തുടിപ്പ്

         വെള്ളം പാഞ്ഞുകയറി അവർ തളർനില്ല. വഞ്ചിയുമെടുത്ത്
      വീട്ടിലുള്ളവരെയും കൂട്ടി അവൻ തുഴയാൻ തുടങ്ങി. ഏത്ര
     തുഴഞ്ഞിട്ടും കര കാണാൻ കഴിഞ്ഞില്ല. അവന്റെ ആത്മാവിൽ
     ശ്വാസത്തിൽ പ്രകൃതി പോലും അന്തം വിട്ടു നിന്നു. മഴയെ
     തോൽപ്പിച്ച് മുന്നേറി. കുറച്ച് കഴിഞ്ഞപ്പോൾ അവന്റെ
    മുഖത്ത് ഒരു പു‍‍‍‍ഞ്ചിരി വിട‍ർന്നു. ദൂരെ ഒരു മല. കുറേപ്പേർ
               ആ മലയിൽ കൂടിയിട്ടുണ്ട്.
        അവർ അവിടെ എത്തി. എല്ലാ മതക്കാരും അവിടെ
    കൂടിയിട്ടുണ്ട്. കണ്ണെത്താ ദൂരത്ത് വെള്ളമാണ്.
    കര കടലായിരിക്കുന്നു ശേഷിച്ച ജീവൻ എങ്ങനെ
    ജീവിച്ചുതീർക്കും എന്നറിയാതെ
        എല്ലാവരും അവിടെ കിടന്നു......
 

ധനിഷ് നവാർ. സി
9 A അസംപ്ഷൻ എച്ച് എസ് ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത