കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
വയലിൻ ഹരിതാഭ തെളിഞ്ഞ നാട്
ചന്തമെഴുന്നൊരു നല്ല നാട്
നെൽകൃഷി സസ്യലതാദികൾ
എങ്ങും വിളങ്ങിടും എന്റെ നാട്
കുന്നും മലയും നിരന്ന നാട്
തോടും പുഴകളും ഒഴുകും നാട്
കായൽ കടലുകൾ ചേർത്തൊരുക്കി
ഹരിതക കാന്തിയാൽ വിളങ്ങും നാട്
ആരോഗ്യ സുന്ദരമാണെന്റെ നാട്
ഐശ്വര്യ സമൃദ്ധിയാൽ തിളങ്ങും നാട്