ലഹരിക്ക് എതിരെ എൻറെ കയ്യൊപ്പ് .

 
 

സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഈ പ്രവർത്തനങ്ങളിൽ ജെ ആർ സി ,സ്കൗട്ട് ഗൈഡ് ,എൻസിസി തുടങ്ങിയ സംഘടനകൾ  സജീവമായി പ്രവർത്തിക്കുന്നു. ഇതിൻറെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ, പോസ്റ്റർ പ്രദർശനങ്ങൾ, റാലികൾ തുടങ്ങിയവ സംഘടിപ്പിച്ചു വരുന്നു.ലഹരിക്കെതിരെ എൻറെ കയ്യൊപ്പ് പ്രവർത്തനങ്ങളിൽ എൻസിസി യൂണിറ്റും പങ്കെടുത്തു ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ സ്കൂളിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിരുന്നു. ഇന്ന് യുവതലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി കൊണ്ടിരിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്.വിദ്യാർത്ഥികളിൽ ഇതിനെതിരെ ബോധവൽക്കരണം നടത്തേണ്ടതുണ്ട് . ഇതിൻറെ ഭാഗമായി ലഹരി വിരുദ്ധ ഉപ്പുശേഖരണ റാലി ബത്തേരി നഗര വീഥിയിലൂടെ  നടത്തി.

ജൂൺ 26.ലഹരി വിരുദ്ധ വാരാചരണം

 
പ്രവർത്തനങ്ങൾ
 
ബോധവൽക്കരണം

വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോട് കൂടി അസംപ്ഷൻ ഹൈസ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ ആലോചിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഇതിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ , പോസ്റ്റർ പ്രദർശനങ്ങൾ .ലഹരി വിരുദ്ധ റാലികൾ, ഒപ്പു ശേഖരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം സമൂഹത്തിന് തന്നെ വലിയ ഭീഷണിയാണ് .ലഹരി ഉപയോഗം മുതിർന്നവരിൽ നിന്നും വിദ്യാർത്ഥികളിലേക്ക് പടരുന്ന ഒരു പ്രവണത നാം കണ്ടുവരുന്നു .ഇത് നമ്മുടെ സമൂഹത്തിന് വലിയ ഭീഷണിയാണ് .ലഹരി മാഫിയകളിൽ നിന്നും മോചിപ്പിക്കുക എന്നതാണ് ലഹരി വിരുദ്ധ ക്ലബ്ബിൻറെ പ്രവർത്തനങ്ങളുടെ ഉദ്ദേശം. ക്ലബ്ബ് മുഖ്യചുമതല ശ്രീ സജി സാർ നിർവഹിക്കുന്നു.

ലഹരി വിരുദ്ധ ബോധവൽക്കരണ റാലി.

അസംപ്ഷൻ ഹൈസ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും ഗാന്ധി ജംഗ്ഷനിൽ ബോധവൽക്കരണ യോഗവും സംഘടിപ്പിച്ചു. സുൽത്താൻബത്തേരിയയിലെ ഗാന്ധി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടോം ജോസ് വിദ്യാർത്ഥികളെയും  അവിടെ അവിടെ കൂടി നിന്നവരെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് എതിരെ പൊതുസമൂഹം ഉണരണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്, ക്ലബ്ബ് കോർഡിനേറ്റർ ശ്രീ സജി ആൻറണി, ശ്രീമതി ദീപ്തി ടെന്നീസ് എന്നിവർ സംസാരിച്ചു.തുടർന്ന് സ്കൂളിൽ വച്ച് വിദ്യാർത്ഥികളുടെയും  അധ്യാപകരുടെയും ഒപ്പു ശേഖരണവും നടത്തി.

 
പോസ്റ്റർ പ്രദർശനങ്ങൾ
 
പോസ്റ്റർ പ്രദർശനങ്ങൾ