അസംപ്ഷൻ എച്ച് എസ് ബത്തേരി/പൂർവ്വ വിദ്യാർത്ഥി സംഗമം

ആമുഖം

ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് സ്കൂൾ. അവർ ഇന്ന്  നാടിൻറെ നാനാ തുറങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. സ്കൂളിൽ നിന്ന് വിട്ടുപോയെങ്കിലും സ്കൂളിനെ അവർ നന്മയോടെ ഓർക്കുന്നു. 26ഡിസംബർ പൂർവ്വവിദ്യാർത്ഥികളുടെ ഒത്തുചേരലിന് ആയി സ്കൂൾ മാറ്റിവയ്ക്കുന്നു.കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ഒന്നു രണ്ടു വർഷമായി ഒത്ത് കൂടാനോ സംസാരിക്കുവാനോ കഴിഞ്ഞിരുന്നില്ല....

ഈ വർഷത്തെ പൂർവ്വവിദ്യാർത്ഥി സംഗമം.

 
 
 

.

ഈവർഷത്തെ പൂർവ്വ വിദ്യാർത്ഥി സംഗമം 2022ഡിസംബർ മാസം 26-ാം തീയതി നടത്തി.സംഗമത്തിന് "സ്നേഹസംഗമം"എന്ന പേര് നൽകാൻ തീരുമാനിച്ചിരുന്നു .സ്കൂളിന്റെ റൂബി ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള പൂർവ്വവിദ്യാർത്ഥി സംഗമമായതിനാൽ അല്പം കൂടി വിപുലമായ രീതിയിൽ തന്നെ നടത്തുവാനാണ് തീരുമാനിച്ചത് .സ്കൂളിന്റെ സ്ഥാപിതവർഷമായ 1982,(ആദ്യ ബാച്ച് )മുതൽ 2015 വരെ ഉള്ള വിദ്യാർത്ഥികളെയാണ് ഇപ്രാവശ്യം സംഗമത്തിനായി ക്ഷണിച്ചിട്ടുള്ളത് .നടത്തിപ്പിലേക്ക് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒരു കോർ കമ്മിറ്റി രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു..

പൂർവ്വ വിദ്യാർത്ഥികൾ പുസ്തകം സംഭാവന ചെയ്തു.

 
പൂർവ്വ വിദ്യാർത്ഥികൾ തൈ നടുന്നു...
 
പൂർവ്വ വിദ്യാർത്ഥികൾ അസംബ്ലിയിൽ
 
പൂർവ്വ വിദ്യാർത്ഥികൾ പുസ്തകം സംഭാവന ചെയ്യുന്നു
 
പൂർവ്വ വിദ്യാർത്ഥികൾ...
 
അസംബ്ളി