കൊറോണ നാടുവാണീടും കാലം
മാനുഷ്യരെല്ലാരുമൊന്നുപോലെ
കാറില്ലാ ബസ്സില്ലാ ലോറിയില്ലാ
റോഡിലുമെപ്പോഴുമാളുമില്ലാ
തിക്കിത്തിരക്കില്ലാ ട്രാഫിക്കില്ലാ
ചുറ്റും നിറയും പുകയുമില്ലാ
വാ മൂടിക്കെട്ടുന്ന മാസ്ക് വെച്ച്
കണ്ടാലിന്നെല്ലാരുമൊന്നുപോലെ
തോടും പുഴയും ഒഴുകിടുന്നു
മാലിന്യം ഒന്നുമേ ചെന്നിടാതെ
കുന്നും മരവും വയലുകളും
നല്ലൊരു കാലം കണികാണുന്നു
ഡ്രിംഗ്സില്ലാ ജംഗ്സില്ലാ ഫാസ്റ്റ്ഫുഡില്ലാ
താളും തകരയും തിന്നിടുന്നു
ഷുഗറില്ലാ പ്രഷറില്ലാ കൊളസ്ട്രോളില്ലാ
ഗുളികതൻ കെട്ടുകളൊന്നുമില്ലാ
അടിയും പിടിയും സമരങ്ങളും
എവിടെയും കാണുവാൻ കഴിയുന്നില്ലാ
വട്ടത്തിൽ വീട്ടിലിരുത്തി നമ്മേ
വട്ടം കറക്കിയ വൈറസിനെ
നാടും നഗരവും നന്നാക്കുവാൻ
ദൈവം ഇറക്കിയ നൻമയാണോ?