ശ്രീ .കടന്നപ്പള്ളി രാമചന്ദ്രൻ മ്യൂസിയം ഉദ്ഘാടനം ചെയ്യുന്നു

ആമുഖം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യ പാഠ്യേതര ഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പല ഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. സംരക്ഷിക്കപ്പെടാതെ നശിച്ചു

 
ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ മ്യൂസിയത്തിൽ

ഒരു ചെറിയ കല്ല് മുതൽ നന്നങ്ങാടി വാർ വലിയൊരു ചരിത്രകാലഘട്ടത്തിന്റെ ശേഷിപ്പായിരിക്കാം അവഗണനമൂലവും അതു സംരക്ഷിക്കാതിരുന്നാൽ നാം ചരിത്രപരമായി ചെയ്യുന്നൊരു തെറ്റായി അതു മാറുംചരിത്രശേഷിപ്പുകളെക്കുറിച്ചറിയുന്നതിനും അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ രക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യം നമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസികളിലെ സാമൂഹ്യ ശാസ്ത്ര പുസ്തകത്തിന്റെ അവസാന താളിൽ ചരിത്ര പൈതൃകം സംരക്ഷിക്കൂ. എന്നൊരാഹ്വാനം

 
museum

കാണാം. അതിന് ചെയ്യേണ്ട കാര്യങ്ങൾ 09 അക്കമിട്ട് പറഞ്ഞിരിക്കുന്നു. ഭാരതത്തിന്റെ ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങളെ

പറ്റിപറയുമ്പോൾ നമ്മുടെ സംസ്കാര സമന്വയത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും നിലനിർത്തുകയും ചെയ്യുക ഓരോ പൗരന്റെയും കടമയാണെന്ന് പറയുന്നു.ഈ പശ്ചാത്തലത്തിലാണ് സുൽത്താൻ ബത്തേരി അസംപ്ഷൻ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾ വയനാടിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് ചരിത്ര സ്മാരകങ്ങൾ അടുത്തറിയുകയും വിവരശേഖരണം നടത്തുകയും ചെയ്തത്.

 
collections

സമമാ രാജാവിനു മുമ്പ് വയനാട് ഭരിച്ചിരുന്ന വയനാടിന്റെ ചരിത്ര ഭൂമികവയനാടിന്റെ പശ്ചാത്തലത്തെക്കുറിച്ചുമുള്ള ഇനിയുമുണ്ടായിട്ടില്ല. പഴശ്ശിവേഴാജാക്കൻമാരെപ്പറ്റി കൃത്യമായ ചരിത്രമെന്നും ആരാലും എഴുതപ്പെട്ടിട്ടില്ല എങ്കിലും പ്രാചീന കൃതികളിൽ നിന്നും വയനാട്ടിൽ ഉടനീളം ചിതറിക്കിടക്കുന്ന പുരാവസ്തു വിജ്ഞാനത്തിൽ നിന്നും സാംസ്കാരികാവശിഷ്ടങ്ങളിൽ നിന്നും അനേകം നൂറ്റാണ്ടുകൾക്കപ്പുറത്തെ വയനാടിന്റെ ചരിത്രം നമുക്ക് വായിച്ചെടുക്കുവാനാകും.വയനാട് എന്ന സ്ഥലനാമം ഉണ്ടായതിനെക്കുറിച്ച് വ്യത്യസ്ത നിഗമനങ്ങളാണുള്ളത്. മധക്ഷേത്ര എന്ന സംസ്കൃത നാമമായിരുന്നു വയനാടിന് മാമ്പൽ അഡ്മിനിസ്ട്രേഷനിൽ വിവരിക്കുന്നു. പിന്നീട്

മയനാടാവുകയും കാലാന്തരത്തിൽ വയനാടാവുകയും ചെയ്തതാവാം.

വയനാട്

 
benher abraham

വനനാട്. വഴിനാട് എന്നൊക്കെ ഈ നാടിനെപ്പറ്റി പറഞ്ഞു കേൾക്കുന്നുണ്ട്. ബ്രിട്ടീഷുകാർക്കുവേണ്ടി വയനാടിന്റെ ചരിത്രവും പുരാവൃത്തവും രേഖപ്പെടുത്തുവാൻ ആരംഭിച്ചത് 1911 കലക്ടറായിരുന്ന റാവു ബഹദൂർ സി. ഗോപാലൻ നായരാണ്. എന്നാൽ വയനാടിന്റെ നരവംശശാസ്ത്രം, ചരിത്രം പുരാവസ്തു വിജ്ഞാനം എന്നി മേഖലകളെപ്പറ്റി സമഗ്രപഠനങ്ങൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു.

ചരിത്ര സൂചനകൾ

 
edakkal

അയ്യായിരം വർഷം പഴക്കമുള്ള ശിലാ സംസ്കാരത്തെ വെള്ളാരംകല്ലിൽ രൂപപ്പെടുത്തിയ പണിയായുധങ്ങൾ അമ്പലവയലിലെ എടക്കൽ താഴ്വരയിലെ കുപ്പക്കൊല്ലി, ആയിരം കൊല്ലി പ്രദേശങ്ങളിൽ നിന്നും ഡോ. പി രാജേന്ദ്രൻ വരിച്ചിട്ടുണ്ട്. 1991 ൽ കോളിൻ മെക്കൻസി ബത്തേരിക്കടുത്തുള്ള അദ്ദേഹത്തിന്റെ കുപ്പമുടി എസ്റ്റേറ്റിൽ നിന്നും നവീന ശിലായുഗത്ത ഏതാനും ശിലായുധങ്ങൾ കണ്ടെടുക്കുകയുണ്ടായി.1901-ൽ എഫ് ഫോറസ്റ്റ് എടക്കൽ ഗുഹയിൽ നിന്നും മിനുസപ്പെടുത്തിയ കല്ലുള്ളിയും കൽമഴവും കണ്ടെത്തി. ഇക്കാലത്തായിരിക്കാം എടക്കൽ ഗുഹാചിത്രങ്ങൾ ആലേഖനം ചെയ്യപ്പെട്ടത്. അകുത്തി മലയുടെ കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന

വരി മലയും എടുതൽ ചിത്രങ്ങളോട് സാമ്യ

മുള്ള കൊണ്ടു ചിത്രങ്ങൾ കാണാനുണ്ട്.

പെരുങ്കൽ പരിഷ്കൃതി

വയനാട്ടിലുടനോളം ചിതറിക്കിടക്കുന്ന മഹാശിലാ സ്മാരകങ്ങൾ നാടിന്റെ പാക് ചരിത്രത്തിലേക്കാണു വെളിച്ചം വീശുന്നത്. തൊവരിലമേ

പ്പാടി, മംഗലം കാർപ്പ്, കൃഷ്ണഗിരി പ്രദേശങ്ങളിൽ കാണപ്പെടുന്ന കരിങ്കൽപ്പാളിയിൽ തീർത്ത ശവകുടിരങ്ങൽ വയനാട്ടിലെ പെരുങ്കൽ

പരിഷ്കൃതിയുടെ തെളിവാണ്.എടക്കൽ - തൊവരിമല കൊത്തുചിത്രങ്ങൾകേരളത്തിലെ ഏറ്റവും പുരാതന രാജവംശത്തെപ്പറ്റി സൂചന

 
veerakkallu

നൽകുന്നഎടക്കൽ ഗുഹാചിത്രങ്ങൾ ഉള്ളത്.പ്രാചീന ശിലാ ലിഖിതവും കൊത്തുചിത്രങ്ങളും വയനാടിന്റെ പ്രാചീന പാരമ്പര്യം വിളി

ച്ചോതുന്നു. അമ്പലവയിലെ അമ്പുകുത്തി മലയിലാണ് കൊയർത്തി,ശിരോലങ്കാരം അണിഞ്ഞു നിൽക്കുന്ന മനുഷ്യരൂപങ്ങളും, ചക്ര

വണ്ടികളും വിഭജിക്കപ്പെട്ട വൃത്തങ്ങളും ചതുരങ്ങളുമാണിവിടെ വരയ്ക്കപ്പെട്ടിട്ടുള്ളത്. ഗുഹയിൽ കാണപ്പെടുന്ന എഴുത്തുകൾ 1896-ൽ ഡോ.

 
nannangadi

ഫുൾട്ഷ് വായിച്ചെടുത്തിയിട്ടുണ്ട്. പ്രാചീന തമിഴ് ലിപിയിൽ പുലിതാനന്ദകാരി പല പുലികളെ കൊന്നൊടുക്കിയവൻ) എന്നാണിവിടെ

എഴുതപ്പെട്ടിരിക്കുന്നത്. എടക്കൽ ഗുഹാ പഴക്കമുള്ളവയുമായ ശിലാ ചിത്രങ്ങൾ തൊവരിമലയിലുമുണ്ട്. എട്ടായി വിഭജിച്ച ത്രികോണങ്ങളും

ചതുരങ്ങളും ഇവിടെയുണ്ട്. ചിറകുവിരിച്ച് ഒരി പക്ഷിയുടെ ചിത്രമാണ് ഇതിൽ ശ്രദ്ധേയം. ഡോ. എം ആർ രാഘാവാര്യരെ പോലുള്ള

ചരിത്ര ഗവേഷകരാണ് ഈ ചിത്രങ്ങൾ ലോക ശ്രദ്ധയിൽ മൺപാത്രങ്ങളും ദ്രവിച്ച് തീരായ ലോഹദണ്ഡുകളും അദ്ദേഹം കണ്ടെടുക്കുക

യുണ്ടായി. അവയിപ്പോൾ അമ്പലവയിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. പൈതൃകചിത്രങ്ങളോട് സാദൃശ്യമുള്ളവയും അത്രത്തോളം

പെടുത്തിയത്. 1980 കളിൽ കുപ്പക്കൊല്ലി ഭാഗത്തുനിന്നും പ്രാചീനതിരുനെല്ലി ക്ഷേത്രംപതിനൊന്നാംനൂറ്റാണ്ടിലെ ചേരലിഖിത്തിൽകുറുംപു

രാജാവിനെക്കുറിച്ച് പരാമർശമുണ്ട്. ഇതായിരിക്കാം പിന്നീട് കുറുമ്പ്രനാടായത്. ഈ രാജവംശം പഴശ്ശികുടുംബവുമായി ബന്ധമുള്ളതാണ്.

ഇവർക്ക് തിരുനെല്ലി ക്ഷേത്രമായി അടുത്ത ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. മദ്ധ്യാകാല മണിപ്രവാളകൃതിയായ 'ഉണ്ണിയച്ചി ചരിതത്തിൽ

പതിനാലാം നൂറ്റാണ്ടിനുമുമ്പ് തന്നെ തിരുനെല്ലി ദക്ഷിണേന്ത്യയിലെ മികച്ച നഗരങ്ങളിൽഒന്നായിരുന്നതിന്റെ സൂചനകളുണ്ട്. പഴ

മയിലേക്ക്വയനാട്ടിൽ നിന്നും കണ്ടെടുത്ത ചില ശാസനങ്ങളും വയനാടൻ വെളിച്ചം വീശുന്നവയാണ്. വലിയമ്പം താഴെക്കാവിൽ

നിന്നും ലഭിച്ച ശിലാശാസനവും തിരുനെല്ലി ക്ഷേത്രത്തിലെ ചെമ്പു ശാസനവും സുൽത്താൻ ബത്തേരി മാരിയമ്മൻ കോവിലിലെ

ശിലാ ശാസനവും

തമിഴകവുമായുള്ള വ്യക്തമാക്കുന്നവയാണ്.വയനാടിന്റെപഴയകാലബന്ധം

വയനാടൻ വീരക്കല്ലുകൾ

 
ഷാജൻ സെബാസ്റ്റ്യൻ മ്യൂസിയം നേത്രത്വം

മധ്യകാലത്തേതെന്നു കരുതാവുന്ന വീരക്കല്ലുകളുടെയും ശിലാനിർമ്മിത ആരാധനാ മൂർത്തികളുടെയും വിപുല ശേഖരം വയനാടൻ കാടുകളിൽ ചിതറിക്കിടപ്പുണ്ട്. മുത്തങ്ങക്കടുത്തുള്ള കോളൂർ, എടത്തറ,രാമ്പള്ളി എന്നിവിടങ്ങളിലാണ് ഇവയിൽ ഏറെയും. ക്രിസ്തു ആദിശതകങ്ങളാവാം വീരക്കല്ലുകളുടെ കാലമെന്ന് പഴന്തമിഴ് പാട്ടുകളെ ആധാരമാക്കി ഡോ.രാഘവ വാര്യർ ഊഹിക്കുന്നു. കന്നുകാലികളുടെയും കാടുകൾ താണ്ടി കടന്നു പോകുന്ന കച്ചവടസംഘങ്ങളെയും സംരക്ഷണത്തിനായി വീരമൃത വരിച്ച വീരൻമാരുടെ വഴിപാടു ബിംബങ്ങൾ വയനാടൻ കാടുകളിൽ ഇപ്പോഴുമുണ്ട്. അവയിൽ ചിലത് കോഴിക്കോട് , അമ്പലവയൽ

മ്യൂസിയങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്. ജൈന മത സംസ്കാരം വയനാട്ടിൽഎട്ടാം നൂറ്റാണ്ടു മുതൽ പതിനഞ്ചാം ദക്ഷിണേന്ത്യയിൽ സ്വാധീനമുറപ്പിച്ച സാംസ്കാരിക നൂറ്റാണ്ടു വരെ സംസ്കൃതിയുടെ മുദ്രകൾ വഹിക്കുന്ന ബസ്തികളും (ക്ഷേത്രങ്ങൾ) ശിൽപങ്ങളും വയനാട്ടിൽ പലയിടത്തുമുണ്ട്. പുഞ്ചവയൽ പുത്തങ്ങാടി ക്ഷേത്രം. സുൽത്താൻ ബത്തേരിയിലെ ജൈനക്ഷേത്രങ്ങൾ എന്നിവഉദാഹരണങ്ങളാണ്.

സുൽത്താൻ ബത്തേരിയിലെ (ഗണപതിവട്ടം)

 
jain temple bathery

കിടങ്ങനാടുബി പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. മൈസൂരിന്റെ മലബാർ അധിനിവേശകാലത്തുടി സുൽത്താൻ ഈ ക്ഷേത്രം ആയുധപ്പുരയായി ഉപയോഗിച്ചതിനാലാണ് ഗണപതിവട്ടം സുൽത്താൻ ബാറ്ററിയായത്.വീരപഴശ്ശിയും ഈസ്റ്റിന്ത്യ കമ്പനിയും രാജവംശത്തിലെ കേരളകോട്ടയംവർമ്മ പഴശ്ശി രാജാ തനികവകാശപ്പെട്ട വയനാടിനുവേണ്ടി ഈസ്റ്റിന്ത്യാ കമ്പനിയുമായി ആറു വർഷക്കാലം നടത്തിയ യുദ്ധം ഇന്ത്യാ ചരിത്രത്തിലെ ഐതിഹാസികമായഏടുകളിൽ ഒന്നാണ്. ആയിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിരണ്ടിൽ ശ്രീരംഗപട്ടണത്തിന്റെ പതനത്തോടെ വയനാട് കമ്പനിയുടെ കീഴിലായി. പരമ്പരാഗതമായി തനിക്കവകാശപ്പെട്ട വയനാട് തിരിച്ചു പിടിക്കാനായി നടത്തിയ ഒളിയുദ്ധം ആയിരത്തിഎണ്ണൂറ്റി അഞ്ചിൽ പഴശ്ശിയുടെ മരണത്തോടെ അവസാനിച്ചു.തലയ്ക്കൽ ചന്തു, എടച്ചേന കുങ്കൻ എന്നീ പടത്തലവൻമാരുടെ സഹായത്തോടെ ബ്രിട്ടീഷ് പടയെ തടയാൻ ആറ് വർഷക്കാലം പഴശ്ശി ശ്രമിച്ചെങ്കിലും അധുനിക വെടിക്കോപ്പുകളും യുദ്ധതന്ത്രങ്ങളും വശമാക്കിയ ബ്രിട്ടീഷ് പട്ടാളം ടി.എച്ച്. ബാബറുടെ നേതൃത്വത്തിൽ പഴശ്ശിപ്പടയെ അമർച്ച ചെയ്തു. താമരശ്ശേരി, കുറ്റ്യാടി, പേരിയ ചുരങ്ങളും വയനാട്ടിലെ പ്രധാന പാതകളും ബ്രിട്ടീഷ് സൈനിക നീക്കത്തിനായി പണികഴിക്കപ്പെട്ടവയാണ്.ആയിരത്തി എണ്ണൂറ്റി അൻപത്തിയേഴിലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനും അരനൂറ്റാണ്ട് മുൻപ് വയനാട്ടിൽ ബ്രിട്ടീഷ് സൈന്യത്തിനെതിരെ ധീരമായ പോരാട്ടം നടത്തിയ തലയ്ക്കൽ ചന്തുവിനെ കുറിച്ചോ, എടച്ചേന കുങ്കനെ കുറിച്ചോ കുറിച്യ കലാപത്തെ കുറിച്ചോ ഇന്ത്യൻ ചരിത്രത്തിൽ പരാമർശം പോലുമില്ലാത്തത് അന്നും ഇന്നും വയനാട് അവഗണിക്കപ്പെട്ടതിന്റെ തെളിവാണ്.

വയനാട് കോളനി വാഴ്ചയിൽ

ആയിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിയൊൻപതിൽ | ശ്രീരംഗപട്ടണത്തിന്റെ പതനത്തോടെ വയനാടിന്റെ മേൽ ബ്രിട്ടീഷ് ഗവൺമെന്റിന് ആധിപത്യം ലഭിച്ചുവെങ്കിലും ആറുവർഷം കഴിഞ്ഞ് പഴശ്ശിയുടെ പതനത്തോടെയാണ് ഒരു കൊളോണിയൽ ഭരണ വ്യവസ്ഥയ്ക്ക് വയനാട്ടിൽ കളമൊരുങ്ങിയത്.

വയനാടൻ കാടുകളിൽ സമൃദ്ധമായി വിളഞ്ഞിരുന്ന ഏലത്തിന് പുരാതന കാലം മുതലേ ലോക കമ്പോളത്തിൽ ഒന്നാം സ്ഥാനം ഉണ്ടായിരുന്നു. വയനാടൻ ഏലത്തിന്റെ ഗുണമേൻമയെക്കുറിച്ച് ഇദ്രീസിയും ഫ്രാൻസിസ് ബുക്കാനനും വില്യം ലോഗനും രേഖപ്പെടുത്തിയിട്ടുണ്ട്.

ഏലത്തിനു പുറമേ കുരുമുളകും ചന്ദനവും തേക്കും ഈട്ടിമരവും ബ്രിട്ടീഷുകാർ കയറ്റിയയച്ച് ലാഭമുണ്ടാക്കി. ഇതിനു പുറമേയായിരുന്നു ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന നികുതി വരുമാനം. ഇതിനു പുറമേ കാപ്പി, തേയിലത്തോട്ടങ്ങൾ ബ്രിട്ടീഷുകാർ വനം വെളുപ്പിച്ച് വ്യാപകമാക്കിയതോടെ തോട്ടമുടമകളായ ബ്രിട്ടീഷ് പൗരൻമാരുടെ എണ്ണം വയനാട്ടിൽ വ്യാപകമായി.

വനവിഭവ ചൂഷണം, തോട്ടവ്യവസായ വ്യാപനം ഇവയ്ക്കു പുറമേ ആയിരത്തി എണ്ണൂറ്റി എഴിപത്തിയഞ്ചു മുതൽ സ്വർണ്ണഖനനവും വയനാട്ടിൽ ബ്രിട്ടീഷുകാർ പരീക്ഷിച്ചു. “ആൽഫ", "ഫിനിക്സ്" എന്നീ കമ്പനികൾ ഖനനം ആരംഭിച്ചെങ്കിലും ലാഭകരമല്ലാത്തതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. ഐതിഹ്യങ്ങളിലെ വയനാട്

പുൽപ്പള്ളിയിലെ ലവ കുശ ക്ഷേത്രം, ചേടാറ്റിൻ കാവ്(ജടയറ്റ കാവ്), ശശിമല(ശിശുമല),ആശ്രമക്കൊല്ലി,ചെതലയം(സീതാലയം), ചിയമ്പം(ചിത സീതയമ്പം), പൊൻകുഴി കണ്ണീർ തടാകം,ബാണാസുര മല, അമ്പുകുത്തി മല ബ്രഹ്മഗിരി തുടങ്ങിയവയും പുരാണ ബന്ധമുള്ളവയാണ്. അതിപുരാതന കാലം മുതൽ തന്നെ കേരളത്തിനു വെളിയിൽ പോലും പ്രശസ്തി നേടിയ ദക്ഷിണേന്ത്യൻ ഗ്രാമമായിരുന്നു. തെക്കൻ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം വടക്കൻ പാട്ടിലും എ.ഡി. രണ്ടാം ശതകത്തിൽ വിരചിതമായ തമിഴ് കതിയായ ചിലപ്പതികാരത്തിനും, ഉണ്ണിയച്ചിചരിതത്തിനും വിപുലമായ വയനാടൻ ബന്ധമുണ്ട്.

മുകളിൽ പ്രസ്താവിച്ച വിവരങ്ങൾ പരിശോധിച്ചാൽ കേരളത്തിലെ പ്രദേശത്തേക്കാൾ

പൗരാണികവും ചരിത്രപരവും ഐതിഹാസികവുമായൊരു പാരമ്പര്യം വയനാടിനുണ്ടെന്ന് ആർക്കുംബോധ്യമാകും എന്നാൽ ഇന്ത്യാചരിത്രത്തിലും കേരള ചരിത്രത്തിലും തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട യോഗ്യതകൾ ഏറെയുണ്ടായിട്ടും വയനാട് എന്നും തഴയപ്പെട്ടു. ഈ സാഹചര്യത്തിലാണ് വയനാടിന്റെ ചരിത്രവും പാരമ്പര്യവും പുതുതലമുറയ്ക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായി വയനാട്ടിലെ പുരാതന പ്രസിദ്ധവും ചരിത്ര പ്രധാനവുമായ സ്ഥലങ്ങൾ സന്ദർശിച്ച് പഠനം നടത്തുവാൻ ബത്തേരി അസംപ്ഷൻ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കിയത്.