സത്യവും നീതിയും
എങ്ങും വിരാജിച്ച
ഒരുപിടി ഓർമ്മകൾ
ബാക്കിയാക്കി, നാശം
വിതയ്ക്കുന്ന പുതുയുഗ
മർത്ത്യന് പാഠമായി
ഓഖിയും പ്രളയവും
നിപ്പയും തന്നിട്ടും,
ജീവിത പാഠങ്ങൾ പഠിച്ചിടാതെ
എങ്ങും വിരാജിച്ച മാനവ-
കുലത്തിന് നാശം വിതയ്ക്കാൻ
വന്നൊരു കൊറോണ.
കൊറോണ വ്യാപനം തടയുവാൻ
സാമൂഹ്യ അകലം മാത്രമാണ് ഉത്തമം.
ഭയപ്പാട് വേണ്ട,
ജാഗ്രതയോടെ നാം
ഇനിയുള്ള ദിവസങ്ങൾ
പിന്നിടുമ്പോൾ, പിടിച്ചുകെട്ടാം
നമുക്ക് മാനവരാശിയുടെ
നാശത്തിനായി വന്ന വൈറസിനെ,
കൊറോണാ വൈറസിനെ.