അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/ലഹരി വിരുദ്ധ കാമ്പൈൻ നടത്തി.

ലഹരി വിരുദ്ധ സന്ദേശം

സ്കൂളുകളിൽ ലഹരിവിരുദ്ധ കാമ്പൈൻ നടത്തി.

സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി വിപത്തിനെ നേരിടാൻ സംസ്ഥാന സർക്കാരും സമൂഹവും  ദൃഢനിശ്ചയത്തിലാണ് .മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സ്കൂളുകളിൽ പ്രത്യേക ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ   തുടരണമെന്ന്  ആവശ്യത്തെ തുടർന്ന്, സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ ആറുമുതൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച നടപ്പിലാക്കി വരുന്നു .ഇതിൻറെ ഭാഗമായി പോസ്റ്റർ പ്രദർശനം ലഹരി വിരുദ്ധ കാമ്പയിൻ ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. വിദഗ്ധരുടെ ക്ലാസുകൾ  ക്ലാസ് തലത്തിൽ ബോധവൽക്കരണം സംഘടിപ്പിക്കുന്നു.ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി  മുഖ്യ മന്ത്രിയുടെ സന്ദേശം  വിദ്യാർഥികളെ കാണിച്ചു. എക്സൈസ് ഡിപ്പാർട്ട്മെന്റിൽ നിന്നും മുതിർന്ന ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.സ്വതന്ത്ര മൈതാനിയിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിൽ സ്കൂളിലെ  സ്കൗട്ട്  ഗൈഡ് വിദ്യാർഥികൾ പങ്കെടുത്തു.

 
മുഖ്യ മന്ത്രിയുടെ സന്ദേശം
 
ലഹരിവിരുദ്ധ അസംബ്ളി
 
ലീഫ്‍ല‍‍‍റ്റ് വിതരണം..
 
ലഹരിവിരുദ്ധ സെമിനാറിൽ സ്കൗട്ട്  ഗൈഡ് വിദ്യാർഥികൾ പങ്കെടുക്കുന്നു.