളിൽ നിന്നും തിരഞ്ഞെടുത്തു.

പ്രവർത്തനങ്ങൾ

വായനാ ദിനത്തോടനുബന്ധിച്ച് ക്ലാസ്സ് റൂം തലങ്ങളിൽ അറബി ക്വിസ് മത്സരവും വായനാ മത്സരവും നടത്തി. ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനത്തോട് അനുബന്ധിച്ച് മത്സരങ്ങൾ നടത്തുന്നതിനും അധ്യയന വർഷം മുഴുവൻ അറബിക് ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട പരിപാടികൾ നടത്താൻ തീരുമാനിച്ചു.

ജൂലൈ മാസം ക്ലബങ്ങൾ ഒന്നിച്ച് കൂടിയപ്പോൾ കഥ, കവിത, പദപ്പയറ്റ് എന്നിവ അവതരിപ്പിക്കുകയും ചെയ്തു. ഓഗസ്റ്റിൽ നടത്തുന്ന സാഹിത്യ മത്സരത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകി. ഓഗസ്റ്റ് മാസം സാഹിത്യ മത്സരങ്ങളും പതാക നിർമ്മാണവും നടത്തി. പതാക നിർമ്മാണത്തിൽ യഥാക്രമം ഫാസിൽ IV.A, ഫഹദ് സൽമാൻ IV.A, റാഹില IV.D എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

സെപ്തംബർ മാസത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് പ്രോഗ്രാമിൽ ഫിദ ഫാത്തിമ എം.എ IV.B, ഒന്നാം സ്ഥാനവും ഫഹദ് സൽമാൻ IV.A രണ്ടാ സ്ഥാനവും നൽകി ഓണാശംസാകാർഡുകൾ തയ്യാറാക്കി കുട്ടികൾ പരസ്പരം കൈമാറി.