അന്നൂർ യു പി സ്കൂൾ /അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം
പ്രതിരോധിക്കാം അതിജീവിക്കാം
ലോകമാകെ ഒരു വൈറസിനെ കൊണ്ട് ഭീതിയിലാണ്. കോവിഡ്- 19 എന്ന കൊറോണ വൈറസ്.വുഹാനിലെ ഇറച്ചി കടയിൽ നിന്ന് ഉണ്ടായ ഈ വൈറസ് ഭൂമിയിലൊട്ടാകെയാണിപ്പോഴുള്ളത്.ഇതിനിതുവരെ ഒരു മരുന്നും കണ്ടു പിടിച്ചിട്ടില്ല. എന്നാൽ ഇന്ത്യ ഗവൺമെൻ്റ് നല്ലൊരു മരുന്ന് കണ്ടു പിടിച്ചിട്ടുണ്ട് .വീട്ടിൽ ഉള്ള ഗേറ്റ് ലക്ഷമണ രേഖ പോലെ കരുതി വീട്ടിൽ നിന്ന് ആരും പുറത്തിറങ്ങരുത്. രാജ്യമാകെ ഇപ്പോൾ ലോക്ഡൗണിലാണ്.സാമ്പത്തികമായ തകർച്ചയുണ്ടെങ്കിലും പരിസ്ഥിതിക്ക് ഉയർച്ചയാണുണ്ടായത്. വാഹനങ്ങളും ഫാക്ടറികളും വിശ്രമിക്കുന്നതാണ് ഇതിൻ്റെ കാരണം മറ്റു രാജ്യങ്ങളെ നോക്കിയാൽ ഇന്ത്യയാണ് രോഗികളിലും മരണ നിരക്കിലും കുറവ്. മരണസംഖ്യ നൂറിൽ കാൽ ഭാഗം ആയിട്ടും മറ്റു രാജ്യങ്ങൾ ഇതു വരെ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ല. കേരളമാണ് ഇപ്പോൾ ലോകത്തിൻ്റെ മാതൃക. രാവും പകലും ആശുപത്രിയിൽ ജോലി ചെയ്യുന്ന ജീവനക്കാരോട് കൈകൂപുക തന്നെ വേണം.അതു പോലെ തന്നെ റോഡിൽ നിരന്നു കിടക്കുന്ന പോലീസ് അവർ ഇപ്പോൾ റോഡിൽ തന്നെയാണ് ജീവിതം കഴിച്ചുകൂട്ടുന്നത്. ഇതെല്ലാം നമ്മൾക്കു വേണ്ടിയാണെന്ന് മാത്രം. എല്ലാവരും ഒരു മീറ്റർ അകലം പാലിക്കുക ,കൈകൾ വൃത്തിയായി കഴുകുക, മാസ്ക് ധരിക്കുക എന്നിവയൊക്കെയാണ് മുകളിൽ നിന്നുള്ള നിർദ്ദേശം. ഇപ്പോൾ ആകാശത്തേക്ക് നോക്കുമ്പോൾ ശാന്തതയാണ് .എല്ലാവരും വീട്ടിലിരുന്ന് ക്രീയാത്മകമായ കഴിവുകൾ നിർവ്വഹിക്കുന്നുണ്ടാകും. അതെല്ലാം ഉപയോഗിക്കാൻ പറ്റുന്ന നല്ല സമയം തന്നെയാണ്.കുറേ പേർ സമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവർത്തനങ്ങൾ നടത്തുന്നു. നമ്മുടെ ചുറ്റുപാടും പ്രക്രതിയുടെ ഭംഗിയും സൗന്ദര്യയും നമുക്ക് ഈ ദിവസങ്ങളിൽ നോക്കി കാണാം, വീട്ടിലിരിക്കു സുരക്ഷിതരാക്കൂ, അതിജീവിക്കാം കൊറോണ വൈറസിനെതിരെ....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |