അന്നൂർ യു പി സ്കൂൾ ‍‍/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും

പരിസ്ഥിതിയും മനുഷ്യനും

മനുഷ്യന്റെ നിലനിൽപിന് അത്യാവശ്യമായ ഒരു ഘടകമാണ് പരിസ്ഥിതി. പരിസ്ഥിതിക്കും പ്രകൃതിക്കും എന്തെങ്കിലും നാശം സംഭവിച്ചാൽ അത് ബാധിക്കുന്നത് മനുഷ്യനുൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളെയുമാണ്‌. ലോകം ഇന്ന് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. പണത്തിനു വേണ്ടി മനുഷ്യർ പ്രകൃതിയെ നശിപ്പിക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. 2018ലും 19ലും ഉണ്ടായ പ്രളയവും മണ്ണിടിച്ചിലും മനുഷ്യൻ പ്രകൃതിയോടു കാണിച്ച ക്രൂരതയുടെ അനന്തര ഫലമാണ്. പരിസ്ഥിതിയെ നമ്മൾ ദ്രോഹിക്കുമ്പോൾ അത് വലിയ ദുരന്തങ്ങൾക്ക് കാരണമാകുന്നു. വനനശീകരണം മൂലം ആഗോള താപനം ഒക്കെ ഇപ്പോൾ വർദ്ധിച്ചുവരികയാണ്. പാരിസ്ഥിതിക പ്രശ്നങ്ങളെ പ്രതിരോധിക്കണമെങ്കിൽ പ്രകൃതി മലിനീകരണവും ചൂഷണവും നമ്മൾ ഒഴിവാക്കിയേ മതിയാവൂ. പ്രകൃതി മലിനീകരണം ഒഴിവാക്കണമെങ്കിൽ നമ്മൾ ശുചിത്വം പാലിക്കണം. നമ്മുടെ വീട്ടിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴയിലോ തോടുകളിലോ വലിച്ചെറിയാതെ അത് പുനരുൽപാദനം ചെയ്യാൻ കൊടുക്കുകയും വാഹനങ്ങളുടെ അമിതമായ ഉപയോഗം ഒഴിവാക്കുകയും ചെയ്യണം. പ്രാചീന കാലം മുതലേ നമ്മുടെ പൂർവികർ ശുചിത്വമുള്ളവരായിരുന്നു. കാലം മാറുന്നതോടെ മനുഷ്യരുടെ ശുചിത്വ ബോധം കുറഞ്ഞു വരികയാണ്. ഇതാണ് പുതിയ രോഗങ്ങൾക്ക് കാരണമാകുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം പുതിയ രോഗങ്ങൾ ഇന്ന് ലോകമെങ്ങും വന്നു കൊണ്ടിരിക്കുകയാണ്. നിപ്പ വൈറസും ലോകത്തെത്തന്നെ നടുക്കിയ കൊറോണ വൈറസും ഇതിനുദാഹരണമാണ്. ലോകമെമ്പാടുമുള്ള ജനങ്ങൾ കോവിഡ് 19 എന്ന മഹാമാരിയുടെ ഭീതിയിലാണ്.ലക്ഷക്കണക്കിന് പേരുടെ ജീവനെടുക്കുകയും അമേരിക്ക, ഇറ്റലി തുടങ്ങിയ വൻകിട രാജ്യങ്ങളെ പിടിച്ചുലക്കുകയും ചെയ്ത ഈ മഹാമാരിയെ സാമൂഹിക അകലം പാലിച്ചു കൊണ്ട് നമുക്ക് പ്രതിരോധിച്ചേ മതിയാവൂ.

സാരംഗ് കൃഷ്ണ
7 ബി അന്നൂർ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം