അന്ന് മനുഷ്യനും പ്രകൃതിയും
ഒന്നായിരുന്നു ഭൂമിയിൽ ....
പിന്നെ സ്വാർത്ഥത കൊണ്ട്
എല്ലാം മറന്നു മനുഷ്യൻ
പ്രകൃതിയെ നശിപ്പിച്ചു
അതിലെ സർവ്വതും മലിനസമാക്കി....
എല്ലാം സ്വന്തമെന്നു നിനച്ചു
ഭൂമിയിൽ എല്ലാ ജീവികൾക്കും
തുല്യഅവകാശമാണെന്ന് മറന്നു....
മനുഷ്യൻ താണ്ടവമാടി ..
പുഴകൾ നികത്തി കുന്നിടിച്ചും
ഭൂമിയുടെ മാറ് പിളർന്നു വിഷം കുത്തി നിറച്ചും..
മനുഷ്യൻ അഹങ്കരിച്ചു
ലോകം വിരൽത്തുമ്പിലെന്നോതി ..
ഭൂമിയിലുള്ള പലതിനെയും മറന്നു
അർഹതയില്ലാത്ത പലതും കയ്യേറി
മനുഷ്യാ ഒന്നോർക്കു നീ
പ്രളയമായും മഹാമാരിയും
പ്രകൃതി നമ്മെ പ്രതികരിച്ചപ്പോൾ
ഭൂമിയിൽ നമ്മൾ ഒന്നുമല്ലന്നറിഞ്ഞു
ചിന്തിക്കുക ഇത് ഒരോർമ്മപെടുത്താൽ മാത്രം
എല്ലാം ദൈവത്തിന്റെ ഔദാര്യമാണെന്നു