അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/മഹാമാരി കാലത്തെ ആകുലതകൾ

മഹാമാരി കാലത്തെ ആകുലതകൾ

2019 നവംബർ മാസത്തിൽ ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട വൈറസാണ് കൊറോണ വൈറസ് അഥവാ കോ വിത്ത് 19. ഈ വൈറസ് ലോകത്തിലെ മഹാ രാജ്യങ്ങളിൽ പോലും ഭയാലകമായ രീതിയിൽ വിറങ്ങലിപ്പിച്ചു കൊണ്ടിരിക്കുകയാണ് .അനേകായിരം മരണവാർത്തകൾ ഓരോ ദിവസവും നാം കേട്ടുകൊണ്ടിരിക്കുന്നു .CORONA VIRUS DISEASE 2019 എന്നാണ് ഈ മഹാമാരിയുടെ പൂർണ്ണനാമം. ശാസ്ത്ര സാങ്കേതിക രംഗത്തും സാമ്പത്തിക രംഗത്തും മുന്നിൽ നിൽക്കുന്ന  ലോകത്തിലെ വൻ രാജ്യങ്ങൾ പോലും നമുക്ക് കാണാൻ പോലും സാധിക്കാത്ത ഈ വൈറസിൻറെ മുന്നിൽ വിറങ്ങലിച്ചു കൊണ്ടിരിക്കുകയാണ് .

പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. മലിനീകരണത്തിനും വനനശീകരണത്തിനെതിരെ പ്രവർത്തിക്കുന്നതാണ് പരിസ്ഥിതി സംരക്ഷിക്കാനുള്ള മാർഗം . സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ് .ഈ വികസന ക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നുണ്ട് .അതുകൊണ്ട് പരിസ്ഥിതിയെ ബാധിക്കാത്ത രീതിയിലായിരിക്കണം വികസനം നടപ്പാക്കേണ്ടത് , മാരക രോഗങ്ങളെയും പകർച്ചവ്യാധികളെയും അകറ്റിനിർത്തുന്നതിനും തടയുന്നതിനും ശുചിത്വം അനിവാര്യമാണ് . കേവലം വ്യക്തിശുചിത്വം മാത്രമല്ല പരിസരശുചിത്വവും പ്രധാനമാണ് . ഇത് ഒരു കടമയായി ഓരോ വ്യക്തിയും പാലിക്കേണ്ടതാണ് .ചിക്കൻ ഗുനിയ ഡെങ്കിപ്പനി എച്ച് വൺ എൻ വൺ മലേറിയ പോലുള്ള പകർച്ചവ്യാധികൾ പിടിപെട്ട് തന്നെ ഒരുപാട് നാം അറിയാതെ മരണപ്പെട്ടിട്ടുണ്ട്. അതൊക്കെ പരിസര ശുചിത്വത്തിന് കൂടെ പോരായ്മയാണ് ആണ് .

നാം ഇന്ന് ജീവിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ ഒരിടത്താണ് . കാലങ്ങളായി ആർജ്ജിച്ച ആരോഗ്യ സംവിധാനത്തിൻറെ മികവിൽ അനേകായിരം നഴ്സുമാരും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അഹോരാത്രം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഈ കൊച്ചു കേരളം ലോകത്തിനുതന്നെ മാതൃകയാണ്. രാപ്പകൽ എന്നില്ലാതെ ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരും ഈ രോഗത്തിനെ എന്നെന്നേക്കുമായി തുരത്താൻ പോരാടുകയാണ് .സ്വന്തം ജീവനും ജീവിതവും പോലും നോക്കാതെ ഈ വൈറസിനെ തുരത്താൻ ആരോഗ്യപ്രവർത്തകർ നമ്മൾക്ക് വേണ്ടി പോരാടുന്ന്ത് പോലെ നാമോരോരുത്തരും പ്രതിരോധിക്കേണ്ടത് ഉണ്ട് .സാമൂഹിക അകലം പാലിച്ച് മാനസിക  അടുപ്പം കാണിക്കുക.  വൈറസ് സമ്പർക്കം മൂലം പടർന്നുപിടിക്കുന്ന താണ് .ഒരു വ്യക്തി മറ്റൊരു വ്യക്തിയിൽ നിന്ന് മൂന്നു അടി ദൂരത്തിൽ നിൽക്കണം . യാത്രകളും പരിപാടികളും മാറ്റിവയ്ക്കുക. സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കിയതിനു ശേഷം മാത്രമേ കണ്ണുകളിലും വായിലും മൂക്കിലും സ്പർശിക്കാൻ പാടുള്ളൂ  .ശ്വസന ശുചിത്വം പാലിക്കുക എന്നതൊക്കെയാണ് ഈ വൈറസിനെ പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകർക്കൊപ്പം നമ്മൾക്കും ചെയ്യാൻ പറ്റുന്ന ആരോഗ്യ പ്രതിരോധ പ്രവർത്തനം .ആരോഗ്യമുള്ള ജനതയാണ് നാടിൻറെ സമ്പത്ത് .

അനാമിക പൃഥ്വിരാജ്
9 അഴീക്കോട് എച്ച് എസ് എസ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം