അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം - ലേഖനം

പരിസ്ഥിതി സംരക്ഷണം

ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ഏറ്റവും ആവശ്യമായ ഘടകം പരിസ്ഥിതിയാണ്. മാറുന്ന കാലഘട്ടത്തിൽ പരിസ്ഥിതിയിലും മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു. വൃത്തിഹീനമായ ചുറ്റുപാടുകൾ ആരോഗ്യകരമായ പരിസ്ഥിതിയ്ക്ക് നല്ലതല്ല.ഫാക്ടറികളിലേയും ,ആശുപത്രികളിലേയും പുകയും മാലിന്യങ്ങളും നമ്മുടെ അന്തരീഷത്തെയും ജലാശയങ്ങളേയും മലിനമാക്കുന്നു. വനം കൈയേറുകയും അവ നശിപ്പിക്കുകയും ചെയ്യുന്നതു മൂലം മഴയുടെ അളവ് കുറയുകയും വരൾച്ച ഉണ്ടാവുകയും ചെയ്യുന്നു. വൃക്ഷങ്ങളുടെ ആഴമേറിയ വേരുകൾ ഒരു പരിധി വരെ മണ്ണൊലിപ്പിനെ തടഞ്ഞിരിന്നു, എന്നാൽ മരങ്ങൾ നശിപ്പിച്ചതു മൂലം ഉരുൾപൊട്ടൽ ,വെള്ളപ്പൊക്കം എന്നിവ ഉണ്ടാകുന്നു. മണ്ണെടുപ്പും, പാറപൊട്ടിക്കലും ഒക്കെ പ്രകൃതിയെ ദുരവസ്ഥയിൽ ആക്കുന്ന പ്രക്രിയകളാണ്. വിശാലമായ പാടങ്ങൾ നികത്തി ബഹുനില കെട്ടിടങ്ങൾ ഉയരുമ്പോൾ നശിക്കുന്നത് പ്രകൃതിയുടെ ഹരിതാഭയാണ്. പച്ച പട്ടുടുത്തു നിന്ന വയലേലകളും വൃക്ഷലതാദികളും ഒക്കെ അന്യം നിന്നുപോകുന്ന കാഴ്ചയാണ് ഇപ്പോൾ. പരിസ്ഥിതിയുടെ മഹത്വം ഉൾക്കൊണ്ട് ജീവജാലങ്ങളുടെ മുഴുവൻ ആവാസവ്യവസ്ഥയായ പ്രകൃതിയെ, നമ്മുടെ പരിസ്ഥിതിയെ മലീമസമാക്കുന്ന പ്രവൃത്തികൾ ചെയ്യാതിരിക്കുക, ചപ്പുചവറുകൾ വലിച്ചെറിയാതെയും, വൃക്ഷലതാദികൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ പരിസ്ഥിതി പ്രവർത്തനങ്ങൾക്കായി സെമിനാറുകൾ സംഘടിപ്പിക്കുകയും ,ബോധവത്കരണം നടത്തുകയും വേണം. സ്കൂളുകളിൽ കുട്ടികൾക്ക് പരിസ്ഥിതി പഠന ക്ലാസുകൾ സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ് .കാരണം വരും തലമുറ പരിസ്ഥിതിയുടെ പൈത്യകം കാത്തു സൂക്ഷിക്കേണ്ടവരാണ്. കാട് നാടുകയറി , നാടു നഗരം കയറി നമ്മുടെ പരിസ്ഥിതിയെ താറുമാറാക്കി."മരം ഒരു വരം " എന്ന ആശയം പ്രാവർത്തികമാക്കിയാൽ ഒരു പരിധി വരെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം,

നയന പി നടേശൻ
9 A എച്ച് എസ് എസ് അറവുകാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 07/ 2024 >> രചനാവിഭാഗം - ലേഖനം