അച്യുതക്കുറുപ്പു ശാസ്ത്രികൾ 1891 ൽ വർക്കലയ്ക്കടുത്ത് ഇലകമണിൽ ജനിച്ചു.1921ൽ ഇലകമൺ യു പി എസ് സ്ഥാപിച്ചു. സഞ്ചാര സൗകര്യം ഇല്ലാതിരുന്ന ഇലകമണിൽ ആദ്യമായി റോഡ് നിര്മ്മിക്കുന്നതിനുവേണ്ടി പ്രവർത്തിച്ചത് അച്യുതക്കുറുപ്പു ശാസ്ത്രികളാണ്. അയിരൂർ മുതൽ ചിറക്കര വരെ നാലു കിലോമീറ്റർ റോഡ് നിർമ്മിച്ച് ഇലകമണിൽ ഗതാഗത സൗകര്യം കൊണ്ടു വന്നു. ഇലകമൺ പഞ്ചായത്ത് രൂപീകരണത്തിന് മുൻകൈ എടുത്തു. ഇലകമൺ എം പി എൽ പി എസ് സ്ഥാപിക്കുന്നതിനു ഭൂമി വിട്ടു നൽകി. ഇലകമൺ പോസ്റ്റാഫീസ് യാഥാർഥ്യമായതും അച്യുതക്കുറുപ്പു ശാസ്ത്രികളുടെ ശ്രമം മൂലമാണ്. ഇലകമൺ സ്കൂൾ വരെ വൈദ്യുതി എത്തിയതും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ്. മാതൃഭൂമി എന്ന അദ്ദേഹം രചിച്ച കവിതാപുസ്തകത്തിൽ സ്വന്തം കുടുംബചരിത്രവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ ഇലകമൺ നാട്ടിന്റെ ചിത്രവും താൻ ഇടപെട്ടു നടത്തിയ വികസന പ്രവർത്തനങ്ങളും പ്രതിപാദിക്കുന്നു. 1985 ൽ അച്യുതക്കുറുപ്പു ശാസ്ത്രികൾ മരിച്ചു.