സ്‌കൂളിൻ വാർഷികം ഘോഷമായ് തീർന്നതും
കൊല്ലപരീക്ഷക്ക് ഒരുങ്ങുന്ന നേരത്തും
അജ്ഞാതമായൊരു ഭീകരവൈറസിൻ
മാരകാവ്യാധിയാൽ കോറോണാ വന്നെത്തി
കൊറോണതൻ വരവിനാൽ
അപ്രതീക്ഷിതമായെൻ സ്‌കൂളടച്ചു
കൂട്ടുകാർ എൻ അധ്യാപകർ എല്ലാവരെയും
പ്രതീക്ഷിക്കാതെ തമ്മിൽ പിരിയേണ്ടി വന്നു
ദേവാലയങ്ങളിൽ ദർശനം ചെയ്യാതെ
വീടുകളിൽ മാത്രം പ്രാർത്ഥനയായ്
ആഘോഷങ്ങളില്ല ആഡംബരമില്ല
കോവിഡ് 19 വൈറസിൻ വരവോടെ
മനുഷ്യ രാശിക്കെല്ലാം ഭീതിപരത്തുന്ന
വൈറസിൻ നാശത്തിന്നായ് പ്രാര്ഥിക്കുന്നെന്നും ഞാൻ