അക്കാദമിക് മാസ്റ്റർ പ്ലാൻ .
ഉണർവ്
Academic Master Plan
Leo XIII H S S
Pulluvila
Cover Page
Academic Master Plan
Name of School : Leo XIII H S S Pulluvila Name of Sub District : Neyyattinkara Name of Educational district : Neyyattinkara District : Thiruvananthapuram Year : 2017-18
ഉള്ളടക്കം പേജ് നമ്പർ ആമുഖം 5 ലക്ഷ്യങ്ങൾ 6
വിദ്യാലയചരിത്രം 8
വിദ്യാലയം മികവിന്റെകേന്ദ്രം- കാഴ്ചപ്പാടുകൾ. 13 നിലവിലെ അവസ്ഥാവിശകലനം -ഭൗതികം 14 അക്കാദമികം -പഠനബോധന തന്ത്രങ്ങളും വിലയിരുത്തലും 19 പ്രശ്നങ്ങൾ-വെല്ലുവിളികൾ 24 സവിശേഷ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും-വിഷയമേഖലകൾ 27 മലയാളം 28 ഇംഗ്ലീഷ് 36 ഉപഭാഷകൾ--ഹിന്ദി,സംസ്കൃതം 42 ഗണിതം 47 അടിസ്ഥാനശാസ്ത്രം 53 സാമൂഹ്യശാസ്ത്രം 60 ഭിന്നശേഷി കുട്ടികൾക്കായുള്ള പ്രത്യേക പാക്കേജ് 66 ടാലന്റ് ലാബ് 70 ആരോഗ്യ കായിക വിദ്യാഭ്യാസം 75 ഭക്ഷണം,ശുചിത്വം, ആരോഗ്യം 80 ഗൈഡൻസ് & കൗൺസലിംഗ് 84 മോണിറ്ററിംഗ് 91 ഉപസംഹാരം 92 ആമുഖം പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ ഒരു നവോത്ഥാനത്തിനു തുടക്കം കുറിക്കുകയാണ് കേരളത്തിലെ സ്ക്കൂളുകൾ. നാളിതുവരെ ദർശിച്ചിട്ടില്ലാത്തവിധമുള്ള മുന്നേറ്റത്തിനാണ് കേരളം ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക, അതുവഴി അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുക എന്നതാണ് പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രധാന ലക്ഷ്യം. അറിവിന്റെയും കഴിവിന്റെയും കാഴ്ചപ്പാടിന്റെയും തലത്തിൽ നമ്മുടെ കുട്ടികൾ ഔന്നത്യം പുലർത്തണം. പാഠപുസ്തകത്തിനപ്പുറത്തേയ്ക്ക് പഠനപ്രവർത്തനങ്ങളെ വികസിപ്പിക്കുക, അറിവിനെ ജീവിതവുമായി ബന്ധിപ്പിക്കുക, ഭാവിജീവിതത്തിൽ അവ പ്രയോജനപ്പെടുത്താനുള്ള കഴിവും ശേഷിയും വികസിപ്പിക്കുക ഇതിന സഹായകമായ രീതിയിലാണ് പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. അവസര തുല്യത, ലിംഗ സമത്വം, പങ്കാളിത്തം, മാനവികത എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള വിദ്യാഭ്യാസമാണ് കുട്ടികൾക്ക് നൽകുന്നത്. ആശയങ്ങളിൽ ഊന്നി നിന്നുകൊണ്ട് അനുഭവങ്ങളിലൂടെ കുട്ടികൾ അറിവ് നിർമ്മിക്കാൻ ഉതകുന്ന ബോധനതന്ത്രങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്. അക്കാദമിക മികവാണ് വിദ്യാലയ മികവ് എന്ന ആശയത്തിലേയ്ക്ക് നയിക്കുന്ന തരത്തിൽ ഭൗതികവും അക്കാദമികവും സാമൂഹികവുമായ മേഖലകളിലെ വികസനം സാധ്യമാക്കുന്നതിന് സഹായകമായ കർമ്മപദ്ധതികളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. PTA, SMC, SDMC, പൂർവവിദ്യാർത്ഥികൾ, പഞ്ചായത്ത്, അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹകരണത്തോടും പിൻതുണയോടും കൂടിയാണ് ഈ പദ്ധതികൾ നിർവഹിക്കുന്നത്.
ലക്ഷ്യങ്ങൾ
പൊതുവിദ്യാലയങ്ങൾ പൊതു സമൂഹത്തിന്റെ പങ്കാളിത്തത്തോടെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കുക, എല്ലാകുട്ടികളേയും പൊതു വിദ്യാലയങ്ങളിൽ എത്തിക്കുക സ്ക്കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും അതത് ക്ലാസ്സിൽ നേടേണ്ട പഠന ശേഷികൾ കൈവരിച്ചു എന്ന് ഉറപ്പ് വരുത്തുക ഓരോ ഘട്ടം പൂർത്തിയാകുമ്പോഴും (ലോവർ പ്രൈമറി,അപ്പർ പ്രൈമറി,ഹൈസ്ക്കൂൾ ) കുട്ടി നേടേണ്ട അറിവും കഴിവും മുൻകൂട്ടി തയ്യാറാക്കി അച്ചടിച്ച് രക്ഷകർത്താക്കളടക്കമുള്ള സമൂഹത്തെ അറിയിക്കുക കുട്ടികളുടെ സർഗ്ഗപരവും അക്കാദമികവും കായികവും കലാപരവുമായ കഴിവ് പരമാവധി പ്രോൽസാഹിപ്പിച്ച് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തരാക്കുക എല്ലാ കുട്ടികൾക്കും മലയാളം ,ഇംഗ്ലീഷ്,ഹിന്ദി ഭാഷകൾ സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള കഴിവ് ഉറപ്പാക്കുക കാർഷിക സംസ്കാരം പുതിയ തലമുറയിൽ വളർത്തിയെടുക്കുക . മാലിന്യ നിർമ്മാർജ്ജനം ഒരു സംസ്ക്കാരമായി വളർത്തിയെടുക്കുക മദ്യപാനം ,മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം പുതിയ തലമുറയിൽ നിന്ന് ഒഴിവാക്കാനാവുന്ന തരത്തിൽ ഇടപെടലുകൾ നടത്തുക പ്ലാസ്റ്റിക് മുക്ത ,കീടനാശിനി മുക്ത,ലഹരിമുക്ത കാമ്പസുകൾ സൃഷ്ടിക്കുക സ്ക്കൂൾ വായനശാലകളും ലബോറട്ടറികളും ആധുനിക വൽക്കരിക്കുക സ്ക്കൂൾ കുട്ടികൾക്ക് ഗൈഡൻസ്, കൗൺസലിംഗ് സൗകര്യം ഏർപ്പെടുത്തുക പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകി മുഖ്യ ധാരയിലെത്തിക്കുക സ്ക്കൂൾതലത്തിൽ കൊഴിഞ്ഞു പോക്ക് ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കുക എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്ക് ആക്കി പഠന പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകുക ലഘു പഠനയാത്രകൾ, പഠനക്യാമ്പുകൾ, വിദദഗ്ധരുടെ ക്ലാസുകൾ,ശില്പശാലകൾ,പ്രോജക്ടുകൾ തുടങ്ങിയ വൈവിധ്യമാർന്ന പഠനതന്ത്രങ്ങൾ പ്രയോജനപ്പെടുത്തുക
വിദ്യാലയചരിത്രം
കരുംകുളം പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി സ്ക്കൂളും 100-ലധികം വർഷങ്ങളുടെ പഴക്കവുമുള്ള ലിയോ തേർട്ടീന്ത് ഹയർസെക്കന്ററി സ്ക്കൂളിന് ദീർഘമായ ഒരു സേവനപാരമ്പര്യത്തിന്റെയും അഭിമാനാഹർമായ നിരവധി നേട്ടങ്ങളുടെയും പശ്ചാത്തലമാണുള്ളത്. സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിനു തെക്ക് ഭാഗത്തായി ഇരയിമ്മൻതുറ പ്രദേശത്ത്,പീറ്റർ ഡിക്കോസ്റ്റ ,ജേക്കബ് മൊറായിസ് എന്നിവർ ഗവണ്മെന്റിന്റെ സാമ്പത്തികസഹായമില്ലാതെ ,വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയിട്ട് ഒരു ഓലഷെഡ് വിദ്യാലയമായി പ്രവർത്തിപ്പിച്ചു.അല്പകാലം കഴിഞ്ഞപ്പോൾ രണ്ടുപേരും തങ്ങളുടേതല്ലാത്ത ചില കാരണങ്ങളാൽ പിണങ്ങി പിരിയുകയും പള്ളിക്ക് വടക്ക് മുകളിലായി സ്വന്തം സ്ഥലത്ത് രണ്ടുപേരും ഓരോ വാദ്യാലയം സ്ഥാപിക്കുകയും ചെയ്തു.ഒന്ന് ആൺപള്ളിക്കൂടമെന്നും മറ്റേത് പെൺപള്ളിക്കൂടമെന്നും പില്ക്കാത്ത് അറിയപ്പെട്ടു. പഴമക്കാരിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 1888 ഓഗസ്റ്റിൽ ഈ സ്ക്കൂൾ സ്ഥാപിതമായി എന്ന് കണക്കാക്കപ്പെടുന്നു. ഗവൺമെന്റിന്റെ സഹായത്താൽ പ്രവർത്തിക്കുന്ന ആദ്യത്തെ സ്ക്കൂളായതിനാൽ എയ്ഡഡ് സ്ക്കൂൾ എന്ന് അർത്ഥമുള്ള ഗ്രാന്റ് സ്ക്കൂൾ എന്ന് ഈ സ്ക്കൂൾ അറിയപ്പെട്ടു.1948-ൽ ഇംഗ്ലീഷ് ക്ലാസുകൾ ആരംഭിച്ചതോടുകൂടി മലയാളം മീഡിയം സ്ക്കൂൾ വെർണാക്കുലർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളായി അറിയപ്പെട്ടുതുടങ്ങി. ഈ കാലഘട്ടത്തിൽ പീറ്റർ ഡിക്കോസ്റ്റ മാനേജർ, പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിന് സ്ക്കൾ കൈമാറി.
ഹൈസ്ക്കൂൾ
പുല്ലുവിളയിൽ ഒരു ഹൈസ്ക്കൂളിന്റെ ആവശ്യ കതയെക്കുറിച്ച് ജനങ്ങളും സാമൂഹ്യ പ്രവർത്തകരും ചിന്തിച്ചതിന്റെ ഫലമായി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്കോയയുടെമേൽ നിരന്തരം സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായി ആരോഗ്യ മന്ത്രിയായിരുന്ന ബഹു.വെല്ലിങ്ടണിന്റെ സഹായത്തോടുകൂടി 1967-ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈസമയത്ത് മാനേജരും ഇടവക വികാരിയുമായിരുന്ന റവ.ഫാദർ ഫോർജിയ പീറ്റേഴ്സിന്റെ ശക്തമായ നീക്കങ്ങളാണ് ഹൈസ്ക്കൂൾ ആക്കുന്നതിന് സഹായകമായത്. തുടർന്ന് ഹെഡ്മിസ്ട്രസ് ആയിരുന്ന മേയമ്മ ടീച്ചറിനെ മാറ്റി വൈദികൻ കൂടിയായ ഫാദർ മോസസ് പെരേരയെ ഹൈസ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ആയി നിയമിച്ചു.
ഹയർസെക്കന്ററി സ്ക്കൂൾ
1991-92 കാലഘട്ടത്തിൽ ഹെഡ്മാസ്റ്റർ ആയിരുന്ന ജൂലിയൻ ഫർണാണ്ടസിന്റെ നേതൃത്വത്തിൽ ഈ സ്ക്കൂൾ ഹയർ സെക്കന്ററി സ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ആദ്യത്തെ പ്രൻസിപ്പലായി ശ്രീമതി തങ്കം ജൂലിയനെ നിയമിക്കുകയും ചെയ്തു.കോവളം നിയോജക മണ്ഡലം എം.എൽ.എ.ആയും പിന്നീട്മന്ത്രിയായും പ്രവർത്തിച്ചിരുന്ന നീലലോഹിതദാസൻ നാടാരുടെ ആത്മാർത്ഥമായ യത്നമാണ് ഹയർസെക്കന്ററി സ്ക്കൂളാകാൻ വഴിയൊരുക്കിയത്.ഈ സ്ക്കൂളിന്റെ മാനേജർ ആയിരിക്കുമ്പോൾ അന്തരിച്ച ഫാ.ജോസഫ് ആറാട്ടുകുളത്തിന്റെ പേരിലാണ് ഹയർസെക്കന്ററി പ്രധാനമന്ദിരം പ്രവർത്തിച്ചുവരുന്നത്.ഇപ്പോൾ സ്ക്കൂളിന്റെ പ്രിൻസപ്പലായി ആന്റണി മൊറായിസും ടീച്ചർ ഇൻ ചാർജായി ശ്രീമതി ലില്ലി ജെയും സേവനമനുഷ്ഠിച്ചു വരുന്നു.
പുല്ലുവിളയുടെ വരദാനങ്ങൾ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത നാടാണ് പുല്ലുവിള.മറ്റ് തീരപ്രദേശങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസം, കല,കായികം, സാംസ്ക്കാരികം എന്നീ രംഗങ്ങളിൽ മികവു പുലർത്തുകയും അതുല്യപ്രതിഭകൾക്ക് വിളനിലമാവുകയും ചെയ്ത പുല്ലുവിളയിൽ വ്യക്തിപ്രാവമുള്ള ധാരാളം പേരുണ്ട്. ശ്രീമൂലം തിരുനാൾ സ്റ്റേറ്റ് കൗൺസിലിൽ മഹാരാജാവിനാൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അഡ്വ.എസ്.ജി.ലോപ്പ്സ്, തിരുവിതാംകൂറിൽ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ.ജെ.റ്റി മൊറായിസ്, തിരുക്കൊച്ചിയിലും കേരളത്തിലും സബ് കളക്ടറായി സേവനമനുഷ്ഠിച്ച ശേഷം കേരള നിയമസഭാംഗമായ ശ്രീ .ജെ.സി മൊറായിസ്, ലത്തീൻ ക്രിസ്ത്യൻ സമുദായ സമുദ്ധാരക പ്രവർത്തകനായ അഡ്വ.പി.ജെ.ഡിക്കോസ്റ്റ, കേരള നിയമസഭാ സെക്രട്ടറി ,കേരള ഹൈക്കോടതി ജഡ്ജി, ഹയർ എഡ്യൂക്കേഷൻ സൂപ്പർ വൈസറി കമ്മിറ്റി ചെയർമാൻ ,എന്നീ നിലകളിൽ ഉയർന്ന ജസ്റ്റിസ് ജെ.എം.ജയിംസ് , കേരള സിവിൽ സർവീസ് വിഭാഗത്തിൽ സ്തുത്യർഹർമായ സേവനമനുഷ്ഠിച്ച ശ്രീമതി ലിഡാജേക്കബ്, കേരള മൽസ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ചെയർമാൻ പദവി അലങ്കരിച്ചിരുന്ന ശ്രീ.പുല്ലുവിള സ്റ്റാൻലി, പി.സി.ഒ യുടെ സ്ഥാപകരിൽ ഒരാളും റ്റി.ഡി.എഫ്.എഫ് എന്ന സോഷ്യൽ സർവീസ് സംഘടനകളുടെ സ്ഥാപകനുമായ ശ്രീ.യൂജിൻ കുലാസ്, കേരള ഫിഷറീസ് ഡയറക്ടറിൽ നിന്നും വിരമിച്ച ശ്രീ.ക്ലമന്റ് ലോപ്പസ്, കേരള യൂണിവേഴ്സിറ്റി റിസപ്ഷൻ വിംഗിന്റെ മേധാവിയായിരുന്ന ശ്രീ.ജി.എ.പി.മൊറായിസ്, ഇൻഡ്യൻ ഫിഷർമെൻ ഫിഷറീസ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ ശ്രീ.പീറ്റർ ജോൺകലാസ്, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അഡോൾഫ് മൊറായിസ് , സീനിയർ ഡിവിഷൻ എൻ.സി.സി.ലഫ്.ശ്രീ.ബിജുമോൻ ഗൊൺസാൽവസ്, നാഷണൽ പ്രൊഡക്ടിവിറ്റി അവാർഡ് മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങിയ ശ്രീ.എ.ലോർദ്ദോൻ, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പെഴ്സനൽ സ്റ്റെനോഗ്രാഫറും പോലീസ് സേനയിലെ നിസ്തുലവും സ്തുത്യർഹവുമായ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലിസ് മെഡൽ ലഭിച്ച പുല്ലുവിളയിലെ ആദ്യ പോലീസ് ഓഫിസർ ഐ.ജോസഫ് നെറ്റോ, നല്ല ക്യാമറാമാനുള്ള അവാർഡ് നേടിയ മനോരമ ചാനൽ ക്യാമറാമാൻ ബിനു സെബാസ്റ്റ്യൻ ,സ്തുത്യർഹമായ മിലിട്ടറി സേവനം കൊണ്ട് ക്യാപ്റ്റൻ പദവി വരെ എത്തി സർവ്വീസിൽ നിന്നും പിരിഞ്ഞ ക്യാപ്റ്റൻ കാസ്പർ, കാർഗിൽ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ശ്രീ.കെ.ഫ്രാൻസിസ് , നിരവധി ജവാൻമാർ ഇവരൊക്കെ ഈ നാടിന്റെ അഭിമാനഘടകങ്ങളാണ്. ഇതുകൂടാതെ നിരവധി അധ്യാപകർ, സെക്രട്ടറിയേറ്റിലും പി.എസ്.സി.ഓഫീസിലും സേവനമനുഷ്ഠിക്കുന്നവർ, എൻജിനീയർമാർ, കോളേജ് അധ്യാപകർ, അഡ്വക്കേറ്റ്സ്, സർക്കിൾ ഇൻസ്പെക്ടർ, പോലീസ് ഉദ്യോഗസ്ഥർ, കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർ എന്നിവരെക്കൊണ്ട് സമ്പന്നമാണ് പുല്ലുവിള എന്ന കൊച്ചു ഗ്രാമം. ഭൗതികസൗകര്യങ്ങൾ ആറ് ഏക്കർ പള്ളിവക ഭുമിയിലാണ് നാടിന്റെ പ്രൗഢി വിളിച്ചോതുന്ന ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. മൂന്ന് നിലകൾ ഉൾക്കൊള്ളുന്ന നാല് കെട്ടിടങ്ങളും ഒരു ഓടിട്ട കെട്ടിടവും ഉൾക്കൊള്ളുന്നതാണ് സ്കൂൾ സമുച്ചയം. 1414 വിദ്യാർത്ഥികളും 60 അദ്ധ്യാപകരും 8 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്ന ഈ വിദ്യാലയത്തിന് LP, UP, HS, HSS വിഭാഗങ്ങളിലായി 35ഡിവിഷനുകളാണുള്ളത്.ലിയോ 13-ാമൻ മാർപ്പാപ്പയുടെ നാമത്തിൽ പുല്ലുവിളയിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് 100-ലധികം വർഷങ്ങളുടെ പഴക്കമുണ്ട്.ദീർഘമായ ഒരു പാരമ്പര്യ ത്തിന്റെയും അഭിമാനാഹർമായ നിരവധി നേട്ടങ്ങളുടെയും ഒരു നീണ്ട പട്ടിക ഇതിനു പിന്നിലുണ്ട്.
വിശാലമായ സ്ക്കൂൾ ഗ്രൗണ്ട്, സയൻസ് ലാബുകൾ,ലൈബ്രറി,റീഡിംഗ്റൂം,ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടർ ലാബ് , സ്ക്കൂൾ സൊസൈറ്റി, മനോഹരമായ അസംബ്ളി ഗ്രൗണ്ട് ,സ്ക്കൂൾ ബസ് സൗകര്യം, സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.
തുടക്കത്തിൽ വളരെ താഴ്ന്നുനിന്ന SSLC വിജയശതമാനം ഇന്ന് അധ്യാപകരുടെ കഠിനപ്രയത്നവും പി.ടി.എ യുടെ ക്രിയാത്മക പ്രവർത്തനങ്ങളും ഭൗതിക സാഹചര്യങ്ങളിലുണ്ടായ മാറ്റവും മൂലം 2010 മുതൽ വിജയ ശതമനത്തിൽ കാര്യമായ വർദ്ധനവുണ്ടായി. കഴിഞ്ഞ അക്കാദമിക് വർഷത്തെ 98% വിജയവും എല്ലാ വിഷയങ്ങൾക്കും A + നേടിയ 3 വിദ്യാർത്ഥികളും സ്ക്കൂളിന്റെ ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കാവുന്നതാണ്. 100 % വിജയം ആക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് അധ്യാപകർ.
ഇതോടൊപ്പം തന്നെ കലാകായിക രംഗത്തും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സ്ക്കൂളിനു സാധിച്ചിട്ടുണ്ട്. സബ് ജില്ലാകലോൽസവത്തിൽ തിളക്കമാർന്ന വിജയം നേടാൻ കഴിഞ്ഞതും കായിക രംഗത്ത് അഭിമാനിക്കാവുന്ന അനേകം നേട്ടങ്ങൾ കരസ്ഥമാക്കാൻ സാധിച്ചതും എടുത്തുപറടേണ്ടതാണ്. ..ജൂനിയർ വിഭാഗം ഫുട്ബോൾ, വോളിബോൾ (Boys &girls ) hand ball-(girls) basket ball -boys, സീനിയർ volly ball (boys ,girls) എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. ഇതുകൂടാതെ ഇംഗ്ലീഷ് ഫെസ്റ്റ് ,നല്ലപാഠം പ്രവർത്തനങ്ങൾക്കുള്ള എ+ ഗ്രേഡ് എന്നിവ കഴിഞ്ഞ വർഷത്തെ നേട്ടങ്ങളാണ്. ഇത് ഇവിടുത്തെ അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ ,S M C അംഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനഫലമായാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത്. തീരപ്രദേശത്തെ ജനങ്ങളെ വിദ്യാഭ്യാസപരമായി കൈപിടിച്ചുയർത്തുന്നതിലും അവരുടെ സാംസ്ക്കാരിക വളർച്ചയിലും നിർണ്ണായക പങ്ക് വഹിച്ച സ്ക്കൂളാണ് LEO XIII HSS .പൊതു ജനങ്ങളുടേയും പി.ടി.എ യുടേയും രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തകരുടേയും നിരന്തരമായ ഇടപെടലുകളും ഒത്തൊരുമയും ഇച്ഛാശക്തിയുമുണ്ടെങ്കിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ സ്ക്കൂളിനെ മികവിന്റെ കേന്ദ്രമാക്കി അന്താരാഷ്ട്ര നിലവാരത്തിലേയ്ക്കുയർത്താൻ സാധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയമില്ല.
വിദ്യാലയം മികവിന്റെകേന്ദ്രം- കാഴ്ചപ്പാടുകൾ.
1. എല്ലാകുട്ടികളുടെയും എല്ലാ വൈഭവങ്ങളും അതിന്റെ പൂർണ്ണതയിലേയ്ക് വികസിപ്പിക്കുക 2 കരിക്കുലം ലക്ഷ്യമാക്കുന്ന എല്ലാ പഠനനേട്ടങ്ങളും അതിന്റെ പൂർണ്ണതയിൽ എല്ലാ കുട്ടികളും ആർജ്ജിക്കുക 3. കുട്ടികളിൽ പരസ്പരാശ്രയത്വത്തിന്റെയും സൗഹൃദത്തിന്റെയും മനോഭാവം വളർത്തുക 4. മൂന്നു ഭാഷകളിലെങ്കിലും ആശയവികസനശേഷി മികച്ച വളർത്തുക 5. കുട്ടികളിൽ ക്രിയാത്മകതയും യുക്തിബോധവും വിമർശനാത്മക ചിന്തയും വികസിപ്പിക്കുക 6. പഠനശേഷികളും പഠനമനോഭാവങ്ങളും വളർത്തുക 7. മതേതരത്വ ജനാധിപത്യ ബോധമുള്ള പൗരൻമാരായി വളർത്തുക 8. നമ്മുടെ സംസ്ക്കാരത്തിനു യോജിച്ച മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുക 9. എല്ലാത്തരം വിവേചനങ്ങൾക്കും എതിരായ മനോഭാവം വളർത്തുക
10 പാരിസ്ഥിതിക അവബോധം വളർത്തുക
11. ശാസ്ത്രചിന്ത വളർത്തുക 12 പെൺകുട്ടികളുടെ പദവിയും അവസര തുല്യതയും സംബന്ധിച്ച കാഴ്ചപ്പാട് 13 രക്ഷിതാക്കളുടെ അക്കാദമിക പ്രവർത്തന പിൻതുണ സംബന്ധിച്ച കാഴ്ചപ്പാട്
14. സമ്പൂർണ്ണ ശുചിത്വം, പ്ലാസ്റ്റിക് കീടനാശിനി മുക്ത കാമ്പസ് സൃഷ്ടിക്കുക
15 ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി അധ്യയനം ഉറപ്പാക്കുക
16. കുട്ടികളുടെ സർഗ്ഗക്രിയാശേഷികളെ പരിപോഷിപ്പിക്കുന്നതിന് ഭൗതികവും സർഗ്ഗാത്മകവുമായ പ്രവർത്തനപദ്ധതികൾ രൂപീകരിച്ചു നടപ്പിലാക്കുക നിലവിലെ അവസ്ഥാവിശകലനം
-ഭൗതികം ആമുഖം വിവിധതരം വിഭവങ്ങൾ ഉണ്ടങ്കിൽ മാത്രമേ വിദ്യാലയത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾ നടക്കൂ. അവയിൽ പ്രധാനം ഭൗതിക സാഹചര്യങ്ങൾ, മനുഷ്യവിഭവശേഷി, ധനം തുടങ്ങിയവയാണ്. എല്ലാ കുട്ടികൾക്കും പഠനത്തിനും വികാസത്തിനുമുള്ള അവസരവും ശിസുസൗഹൃദപരമായ അന്തരീക്ഷവും ഒരുക്കണം. വിഭവങ്ങളുടെ കാര്യത്തിൽ പരിഗണിക്കേണ്ട ഏററവും പ്രധാനപ്പെട്ട സവിശേഷത ലഭ്യതയും കാര്യക്ഷമതയുമാണ്. ഓരോരുത്തരുടേയും കഴിവുകൾ കണ്ടെത്തി അവ ഏറ്റവും ഉയർന്ന തലത്തിലേയ്ക്ക് എത്തിക്കാനും പരിമിതികൾ മറികടക്കാനും കഴിയുമ്പോഴും ,ലഭ്യമായ വിഭവങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമ്പോഴുമാണ് ഒരു വിദ്യാലയം മികവുററതാകുന്നത്. 1. ആറ് ഏക്കർ പള്ളിവക ഭുമിയിലാണ് നാടിന്റെ പ്രൗഢി വിളിച്ചോതുന്ന ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. 2. 1 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലേയ്ക്കുള്ല അധ്യയനമാണ് ഇവിടെ നടക്കുന്നത്. ക്ലാസ്സ്/ഡിവിഷൻ
കുട്ടികൾ
ആൺ പെൺ ആകെ 1 31 33 64 2 32 20 52 3 25 18 43 4 39 32 71 5 51 46 97 6 43 50 93 7 67 49 116 8 81 53 134 9 130 60 190 10 119 83 202 3. ആകെ 5 കെട്ടിടങ്ങളാണ് ഇപ്പോൾ ഉള്ളത്. അതിൽ മികച്ച നിലവാരമുള്ള മൂന്ന് നിലകൾ ഉൾക്കൊള്ളുന്ന നാല് കെട്ടിടങ്ങളും മെയിന്റനസ് ആവശ്യമായ ഒരു ഓടിട്ട കെട്ടിടവും ഉണ്ട്. വിദ്യാലയത്തിന്റെ സുഗമമായ നടത്തിപ്പിന് പുതുതായി കെട്ടിടങ്ങളുടെ ആവശ്യമുണ്ട്. 4. കല, കായികം, പ്രവൃത്തിപരിചയം എന്നിവ പ്രാധാന്യം കൊടുത്തുകൊണ്ട് പഠിപ്പിക്കുന്നുണ്ട്. മികച്ച രീതിയിലുള്ള പഠനം സാധ്യമാകണമെങ്കിൽ നിരവധി സാമഗ്രികൾ ആവശ്യമാണ്. കലാകായിക പ്രവൃത്തിപരിചയ പഠനത്തിനാവശ്യ മായ മുറികളില്ലെന്നുതന്നെ പറയാം. 5.. ഇത്രയും വലിയൊരു സ്ക്കൂളിന് രണ്ടുവർഷമായി ഓഡിറ്റോറിയം ഇല്ല എന്നത് വലിയൊരു പോരായ്മ തന്നെയാണ്. ഓഡിറ്റോറിയത്തിന്റെ അഭാവം കാരണം വിപുലമായി നടത്തേണ്ട പല പ്രവർത്തനങ്ങളും ശുഷ്കമായാണ് നടത്തുന്നത്. എത്രയും പെട്ടെന്ന് അതിനുവേണ്ട ശ്രമങ്ങൾ നടത്തേണ്ടതാണ്. സ്റ്റോർ റൂം, കാന്റീൻ, ഭക്ഷണം കഴിക്കുന്നതിനുള്ള മുറി എന്നിവയും നിലവിലില്ല. 6. മുഴുവൻ സമയ ലൈബ്രേറിയൻ സ്ക്കൂളിനില്ല. ഒരു അധ്യാപികയ്ക് അധികച്ചുമതല നൽകിയാണ് ലൈബ്രറി പ്രവർത്തിപ്പിക്കുന്നത്. മൂന്നു പത്രങ്ങളും വിദ്യാരംഗം, അധ്യാപകലോകം ......എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളുമാണ് ഇപ്പോൾ ലൈബ്രറിയിൽ വരുത്തുന്നത്. ആകെ 1381 പുസ്തകങ്ങൾ ലൈബ്രറിയിലുണ്. ഹൈസ്ക്കൂളിനും ഹയർ സെക്കന്ററിക്കും പ്രത്യേകം ലൈബ്രറി ലാബ് എന്നിവയുണ്ട്. ഓരോ വിഷയത്തിനും പ്രത്യേകം ലാബുകളുണ്ട്. ശാസ്ത്രമൂല, ഉപകരണം സൂക്ഷിക്കാനുള്ള അലമാര, പരീകഷണങ്ങൾ നടത്തുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ വേണ്ടത്ര ലഭ്യമല്ല.
7. കുട്ടികൾക്ക് ബഞ്ച്, ഡസ്ക്ക് എന്നീ ഇരിപ്പിട സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അവ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതും നിലവിലെ പാഠ്യപദ്ധതി അനുസരിച്ച് പഠനപ്രക്രിയയിൽ ഏർപ്പെടാൻ തടസ്സമുണ്ടാക്കുന്നതുമാണ്. 8. അധ്യാപകർക്ക് പഠനസാമഗ്രികളും രേഖകളും സൂക്ഷിക്കാൻ ആവശ്യമായ അലമാരയില്ല.15 അലമാരയും 25 ബഞ്ചും അത്രതന്നെ ഡസ്ക്കും ആവശ്യമാണ്. 9. 1000 ൽ അധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിന് ആകെയുള്ളത് ഒരു കമ്പ്യൂട്ടർ ലാബ്, ഒരു സ്മാർട്ട് ക്ലാസ്സ് റൂം 5. കമ്പ്യൂട്ടർ എന്നിവയാണ്. ഉള്ളവ മിക്കവാറും complaint മൂലം പ്രവർത്തനക്ഷമമല്ലാത്ത അവസ്ഥയും. തന്മൂലം കുട്ടികൾക്ക് വേണ്ടത്ര കമ്പ്യൂട്ടർ പരിജ്ഞാനം നൽകാൻ കഴിയുന്നില്ല. അതിനാൽ L P, U P, H S എന്നിവയ്ക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ അത്യാവശ്യമാണ്. വിദ്യാലയത്തിലെ ആകെ കമ്പ്യൂട്ടറുകളുടെ എണ്ണം ഹൈസ്ക്കൂൾ - 8
ഇനം ഹൈസ്ക്കൂൾ ഹയർസെക്കന്ററി പഠിക്കാനും പഠിപ്പിക്കാനുമുള്ളവ 7
ഭരണപരം 1 1 ലൈബ്രറിയിൽ കമ്പൂട്ടർ ഇല്ല ഇല്ല ഇനിയും ആവശ്യമായവ
കമ്പ്യൂട്ടർ സൗകര്യം ഉണ്ടെങ്കിലും ഇന്റർനെറ്റ് സൗകര്യം മെച്ചപ്പെടണം. ഇപ്പോൾ ഓഫിസ് മുറിയലും ഐ.ടി. ലാബിലും മാത്രമാണ് ഇന്റർനെറ്റ് സൗകര്യമുള്ളത്. ക്ലാസ്സ് മുറിയിലേയ്ക്ക് എത്തിയിട്ടില്ല.
10. മറ്റ് ഉപകരണങ്ങളുടെ ലഭ്യതയും ആവശ്യമായതും
ക്രമ നമ്പർ
ഇനം
ലഭ്യമാണ്
ലഭ്യമല്ല/ ആവശ്യമുള്ളവ
1
സി.ഡി/ഡി.വി.ഡി പ്ലയർ
2
എൽ.സി.ഡി.പ്രൊജക്ടർ
1
2
3
ലാപ്ടോപ്പ്
2
4 ജനറേറ്റർ
5
സൈണ്ട് സിസ്റ്റം
6
യു.പി.എസ്
7
പ്രിന്റർ
8
ക്യമറ
9
സി.സി.ടി.വി ക്യാമറ
5
11. പ്രവർത്തനക്ഷമമായ ശുചിമുറികളുടെ എണ്ണം
ക്രമ നമ്പർ
വിഭാഗം
L P
U.P
H.S
1
ആൺകുട്ടികൾക്ക്
4 14
പെൺകുട്ടികൾക്ക്
4 6
ജീവനക്കാർക്ക്
2 3
12. ജലലഭ്യത 1. പഠിതാക്കളുടെ എണ്ണത്തിന് ആനുപാതികമായി ടാപ്പുകളുടെ എണ്ണം- 25 നിലവിൽ വേണ്ടത് - 150 കുടിവെള്ള സൗകര്യം -ടാപ്പ് കുടിവെള്ള സ്രോതസ് -കിണർ 13. ജലശുദ്ധീകരണ പരിപാടി ജല ശുദ്ധീകരണത്തിനായി നിശ്ചിത ഇടവേളകളിൽ ക്ലോറിനേഷൻ നടത്തുന്നു. വിദ്യാർത്ഥികൾക്ക് തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും എല്ലാ ക്ലാസ്സിലും എത്തിയിട്ടില്ല. 14. ജലസംഭരണ സംവിധാനം കെട്ടിടത്തിന് മുകളിൽ ജലം സംഭരിക്കുന്നതിന് 9ടാങ്കുകൾ വച്ചിട്ടുണ്ട്. വർഷത്തിൽ 4 പ്രാവശ്യം വൃത്തിയാക്കാറുണ്ട്. 15. അസംബ്ലി നടത്തുന്നത് ആഴ്ചയിൽ ഒരു ദിവസം അസംബ്ലി ഗ്രൗണ്ടിൽവച്ചാണ്. 16 ഉച്ചഭക്ഷണം ആധുനിക രീതിയിൽ സജ്ജീകരിച്ച അടുക്കളയാണുള്ളത്. വൈവിധ്യമാർന്നതും പോഷകപ്രധാനമായതുമായ ഭക്ഷണം നൽകി വരുന്നു. ക്ലാസ്സ് മുറികളിലിരുന്നാണ് കട്ടികൾ ഭക്ഷണം കഴിക്കുന്നത്. ആകെ 655കുട്ടികൾ ഭക്ഷണം കഴിക്കുന്നു. ഭക്ഷണ ഇനം പ്രദർശിപ്പിക്കാറുണ്ട്. 17. വൈദ്യുതീകരണം മൂന്നു നിലകളുള്ള 3 കെട്ടിടത്തിൽ ഫാൻ, ലൈറ്റ് എന്നിവയുണ്ട്. 18 2016-17 ൽ 637കുട്ടികൾക്ക് സൗജന്യമായി പാഠപുസ്തകവും 627കുട്ടികൾക്ക് യൂണിഫോമും നൽകുകയുണ്ടായി.1028 കുട്ടികൾക്ക് സ്ക്കോളർഷിപ്പ് ലഭിക്കുന്നുണ്ട്. 19. ജൈവവൈവിധ്യപാർക്ക് ഒരുക്കിക്കൊണ്ടിരിക്കുന്നു. ചെറിയ പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,നക്ഷത്രവനം എന്നിവ പരിപാലിക്കുന്നു. അക്കാദമികം -പഠനബോധന തന്ത്രങ്ങളും വിലയിരുത്തലും(നിലവിലെ അവസ്ഥ) പഠിതാക്കളുടെ ശേഷീവികാസവുമായി ബന്ധമുള്ള പ്രധാനപ്പെട്ട ഒരു മേഖലയാണ് പഠനബോധന തന്ത്രങ്ങൾ. കൃത്യമായ ആസൂത്രണം, പഠന പശ്ചാത്തലമൊരുക്കൽ, വ്യത്യസ്തങ്ങളായ പഠനതന്ത്രങ്ങളുടെ നിർവഹണം, അധ്യാപികയുടെ വിഷയപരിജ്ഞാനം, കുട്ടികളുടെ പഠന ശേഷിയെ സംബന്ധിച്ച ധാരണ എന്നിവ ഉയർന്ന പഠനനില കൈവരിക്കുന്നതിന് കുട്ടികളെ സഹായിക്കുന്നു. വിലയിരുത്തൽ പ്രക്രിയയുടെ ഫലവത്തായ നിർവഹണം ഇതിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. ഇതുവഴി വിദ്യാർത്ഥികളെ മനസിലാക്കാനും തന്റെ പഠനബോധനരീതിയുടെ ഫലപ്രാപ്തി വിലയിരുത്താനും അധ്യാപകനു കഴിയുന്നു. 1. കുട്ടിയെ അറിയലാണ് പഠനബോധന പ്രക്രിയയുടെ ആദ്യഘട്ടം. കുട്ടികളുടെ സാമൂഹിക, സാംസ്ക്കാരിക, സാമ്പത്തിക ഗാർഹിക വിവരങ്ങൾ ശേഖരിക്കുന്നതിന് വിദ്യാലയ രേഖകൾ, സി.പി.ടി.എ എന്നീ സാധ്യതകളാണ് അധ്യാപകർ ഉപയോഗിക്കുന്നത്. 2. പഠിതാക്കളുടെ മനോഭാവം, താല്പര്യം എന്നിവ ക്ലാസ് തല ഇടപെടലിന്റെ ഭാഗമായി മനസിലാക്കാൻ ശ്രമിക്കുന്നു. സഹപ്രവർത്തകരുമായുള്ള ചർച്ച, സി.പി.ടി.എ യിലെ ചർച്ച എന്നിവയിലൂടെയും അറിയാൻ ശ്രമിക്കാറുണ്ട്. 3. സബ്ജക്ട് കൗൺസിൽ, എസ്.ആർ.ജി എന്നിവഫലപ്രദമായിപ്രവർത്തിക്കേണ്ടതുണ്ട്. 4. ഭാരിച്ച സിലബസ് കാരണം എല്ലാകുട്ടികളേയും ഒരുപോലെ പരിഗണിക്കുന്നതിനും പഠനനേട്ടം ഉറപ്പാക്കുന്നതിനും കഴിയാറില്ല. 5. പഠന ഉപകരണങ്ങൾ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ക്രമീകരിക്കാൻ കഴിഞ്ഞിട്ടില്ല. 6. എല്ലാ കുട്ടികൾക്കും ഒരുപോലെ പഠനനേട്ടം ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. 7. അധ്യാപകർ ഇല്ലാത്ത അവസരങ്ങളിൽ substitution work നൽകാറുണ്ട്.
8. കുട്ടികളുടെ വ്യക്തത്വ വികസന കലാകായിക പ്രവൃത്തി പരിചയ പരിപാടികൾ, എൻ.സി.സി., എൻ.എസ് .എസ്, ക്ലബ്ബ് പ്രവർത്തനം, നല്ലപാഠം പ്രവർത്തനം എന്നിവ സംഘടിപ്പിക്കുന്നു. കുട്ടികളെ പൊതുവേദിയിൽ അഭിനന്ദിക്കുകയും സമ്മാനം നൽകുകയും ചെയ്യാറുണ്ട്. 9. കുട്ടികളെ ഓരോ ക്ലാസ്സിലും വിലയിരുത്തുന്നുണ്ട്. കൂടാതെ unit test, monthly test,Term exam, അർദ്ധവാർഷികം, വാർഷിക മൂല്യനിർണ്ണയം എന്നീ തലങ്ങളിൽ സമഗ്രമായ മൂല്യനിർണ്ണയവും നടത്തുന്നു.
അധ്യാപകരുടെ പ്രവർത്തനങ്ങളും തൊഴിൽ വികാസവും
1. ലിയോ XIIIഹയർ സെക്കന്ററി സ്കൂളിൽ ആകെ 60 അധ്യാപകരാണുള്ളത്. ഹൈസ്ക്കൂൾ വിഭാഗത്തിൽ 40 ഉം ഹയർസെക്കന്ററി വിഭാഗത്തിൽ 20 ഉം.
അധ്യാപകരുടെ സ്ഥിതി വിവരം
നിയമന സ്വഭാവം എച്ച് .എസ്സ് സ്ഥിരം 45 താൽക്കാലികം 5 പാർടൈം 1 മറ്റുള്ളവർ 4
2. എല്ലാ അധ്യാപകരും സേവനകാല പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ട്. നിലവിലെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ഭൗതിക സൗകര്യങ്ങളുടെ അഭാവം, പരിശീനലക്കുറവ്, എന്നിവ കാരണം സാങ്കേതിക പഠനപ്രക്രിയ വേണ്ടത്ര കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. പഠനപ്രക്രിയകൾ തനതു ശൈലിയിൽ പ്രയോഗിക്കുന്ന അധ്യാപകർ ഉണ്ട്. എന്നാൽ ഗവേഷണാത്മക അധ്യാപനത്തിന്റെ തലത്തിൽ ഉയർന്നിട്ടില്ല.
3. എല്ലാ അധ്യാപകരും നിശ്ചിത പരിശീലന യോഗ്യത നേടിയവരാണ്.
Qualification H S BA/BSc., B.Ed. 11 MA/MSc 10 SET 1 Diploma 3 M.Phil 1 Department Test 4 TTC(L P Teachers) 10 TTC(U P Teachers) 11
4. അധ്യാപകരുടെ ഹാജർ രേഖകൾ വിദ്യാലയത്തിൽ സൂക്ഷിക്കുന്നുണ്ട്. ഹാജരാകാത്തതിന്റെ കാരണങ്ങളും രേഖപ്പെടുത്തുന്നതിന് സംവിധാനമുണ്ട്. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ അധ്യാപകരും അനധ്യാപകരും അവധി മുൻകൂട്ടി അറിയിക്കാറുണ്ട്. 5 അധ്യാപക ശാക്തീകരണത്തിനായി എസ്.ആർ.ജി. , വിഷയസമിതികൾ എന്നിവ നിശ്ചിത ഇടവേളകളിൽ സമ്മേളിക്കുന്നുണ്ട്. കൂടാതെ പ്രഥമാധ്യാപികയുടെ ക്ലാസ്സ് മോണിറ്ററിംഗും ഉണ്ട്.
6. അധ്യാപകർക്ക് സ്ക്കൂൾ പ്രവർത്തനങ്ങളുടെ ചുമതല വർഷാദ്യത്തിൽ തന്നെ നൽകും
ചുമതലകൾ
അധ്യാപകർ
സീനിയർ അസിസ്റ്റന്റ്
മേരി മാർഗരറ്റ്
സ്റ്റാഫ് സെക്രട്ടറി
സിസിലി
എസ്സ്.ആർ ജി.കൺവീനർ
ജനി എം.ഇസഡ്
കലാമേള
നിഷാമേരി
കായികമേള
ഷൈജു
ഉച്ചഭക്ഷണം
ടെൽമ
പഠനയാത്ര
ബൻസിഗർ
ലൈബ്രറി
നിഷാമേരി
ലാബ്
സീന
എൻ.സി.സി
ക്രിസ്റ്റി
ക്ലബ്ബുകളും ചുമതലകളും
ക്ലബ്ബുകൾ ചുമതലകൾ ഗണിതം ഫ്ലോബി ജറോൺ സാമൂഹ്യശാസ്ത്രം സർജി സയൻസ് നിഷ ആർ ഇംഗ്ലീഷ് ബനാൻസ് ഹിന്ദി ബിന്ദു വിദ്യാരംഗം ഗീതാകുമാരി ഗാന്ധിദർശൻ സുഷമ ജോസഫ് ആരോഗ്യം സിജി കൃഷി ജനി എം.ഇസഡ് നല്ലപാഠം ജനി എം.ഇസഡ്
7. പാഠ്യപദ്ധതി ലക്ഷ്യമിടുന്ന പ്രതീക്ഷകൾക്കനുസരിച്ച് അധ്യാപക പരിവർത്തനം നടക്കുന്നുണ്ടോ എന്നു വിലയിരുത്തണം. എല്ലാ കുട്ടികളിലും പഠനനേട്ടം പ്രതീക്ഷിതനിലവാരത്തിൽ വികസിച്ചു എന്നു ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടില്ല. പൂർണ്ണമായും പ്രക്രിയാബന്ധിതവും പരവർത്തനാധിഷ്ഠിതവുമായ പഠനരീതി പിൻതുടരുവാൻ നിലവിലുള്ള ക്ലസ്സ് ക്രമീകരിക്കണം. ഉള്ളടക്ക ബാഹുല്യം, പഠനദിവസങ്ങളുടെ കുറവ് എന്നിവ തടസമാകുന്നു. ഐ.സി.ടി അധിഷ്ഠിത പഠനം നിലവിൽ നടക്കുന്നില്ല എന്നു തന്നെ പറയാം. ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത യാണ് പ്രധാനകാരണം. പഠനസാമഗ്രികളുടെ ഉപയോഗവും മെച്ചപ്പെടണം. 8. എല്ലാ കുട്ടികൾക്കും നിർദ്ദിഷ്ട പഠനനേട്ടം ഉറപ്പ് വരുത്തുന്നതിന് അധ്യാപകർ സ്പെഷ്യൽ ക്ലാസ്സുകൾ, പിന്നാക്കക്കർക്ക് പ്രത്യേക ക്ലാസ് ,രക്ഷാകർതൃയോഗങ്ങൾ, അവധി ദിവസങ്ങളിൽ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാറുണ്ട്.ഈ മേഖലയിൽ കുറേക്കുടെ ജാഗ്രത പുലർത്തുന്ന പ്രവർത്തനങ്ങളും വേണ്ടതുണ്ട്.
പ്രശ്നങ്ങൾ
വെല്ലുവിളികൾ
അക്കാദമികം 1. 1 മുതൽ 10 വരെ ക്ലാസിലെ എല്ലാ കുട്ടികൾക്കും പാഠ്യപദ്ധതി നിർദ്ദേശിച്ച എല്ലാ ശേഷികളും പ്രതീക്ഷിത നിലവാരത്തിൽ നേടാൻ കഴിയുന്നില്ല. 2. പഠനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നൂതന പഠനതന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിനും സഹായകമായി ഗവേഷണാത്മകമായ രീതികൾ പ്രയോജനപ്പെടുത്തുന്നില്ല. 3. സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് പ്രാധാന്യവും പ്രോൽസാഹനവും നൽകുന്നില്ല 4. എല്ലാ കുട്ടികൾക്കും ഭാഷകളിൽ നിർദ്ദേശിക്കപ്പെട്ട ശേഷികൾ ആർജ്ജിക്കാൻ കഴിഞ്ഞിട്ടില്ല 5. വൈവിധ്യമാർന്ന പഠനതന്ത്രങ്ങളും സങ്കേതങ്ങളും പ്രയോജനപ്പെടുത്തുന്നതിന് ഭൂരിപക്ഷം പേർക്കും കഴിഞ്ഞിട്ടില്ല. 6. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി പഠനോപകരണങ്ങൾ ,ഐ.സി.ടി.സാധ്യതകൾ എന്നിവ ഫലപ്രദമായി ഉപയോഗിക്കുന്നില്ല. 7. ഐ.സി.ടി.അധിഷ്ഠിത പഠനം ഉറപ്പാക്കാൻ കഴിയുംവിധം അധ്യാപകർ ശാക്തീകരിക്കപ്പെട്ടിട്ടില്ല. 8. പഠനപ്രക്രിയ വൈവിധ്യമുള്ളതാക്കാനും ശാസ്ത്രീയമാക്കാനും കഴിയുന്നില്ല 9. ക്ലാസ് ലൈബ്രറികൾ എല്ലാ ക്ലാസിലുമില്ല .ഉള്ളവയിൽ ആവശ്യത്തിന് പുസ്തകങ്ങളില്ല 10 ക്ലബ്ബ് പ്രവർത്തനങ്ങൾ പഠനപ്രവർത്തനത്തിന്റെ ഭാഗമാകുന്നില്ല 11. പരിസരം ഒരു പാഠപുസ്തകമാണെന്ന് തിരിച്ചറിയുന്നില്ല 12. എല്ലാ കുട്ടികളുടേയും ജൻമസിദ്ധമായ കഴിവുകളെ കണ്ടെത്താനും പ്രോൽസാഹിപ്പിക്കാനുമുള്ള അവസരങ്ങളോ അനുഭവങ്ങളോ ലഭിക്കുന്നില്ല 13. കേരളത്തിന്റെയും ഭാരതത്തിന്റെയും സാംസ്ക്കാരിക കലാപാരമ്പര്യവും പ്രൗഢിയും തിരിച്ചറിയാനുള്ള അവസരമില്ല 14. കലാസാംസ്സക്കാരിക പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പാക്കുന്നില്ല 15. അധ്യാപകർക്കും കുട്ടികൾക്കും അവരുടെ സർഗ്ഗശേഷി പ്രകടിപ്പിക്കുന്നതിന് വേണ്ടത്ര അവസരം ലഭിക്കുന്നില്ല 16. വിദ്യാലയ പ്രവർത്തനങ്ങൾ കൃത്യമായി ഡോക്യുമെന്റ് ചെയ്യപ്പെടുകയോ മാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങളെ അറിയിക്കുന്നതിനുള്ള അവസരമില്ല 17 എല്ലാ കുട്ടികൾക്കും നിശ്ചിത ഭാഷയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ശേഷികൾ നേടാൻ കഴിഞ്ഞിട്ടില്ല. 18. ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാരീരികവും മാനസികവും അക്കാദമികവുമായ പ്രശ്നങ്ങൾ കണ്ടെത്തി നിരന്തരം വിലയിരുത്തുന്നതിനും പരിഹരിക്കുന്നതിനും ശാസ്തീയമായ രീതികൾ സ്വീകരിക്കുന്നില്ല 19.. ഭിന്നശേഷിക്കാരെ പരിഗണിക്കുന്ന അനുരൂപീകരിച്ച പാഠ്യപദ്ധതി ,പാഠപുസ്തകം, പഠനപ്രക്രിയ എന്നിവയില്ല.
ഭൗതികം
1. പഠനപ്രവർത്തനങ്ങൾ ഫലപ്രദമായി വിനിമയം ചെയ്യുന്നതിന് സഹായകമായ സ്ഥലസൗകര്യം ,അനുയോജ്യമായ ഇരിപ്പിടസൗകര്യം, ഐ.സി.ടി.സൗകര്യം എന്നിവയുള്ള ക്ലാസ് മുറികളുടെ അഭാവം 2. ആധുനികമായി സജ്ജീകരിച്ച സ്കൂൾ ലൈബ്രറി ,ലബോറട്ടറി,ഐ.ടി ലാബ്,ലാംഗ്വേജ് ലാബ് എന്നിവയുടെ അഭാവം 3. എല്ലാ ക്ലാസ്മുറികളിലും ഐ.സി.ടി.പഠനം ഉറപ്പാക്കുന്നതിന് ആവശ്യമായ ഭൗതിക സൗകര്യങ്ങളും സാങ്കേതികസൗകര്യങ്ങളും ഒരുക്കാൻ കഴിഞ്ഞിട്ടില്ല. 4. ടോയ് ലറ്റുകൾ വൃത്തിയായി സൂക്ഷിക്കാൻ കഴിയുന്നില്ല 5. പ്രഭാത ഭക്ഷണം കഴിക്കാതെ കുട്ടികൾ സ്ക്കൂളിലെത്തുന്നു. 6. പാഠ്യപദ്ധതി നിർദ്ദേശിച്ച കലാകായിക പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള ഭൗതിക സൗകര്യമില്ല 7. ഭിന്നനിലവാരക്കാരുടെ പഠനപ്രവർത്തനങ്ങൾക്കും ശാരീരികവും മാനസികവുമായി വികസിപ്പിക്കുന്നതിനാവശ്യമായ റിസോഴ്സ് റൂം സ്ക്കൂളിലില്ല
സാമൂഹികം
1. വിദ്യാലയത്തിന്റെ അക്കാദമികവും ഭൗതികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നില്ല 2. പൂർവവിദ്യാർത്ഥി സംഘടന, പൂർവ അധ്യാപക സംഘടന, SMC,SDMC, PTA എന്നീ സ്ഥാപനങ്ങളുടെ സാധ്യതകൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല 3. പ്രാദേശിക വിഭവ ഭൂപടം തയ്യാറാക്കി പ്രദേശത്ത് ലഭ്യമായ പ്രതിഭകളുടെ സഹായം വിദ്യാലയത്തിന് ഉറപ്പാക്കുന്നില്ല 4. കലാസാംസ്ക്കാരിക പ്രവർത്തനങ്ങൾ സംബന്ധിച്ച ശരിയായ കാഴ്ചപ്പാട് രക്ഷിതാക്കളിലും കുട്ടികളിലും വികസിക്കുന്നില്ല
വിഷയമേഖലകൾ
വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന് മൂർത്തരൂപം നൽകേണ്ട തുണ്ട്. അതിനായി സർഗ്ഗാത്മകവും സമയബന്ധിതവുമായി പൂർത്തീകരിക്കുന്ന പ്രവർത്തനപദ്ധതികൾക്ക് രൂപം കൊടുക്കണം. ഈ അധ്യായത്തിൽ അടുത്ത 2 മുതൽ 5 വർഷം വരെ പൂർത്തിയാക്കുന്ന പ്രവർത്തനങ്ങളാണ് വിശദീകരിക്കുന്നത്. 11 മേഖലകളിലായാണ് പദ്ധതി വിശദീകരിച്ചിട്ടുള്ളത്. മലയാളം, ഇംഗ്ലീഷ്, ഉപഭാഷകൾ, ഗണിതം, അടിസ്ഥാനശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭിന്നശേഷി കുട്ടികൾക്കുള്ള പ്രത്യേകപാക്കേജ്, ടാലന്റ് ലാബ്, കായികവിദ്യാഭ്യാസം, ഗൈഡൻസ് & കൗൺസിലിംഗ്, ഭക്ഷണം, ശുചിത്വം ആരോഗ്യം എന്നീ മേഖലകളിലെ വികസനപദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. നിശ്ചിത വിഷയവുമായി ബന്ധപ്പെട്ട അക്കാദമികവും ഭൗതികവും സാമൂഹികവുമായ പ്രശ്നങ്ങൾ, പരിഹാര പ്രവർത്തന വിശദാംശങ്ങൾ എന്നിവയാണ് ഇതിൽ വിശദീകരിക്കുന്നത്.
മലയാളം
ആമുഖം ഭാഷാപരമായ പിന്നാക്കാവസ്ഥ പരിഹരിക്കൽ, മുഴുവൻ വിദ്യാർത്ഥികളേയും വായനയുടേയും എഴുത്തിന്റേയും ലോകത്തേയ്ക്ക് കൈപിടിച്ച് ഉയർത്തൽ, സാഹിത്യത്തിൽ സവിശേഷപ്രതിഭയുള്ള കുട്ടികളെ അതിന്റെ പൂർണ്ണതയിൽ എത്തിക്കൽ, സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകൽ, പഠനോപകരണങ്ങൾ, ഐ.സി.ടി എന്നിവ ഫലപ്രദമായി ഉപയോഗിക്കൽ, ഭാഷയോടും കേരളസംസ്ക്കാരത്തോടും ആദരവും സ്നേഹവും വളർത്തൽ എന്നീ ലക്ഷ്യം നേടുന്നതിനായുള്ള പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്.
ലക്ഷ്യങ്ങൾ 1. എല്ലാ കുട്ടികളും അർത്ഥപൂർണ്ണമായി വായിക്കുന്നു എന്നും എഴുതുന്നു എന്നും ഉറപ്പാക്കൽ 2. എല്ലാ കുട്ടികളേയും സ്വതന്ത്ര വായനക്കാരാക്കി മാറ്റുക 3. ക്ലാസ്സ് ലൈബ്രറികൾ ,സ്ക്കൂൾ ലൈബ്രറികൾ യാഥാർത്ഥ്യമാക്കുക 4. ഭാഷാശേഷി വികാസത്തിനായി ആധുനിക സാങ്കേതിക വിദ്യാസാധ്യതകളെ പ്രയോജനപ്പെടുത്തുക 5. രചനാപരമായ കഴിവ് വളർത്തുക 6. വ്യത്യസ്ത തലങ്ങളിലൂടെ വായന നടത്താനുള്ള കഴിവ് നേടുക 7. പ്രാദേശികമായി വായനാ സാമഗ്രികൾ രൂപപ്പെടുത്തുക 8. ഭാഷയുമായി ബന്ധപ്പെട്ട സി.ഡി. ഐ.സി.ടി സാധ്യത എന്നിവ സജ്ജീകരിക്കൽ 9. എഴുത്തിന്റെ വിവിധ തലങ്ങൾ പരിചയപ്പെടുക 10. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നിരവധി വായനയുടെയും എഴുത്തിന്റെയും സാധ്യത കണ്ടെത്തൽ 11 ഗ്രന്ഥശാലാ അംഗത്വം
12. സാഹിത്യകാരൻമാരുമായുള്ള സംവാദം,അഭിമുഖം എന്നിവ സംഘടിപ്പിക്കൽ
13. സാഹിത്യത്തിൽ സവിശേഷപ്രതിഭയുള്ള കുട്ടികളെ അതിന്റെ പൂർണ്ണതയിൽ എത്തിക്കൽ 14. ഭാഷയോടും സംസ്ക്കാരത്തോടും ആദരവും സ്നേഹവും വളർത്തുക
മാതൃഭാഷാപഠനം -പ്രശ്നങ്ങൾ
അക്കാദമികം 1. ഭാഷാപരമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും മികച്ച വായനക്കാരനാക്കുന്നതിനും എഴുത്തുകാരനാക്കുന്നതിനും കഴിയുന്നില്ല 2. പഠനപ്രവർത്തനത്തിന്റെ ഭാഗമായി പഠനോപകരണങ്ങൾ ഐ.സി.ടി സാധ്യത എന്നിവ ഫലപ്രദമായി ഉപയോഗിക്കുന്നില്ല 3. സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് വേണ്ടത്ര പ്രാധാന്യവും പ്രോൽസാഹനവും നൽകുന്നില്ല 4. പഠനപ്രശ്നങ്ങൾ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനും ഗവേഷണാത്മകമായ രീതി പ്രയോജനപ്പെടുത്തുന്നില്ല 5. ഭാഷയോടും സംസ്ക്കാരത്തോടും ആദരവും സ്നേഹവും വളർത്തുന്ന പ്രവർത്തനവും നൽകുന്നില്ല
ഭൗതികം 5. പഠനപ്രവർത്തനങ്ങൾ ഫലപ്രദമായി വിനിമയം ചെയ്യുന്നതിന് സഹായകമായ സ്ഥലസൗകര്യം, അനുയോജ്യമായ ഇരിപ്പിട സൗകര്യം, ഐ.സി.ടി സൗകര്യം എന്നിവയുള്ള ക്ലാസ് മുറികളുടെ അഭാവം 6. ആധുനികമായി സജ്ജീകരിച്ച സ്ക്കൂൾ ലൈബ്രറി ,ഓഡിയോ വിഷ്വൽ ലൈബ്രറി ,ഐ.ടി.ലാബ്, ലാംഗ്വേജ് ലാബ് എന്നിവയുടെ അഭാവം
സാമൂഹികം
7. വിദ്യാലയത്തിലെ അക്കാദമികവും ഭൗതികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നില്ല
1. പ്രവർത്തനപദ്ധതി വിശകലനം
(പരിഹാരപ്രവർത്തനങ്ങൾ-വിശദാംശങ്ങൾ))
പദ്ധതികൾ
പ്രവർത്തനങ്ങൾ കാലദൈർഘ്യം ലക്ഷ്യം [നമ്പർ]
ചുമതല സാമ്പത്തികം
1 ഭാഷാപരമായ പിന്നാക്കാവസ്ഥ പരിഹരിക്കൽ
2
കുട്ടിയെ മികച്ച വായനക്കാരനാക്കുക
1. Pre-Test നടത്തുന്നു. പിന്നാക്കക്കാരെ കണ്ടെത്തുന്നു. 2. അക്ഷരം ഉറപ്പിക്കൽ
ചിത്രങ്ങളിലൂടെ അക്ഷരം ഉറപ്പിക്കുന്നു.
ഹ്രസ്വകാലം
1
ഭാഷാധ്യാപകർ
3. അടയാളങ്ങൾ ഉറപ്പിക്കൽ
ചിത്രസഹായത്താൽ അടയാളങ്ങൾ,ചിഹ്നങ്ങൾ എന്നിവ ഉറപ്പിക്കൽ
മധ്യമകാലം
1
ഭാഷാധ്യാപകര്
4.അക്ഷരകാർഡ്,വാക്കുകൾ എഴുതിയ കാർഡ് അക്ഷരകാർഡിലൂടെ വാക്കുകൾ രൂപീകരിക്കൽ, വാക്കുകളിലൂടെ വാക്യങ്ങൾ രൂപീകരിക്കൽ
ഹ്രസ്വകാലം
1
ഭാഷാധ്യാപകര്
5. ചിത്രം-അടിക്കുറിപ്പ്
ചിത്രം നൽകി അടിക്കുറിപ്പ് പറയിപ്പിക്കുന്നു
ഹ്രസ്വകാലം
1
ഭാഷാധ്യാപകര്
6. കഥബാക്കി പറയൽ ,എഴുതൽ
കഥയുടെ കുറച്ചു ഭാഗം നൽകുന്നു.വാക്കി പറയിപ്പിക്കുന്നു.എഴുതുന്നു.
മധ്യമകാലം
1
ഭാഷാധ്യാപകര്
7. കഥാപുസ്തകം നൽകൽ
വായിക്കുന്നു, കുറിപ്പ് തയ്യാറാക്കുന്നു
ദീർഘകാലം
1
ഭാഷാധ്യാപകര്
8. C D പ്രദർശനം
ചിത്രങ്ങൾ അടങ്ങിയ C D പ്രദർശിപ്പിക്കുന്നു.ഓരോ ചിത്രത്തെയും കുറിച്ച് പറയാനും എഴുതാനും അവസരം നൽകുന്നു .
ഹ്രസ്വകാലം
1
ഭാഷാധ്യാപകര്
9. അക്ഷരമുന്നേറ്റം പദ്ധതി എഴുത്ത് ,വായന എന്നിവയിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ,പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച് അവർക്ക് തീവ്രപരിശീലനം നൽകുന്നു
ജൂൺ-ഓഗസ്റ്റ്
ഭാഷാധ്യാപകർ
10. വായനക്കൂട്ടം രൂപീകരിക്കൽ
മുഴുവൻ കുട്ടികളേയും 5പേർ വീതമുള്ള ഗ്രൂപ്പുകളാക്കുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട പുസ്തകം നൽകുന്നു. 2ആഴ്‍ചക്കുള്ളിൽ ആസ്വാ ദനക്കുറിപ്പ് തയ്യാറാക്കുന്നു, മികച്ചവ പതിപ്പുകളാക്കുന്നു, വർഷാവസാനം വരെ തുടരുമ്പോൾ ഒരു കുട്ടി 15 മുതൽ 20 വരെയുള്ള പുസ്തകങ്ങൾ വായിച്ച് കുറിപ്പ് തയ്യാറാക്കുന്നു.
6 മാസം
ഹ്രസ്വകാലം
1
11. സമീപ ഗ്രന്ഥശാല അംഗത്വം
ഗ്രന്ഥശാലയിൽ അംഗത്വം എടുക്കൽ, പുസ്തകവായന, കുറിപ്പ് തയ്യാറാക്കൽ
ഹ്രസ്വകാലം
5,6
12. ക്ലാസ്സ് ലൈബ്രറി രൂപീകരിക്കൽ
അധ്യാപകരിൽ നിന്നും 5 അംഗ കൗൺസിൽ തെരഞ്ഞെടുക്കൽ, LP, UP, HSപുസ്തകങ്ങൾ തരം തിരിക്കൽ, നിലവാരമനുസരിച്ച് പുസ്തകം നൽകൽ
മധ്യമകാലം
ഭാഷാധ്യാപകർ,SMC,PTA
15000
13. സ്ക്കൂൾ ലൈബ്രറി വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തൽ
ഓരോ ക്ലാസിനും ഉപയോഗിക്കാവുന്ന പുസ്തകങ്ങൾ ലിസ്റ്റ്ചെയ്യൽ (സബ.കൗൺസി ലിന്റെ നേതൃത്വത്തിൽ) പുസ്തകവിതരണത്തി നുള്ള സൗകര്യമൊരുക്കൽ, ഓരോ ക്ലാസിൽ നിന്നും 2കുട്ടിലൈബ്രേറിയൻമാരെ തെരഞ്ഞെ ടുക്കൽ, കുട്ടികൾക്ക് പരിശീലനം നൽകൽ, ഓരോ ക്ലാസിനും വിതരണരജിസ്റ്റർ നൽകൽ, ആഴ്ചയിലൊരിക്കൽ വിതരണം, ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്ന കുട്ടിക്ക് സമ്മാനം ,വിവിധമൽസരങ്ങൾ സംഘടിപ്പിക്കൽ
4
ലൈബ്രറി അധ്യാപകൻ,വിദ്യാരംഗം കൺവീനർ,സബ്ജക്ട് കൗൺസിൽ കൺവീനർ,തെരഞ്ഞെടുക്കുന്ന മറ്റ് അംഗങ്ങൾ
20000
14. ജൻമദിന പുസ്തകം എല്ലാ കുട്ടികളും ജന്മദിനത്തിന് പുസ്തകം നൽകൽ, ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ പിറന്നാൾ ലിസ്റ്റ് തയ്യാറാക്കൽ, ജൻമദിന കലണ്ടർ തയ്യാറാക്കൽ ,രക്ഷിതാക്കളെ വിവരമറിയിക്കൽ, അസംബ്ലി യിൽ പുസ്തകംനൽകൽ, ലഭ്യമായ പുസ്തകങ്ങൾ തരംതിരിക്കൽ, ക്രമീകരിക്കൽ, പഠനപ്രവർത്ത നവുമായി ബന്ധിപ്പിക്കൽ, കുറിപ്പ് തയ്യാറാക്കൽ.
മധ്യമകാലം
1,6,7
ഭാഷാധ്യാപകർ
15. വായനോൽസവം സംഘടിപ്പിക്കൽ
കുട്ടികളുടെ കൂട്ടായ്മ ഒരുക്കൽ, യോഗം സംഘടിപ്പിക്കൽ, യോഗത്തിൽ പങ്കെടുത്ത എല്ലാപേരും സ്വയം പുസ്തകമായി അനുഭവം പങ്കിടൽ, വായനാക്കുറിപ്പ്, ആസ്വാദന ക്കുറിപ്പ് ഇവയുടെ പ്രകാശനം,നാടകാവതരണം
മധ്യമകാലം
1,
ഭാഷാധ്യാപകർ
16. പത്രവായന എല്ലാ ക്ലാസുകളിലും പുസ്തകം സ്പോൺസറിങ്ങി ലൂടെ ലഭ്യമാക്കൽ, അസംബ്ലിയിലും ക്ലാസിലും ഉച്ചാരണ ശുദ്ധിയോടെ വായിക്കൽ, മുഖപ്രസംഗം ക്ലാസിൽ പങ്കുവയ്ക്കൽ ,പത്രക്വിസ്, വാർത്ത, ക്ലാസ്സ് പത്രം, സ്ക്കൂൾ പത്രം എന്നിവ തയ്യാറാക്കൽ
മധ്യമകാലം
1,5
ഭാഷാധ്യാപകർ
17. പുസ്തകചർച്ച- വായനാനുഭവം പങ്കുവയ്ക്ലൽ
പാഠഭാഗവുമായി ബന്ധപ്പെട്ട് അധികവായനയ്ക്ക് നൽകിയ പുസ്തകങ്ങൾ പരിചയപ്പെടുത്തൽ ,സന്ദേശം, കഥാപാത്രനിരൂപണം, സ്വാധീനം, ഇഷ്ടപ്പെടാനുള്ള കാരണം, എന്നിവ അവതരിപ്പിക്കൽ -മാസത്തിൽ ഒന്ന്
മധ്യമകാലം
1,5
ഭാഷാധ്യാപകർ
18. വായനാക്കുറിപ്പ്
വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് ശേഖരിച്ച് പതിപ്പ് തയ്യാറാക്കുന്നു.
മധ്യമകാലം
1,5
ഭാഷാധ്യാപകർ
19. വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനം
വായന, എഴുത്ത് എന്നിവ മെച്ചപ്പെടാൻ വേണ്ട പ്രവർത്തനങ്ങൾ, സ്വന്തം സൃഷ്ടികൾ പരിചയപ്പെടുത്തൽ, വിവിധമൽസരങ്ങൾ സംഘടിപ്പിക്കൽ, സാഹിത്യകാരൻമാരെ ക്ഷണിക്കൽ
മധ്യമകാലം
ഭാഷാധ്യാപകർ
20. ദിനാചരണങ്ങൾ
ആചരിക്കേണ്ട പ്രധാന ദിനങ്ങൾ കലണ്ടറാക്കൽ, പൊതുവായും വിഷയാധിഷ്ഠിത മായും ദിനങ്ങളെ തരം തിരിക്കൽ, വായനയും എഴുത്തും പ്രോൽസാഹിപ്പിക്കുന്നതിന് നിരവധി പ്രവർത്തനങ്ങളും മൽസരങ്ങളും സംഘടിപ്പി ക്കൽ, രചയിതാക്കളെ പരിചയപ്പെടൽ, അടിക്കു റിപ്പ് തയ്യാറാക്കൽ, പോസ്റ്റർ നിർമ്മാണം, ക്വിസ് മൽസരം, കഥപറയൽ, പുസ്തകക്കളികൾ, പുസ്തക പ്രദർശനം, വായനാനുഭവം പങ്കുവയ്ക്കൽ, പ്രഭാഷണം, തുടങ്ങിയവ നടപ്പിലാക്കൽ
മധ്യമകാലം
10
ഭാഷാധ്യാപകർ
21 ഇ- വായന -സാധ്യത
വിക്കിപീഡിയ പരിചയപ്പെടുത്തൽ, നെറ്റിൽ നിന്നും വിവരം ശേഖരിക്കാനുള്ള നൈപുണി കൈവരിക്കൽ, ബ്ലോഗ് രൂപീകരണം, കുട്ടികളുടെ സൃഷ്ടികൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കൽ, ഇ പേപ്പറുകൾ പരിചയപ്പെടുത്തൽ, കൃതികൾ, കവിത ഇവയുടെ വീഡിയോ കാണൽ, സ്ക്കൂളിൽ നടക്കുന്ന പരിപാടികളുടെ വാർത്തകൾ ജനങ്ങളെ അറിയിക്കൽ
മധ്യമകാലം
8
ഭാഷാധ്യാപകർ
22. സാഹിത്യകാരൻമാരുമായുള്ള സംവാദം, അഭിമുഖം
സാഹിത്യവാസന മെച്ചപ്പെടുത്താൻ, കൃതികളെ ആഴത്തിലറിയാൻ, രചനാതന്ത്രങ്ങളറിയാൻ, കഥ, കവിത, തുടങ്ങിയവയുടെ രൂപീകരണം മനസിലാക്കാൻ,സാമൂഹ്യവിഷയങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങിയവയ്ക്ക് സാഹിത്യകാരൻമാരു മായി സംവാദം, അഭിമുഖം എന്നിവ സംഘടിപ്പിക്കുന്നു.
ദീർഘകാലം
21
ഭാഷാധ്യാപകർ,BRC,പ്രാദേശിക കവികൾ
2000
23.സാഹിത്യസാംസ്ക്കാരിക ചിത്ര ഗ്യാലറി സാഹിത്യകാരൻമാരുടെ ചിത്രങ്ങൾ പുസ്തക ങ്ങൾ, മഹദ്വചനങ്ങൾ, ജീവചരിത്രക്കുറിപ്പുകൾ, ആസ്വാദനക്കുറിപ്പുകൾ, കവിതകൾ എന്നിവ പ്രദർശിപ്പിക്കൽ, ആർട്ട് ഗ്യാലറികൾ സന്ദർശിക്കൽ
ദീർഘകാലം
3. മികച്ച എഴുത്തുകാരനാക്കുക
24. കൈയെഴുത്തുമാസിക തയ്യാറാക്കൽ
പഠനപ്രവർത്തനത്തിന്റെയും ദിനാചരണങ്ങളു ടേയും ഭാഗമായി കുട്ടികൾ തയ്യാറാക്കുന്ന രചനകൾ വികസിപ്പിച്ച് ക്ലാസ്സ് മാഗസിൻ തയ്യാറാക്കൽ, ക്ലാസ്സുകൾ തമ്മിൽ മൽസരവും പ്രോൽസാഹനവും നൽകൽ, വാർഷിക പൊതുയോഗത്തിൽ പ്രദർശനം
ഹ്രസ്വകാലം
ഭാഷാധ്യാപകർ,BRC
25.ചുമർമാസിക
കുട്ടികളുടെ രചനകൾ, പ്രധാനസാഹിത്യവാർത്ത കൾ,പഠനക്കുറിപ്പുകൾ,ഭാഷയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംബന്ധിച്ച വസ്തുതകൾ, തുട ങ്ങിയവ പ്രദർശിപ്പിക്കുന്ന ചുമർമാസിക ഒരുക്കൽ
25. ഭാഷാ പ്രോജക്ടുകൾ
ഭാഷയെ കൂടുതൽ മനസിലാക്കാനും ആഴത്തിലുള്ള പഠനത്തിനും ഭാഷയുമായി ബന്ധപ്പട്ട വിവിധ പ്രോജക്ടുകൾ ചെയ്യുന്നു.
ഭാഷാധ്യാപകർ
സവിശേഷപ്രതിഭയുള്ള കുട്ടികളെ കണ്ടെത്തുന്നു
26. എഴുത്തുകൂട്ടം ശില്പ ശാലകൾ
ക്ലാസ്സ് സമയത്ത് അല്ലാതെ സംഘടിപ്പിക്കുന്ന എഴുത്തുകൂട്ടം ശില്പ ശാലകളിൽ കവിതാവതരണം, നിരൂപണം, ചർച്ച, പ്രമേയങ്ങൾ തെരഞ്ഞടുക്കൽ, കവിതാരചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു.
ഭാഷാധ്യാപകർ
27
ഭാഷാധ്യാപകരുടെ സഹായത്തോടെയോ ശില്പശാലയിലൂടെയോ കുട്ടികളുടെ വൈഭവങ്ങൾ കണ്ടെത്തൽ, കവികൾ, പ്രഭാഷകർ, സാഹിത്യ കാരൻമാർ എന്നിങ്ങനെ വിവിധ ഗ്രൂപ്പൂകളാക്കൽ, വിദഗ്ധരുടെ സഹായത്തോടെ പ്രത്യേകം പരിശീലനം നൽകൽ
ദീർഘകാലം
13
ഭാഷാധ്യാപകർ,പുറത്തുനിന്നുള്ള വിദഗ്ധർ
5000
28പഠനയാത്ര,ഡോക്യുമെന്റേഷൻ മാതൃഭാഷയും സംസ്ക്കാരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും സ്ഥാപനങ്ങളും സന്ദർശിച്ച് അവയുടെ പ്രാധാന്യവും പ്രസക്തിയും തിരിച്ചറിയൽ, പ്രാധാന്യം ക്ലാസ് പി.ടി.എ. യിൽ അവതരിപ്പിക്കൽ, ഡോക്യുമെന്റേഷൻ തയ്യാറാക്കൽ
ഡിസംബർ
15
ഭാഷാധ്യാപകർ,പി.ടി.എ
10000
29ഫിലിംക്ലബ്ബ് രൂപീകരണം ലോകപ്രശസ്ത സംവിധായകരുടെ മികച്ച സിനിമകൾ(കുട്ടികൾക്ക് പറ്റിയ തീം)കാണാനും ചർച്ചചെയ്യാനും അവസരം, വർഷത്തിലൊരി ക്കൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കൽ, സിനിമാപ്രവർത്തകരെ പങ്കെടുപ്പിക്കൽ ദീർഘകാലം
ഭാഷാധ്യാപകർ,പി.ടിഎ, SMC, SRG, 5000
ആവശ്യമായ ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ് ലൈബ്രറി, സ്ക്കൂൾ ലൈബ്രറി എന്നിവയ്ക്കാവശ്യമായ പുസ്തകങ്ങൾ, ആനുകാലിക പുസ്തകങ്ങൾ, ആധുനികമായി സജ്ജീകരിച്ച സ്ക്കൂൾ ലൈബ്രറി, സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ, ചില്ല് അലമാര, ചുമർ അലമാര എന്നിവ ലഭ്യമാക്കൽ, ലൈബ്രേറിയനെ നിയമിക്കൽ, ഡിസ്പ്ലേ ബോർഡ്, ഐ.സി.ടി സൗകര്യമുള്ള ക്ലാസ്സ് മുറികൾ ഒരുക്കൽ, ലാപ്ടോപ്പ്, എൽ.സി.ഡി.പ്രൊജക്ടർ, സൗണ്ട് സിസ്റ്റം, ഓഡിയോ വിഷ്വൽ ലാബ്, (കുട്ടികളുടെ മികച്ച പ്രകടനം റെക്കോർഡ് ചെയ്ത് അവയുടെ എഡിറ്റിംഗ്, സൗണ്ട് മിക്സിംഗ് എന്നിവയ്ക്ക്) ലാങ്ക്വേജ് ലാബ്, (കുട്ടികളുടെ ഭാഷാപരമായ പരിമിതികൾ മറികടക്കുന്നതിനുള്ള ശാസ്ത്രീയ രീതികൾക്ക് )ആവശ്യമായ സി.ഡി എന്നിവ സജ്ജീകരിക്കൽ.
English
Preface
English in India today is a symbol of people’s aspirations for quality in education and fuller participation in national and international life. English is the language that empowers our people in the present context. English enjoys a status which no other language has. It is a language of trade,commerce, higher education and science. Besides it has a felt impact on the internet and social media. It is a language of employment and opportunity. In Kerala English has its strong grip in the entire social fabric. Education, politics, trade, commerce, religion are some realms influenced by English. The demand of the public for English compelled the authorities to introduce English from class I onwards in schools of Kerala. Inspite of all these proficiency in English remains a distant dream to most learners. So care should be taken ot ensure that learners achieve the learning outcomes prescribed in the curriculum. Before they proceed to the next level a platform should be developed to make the teaching learning process of the English effective.We have to provide our learners ample opporutnity to use the language effectively. Creative suggestions are welcome.
OBJECTIVES :
1. To identify the strength and weakness of each and every student. 2. To bring forth the students who have special interest in English 3. To bring forth all the merits of English Language Learning in the frontline as intended by the curriculum. 4. To equip all the students to have the capability of reading, writing and communicate independently in English Language Learning. 5. To be able to bring forth the CWSN students to the frontline. 6. To be able to develop English Language with the help of information technology. 7. As a World Language help the students to have special interest in reading and communicate with correct pronounciation and thus improve their fortune. 8. Support students to overcome the limitations in basic concepts and mindset of English Language. 9. Develop English Language Learning ability. 10. Utilize English Language Learning to develop proper values and attitudes. 11. Make parents realize the fact the English teaching in public schools is not behind than the other English Medium Schools.
English Learning issues
Academic
Issue :
1. Learners haven’t acquired the required curriculum objectives. 2. Lack of exposure to English literature in promoting reading skills. 3. Lack of real life situations in promoting English as a language for communication 4. Club activities doesn’t cater the need to promote international standards of English.
Infrastructure
Lack of English language lab
Social Lack of Social participation in English language programmes.
Problem Analysis
Activities Objectives Responsible Person Funding
Categorization of students as average, below average etc as their performance in pre-test and class test (including past activities) 1,4 English Teacher 1000/- PTA
Formation of English Club 3,4 HM, English teachers 2000/- PTA and Sponsors Preparation of picture cards, pictures enabled reading, reading cards, reading strips, worksheets, audio-video clips etc. 4,8 HM, English teachers SRG Rs.25/-per student Preparation of English Diary 4 English teacher
preparing the students to acquire reading and writing skills beginning with letters, words, small sentences. 3,5,8,9 English teachers and Members of English Club 1000/- PTA and Sponsors
Setting up English Class Library including story book, poetry, novels, news paper, magazines, etc. to introduce reading skill. 3,4,5,9 HM, English Teacher 5000/-PTA and sponsors providing ample opportunities to showcase their talents through roleplay and choreography. 3,5,8,9 English teachers and members of English Club
Educate students to understand structures, grammar,vocabulary and pronounciation to use English Language efficiently. 3,8,9 English teacher
Arranging Special activities for CWSN students with the help of specially trained teachers. 5 English teacher and special teacher
Preparation and presentation of language games, puzzles, riddles, word card, sentence card, poems, stories, scripts, speeches, articles, diaries, class magazine, school magazine etc. 2,3,5 HM, English teacher and class teacher
Classwise training given to students to excel their interest in acting. 2,3,5 English teacher
To conduct news paper reading, Essay writing, Poem writing, Story writing, Poem recitation, elocution and script competition. 2,3 English teacher SRG and HM. 3000/- PTA, Sponsors Conducting CPTA, PTA, Youth Festival, English Fest, School annual day, and giving as much ample opportunities to express themselves in English Language.
2,3,8,9,10,11
IPTA, HM, English teachers and School Management. 50000/- PTA, Management and Sponsors Observing Friday as English Day (All the activities including informal talks should be communicated only in English.) 4,7,8,9 HM and teachers
conducting English Assembly 4,8 English teacher and Class teacher
Displaying English stories, dramas, poems, documentaries, short films etc. during lunch break from 1 pm to 2 pm every Friday 3,5,6,7 English teacher and Class teacher
To encourage students watch and listen English talk and related programmes regularly. 2,6,7,9 English teacher
To conduct two hours of communicative English class on every Fridays. 4,7,9,11 English teacher and Expert Teachers from other schools. 10000/ Infrastructure
English language lab,Audio visual Lab, Display Board,ICT enabled class rooms ഉപഭാഷകൾ ഹിന്ദി,സംസ്കൃതം
ആമുഖം
ഹിന്ദി,സംസ്കൃതം എന്നീ ഭാഷകൾ നമ്മുടെ വിദ്യാലയങ്ങളിൽ നടന്നുവരുന്നു. ത്രിഭാഷാ പദ്ധതി അംഗീകരിച്ചതിന്റെ ഭാഗമായാണ് ഹിന്ദി പഠനം നിർബന്ധമാക്കിയത്. ഒരു ബഹുഭാഷാ രാജ്യത്ത് അനവധി ഭാഷകളിലൂടെ ആശയവിനിമയം നടത്താനുള്ള കഴിവ് വളർത്തുക തന്നെ വേണം. ഈ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങളും അവ പരിഹരിക്കാനുള്ള പദ്ധതികളുമാണ് ചുവടെ ചേർക്കുന്നത്.
ലക്ഷ്യങ്ങൾ
1. ഹിന്ദി ഭാഷയിൽ പ്രാവീണ്യം വളർത്തുക 2. ഹിന്ദി ഭാഷയോടുള്ള ഭയം മാറ്റിയെടുക്കുക 3. എല്ലാ കുട്ടികളേയും ഹിന്ദി വായിക്കുന്നതിനും എഴുതുന്നതിനും പ്രാപ്തി നേടുക 4. സ്ക്കൂൾ ലൈബ്രറി ഫലപ്രദമായി ഉപയോഗിക്കുക 5. രചനാപരമായ കഴിവുകൾ വളർത്തുക ഉപഭാഷകൾ -പ്രശ്നങ്ങൾ അക്കാദമികം 1. യു.പി., എച്ച്.എസ്സ് ക്ലാസ്സുകളിലെ എല്ലാകുട്ടികൾക്കും നിർദ്ദിഷ്ട ഭാഷാശേഷികൾ ആർജ്ജിക്കാൻ കഴിയുന്നില്ല. 2. പ്രക്രിയാബന്ധിതവും ശിശുകേന്ദ്രീകൃതവും ഐസിടി അധിഷ്ഠിതവുമായ സൂക്ഷ്മാസൂത്രണം നിർവഹിക്കുന്നതിൽ പരിമിതികൾ ഉണ്ട്. 3. സർഗ്ഗാത്മകപ്രവർത്തനങ്ങളിൽ എല്ലാകുട്ടികൾക്കും പങ്കാളിത്തമില്ല
ഭൗതികം 1. പഠനപ്രവർത്തനങ്ങൾ ഫലപ്രദമായി വിനിമയം ചെയ്യുന്നതിന് സഹായകമായ ഐ.സി.ടി സാമഗ്രികൾ ഇല്ല 2. ആധുനികമായി സജ്ജീകരിച്ച ലൈബ്രറിയുടെ അഭാവം
സാമൂഹികം വിദ്യാലയത്തിലെ ഭൗതികവും അക്കാദമികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സാമൂഹ്യപങ്കാളിത്തം പ്രയോജനപ്പെടുത്തുന്നില്ല.
പ്രവർത്തനപദ്ധതി വിശകലനം -ഹിന്ദി (പരിഹാരപ്രവർത്തനങ്ങൾ-വിശദാംശങ്ങൾ))
പദ്ധതി
പ്രവർത്തനങ്ങൾ കാലദൈർഘ്യം ലക്ഷ്യം [നമ്പർ]
ചുമതല സാമ്പത്തികം കുട്ടിയെ അറിയൽ കുട്ടികളുടെ നിലവാരമറിയുന്നതിന് പ്രീടെസ്റ്റ് നടത്തൽ, ഗ്രൂപ്പ് തിരിക്കൽ, കുട്ടിയുടെ ഭൗതിക സാഹചര്യം മനസിലാക്കൽ
ജൂൺ
2
ഹിന്ദി അധ്യാപകർ
ഹിന്ദി ഭാഷ പരിചയപ്പെടൽ ചിത്രങ്ങളിലൂടെ അക്ഷരമാല പരിചയ പ്പെടൽ വാക്കുകൾ പരിചയപ്പെടൽ അറിവിന്റെ നിലവാരമനുസരിച്ച് ഗ്രൂപ്പായി തിരിച്ച് പ്രവർത്തനം നൽകൽ, ഭിന്നശേഷിനിലവാരത്തിലുള്ള കുട്ടികളെ IED Trന്റെ സഹായത്താൽ പ്രവർത്ത നങ്ങൾ നൽകൽ
ജൂൺ
ഹിന്ദി അധ്യാപകർ
1000
വായന
പദസൂര്യൻ വരച്ച് കുട്ടികളെക്കൊണ്ട് വാക്കുകൾ ഉണ്ടാക്കൽ, പദകാർഡുകൾ, വാക്യകാർഡുകൾ, വായനകാർഡുകൾ എന്നിവ നൽകൽ, പിക്ചർ ചാർട്ടുകൾ കാണിച്ച് വാക്കുകൾ പരിചയപ്പെടു ത്തൽ കുട്ടിക്കവിതകളിലൂടെയും കഥ കളിലൂടെയും ഹിന്ദിയോടുള്ള ഇഷ്ടം വളർത്തൽ,
ജൂലൈ
ഹിന്ദി അധ്യാപകർ
2000
പഠനത്തിനുള്ള അഭിരുചി വളർത്തൽ
വായിച്ചുതുടങ്ങുന്നവർക്ക് അനുയോജ്യ മായ പുസ്തകങ്ങൾ വാങ്ങി നൽകൽ, ഒരു പഠന തന്ത്രമെന്ന നിലയിൽ പരമാവധി കുട്ടികൾക്ക് ഹിന്ദിയിലുള്ള ഓഡിയോ വീഡിയോ ക്ലിപ്പുകൾ കാണുന്നതിനും കേൾക്കുന്നതിനുമുള്ള അവസരങ്ങൾ ഒരുക്കുൽ
സെപ്റ്റംബർ
ഹിന്ദി അധ്യാപകർ
2000
ഹിന്ദി ഭാഷാശേഷി വികസിപ്പിക്കൽ
എല്ലാ ക്ലാസ്സുകൾക്കും ക്ലാസ്സറൂം പ്രവർത്ത നങ്ങൾക്ക് കൂടുതൽ സമയം കണ്ടെ ത്തൽ, ഹിന്ദി അസംബ്ലി നടത്തൽ, വായനാകാർഡുകൾ തയ്യാറാക്കൽ, കുട്ടി കളെക്കൊണ്ട് ഹിന്ദി വാർത്ത കേൾ പ്പിക്കൽ, ഹിന്ദി പരിപാടി കാണാൻ പ്രേരിപ്പിക്കൽ
സെപ്റ്റംബർ-ജനുവരി
ഹിന്ദി അധ്യാപകർ
വായനാമൂല തയ്യാറാക്കൽ
ഹിന്ദിയിൽ വിവിധ പതിപ്പുകൾ തയ്യാ റാക്കൽ, കടംകഥകൾ, ചാർട്ടുകൾ, കളി കൾ മുതലായവ ഉൾപ്പെടുത്തി വായനാമൂല തയ്യാറാക്കൽ
ഒക്ടോബർ-നവംബർ
ഹിന്ദി അധ്യാപകർ
സമർത്ഥരായ കുട്ടികളുടെ പഠനപുരോഗതി ഹിന്ദിയിൽ സമർത്ഥരായ കുട്ടികളെ ക്കൊണ്ട് ഡയറി, കോൺവർസേഷൻ, സ്ക്രിപ്റ്റ്, കത്ത്, പോസ്റ്റർ മുതലായവ തയ്യാറാക്കൽ
ജൂൺ-ഫെബ്രുവരി
ഹിന്ദി അധ്യാപകർ
കൃഷിജ്ഞാനം കൃഷിയറിവ് നൽകൽ, പുഷ്പശേഖരണം ഇതിനെക്കുറിച്ചുള്ള നാമപത്രിക സ്ഥാപിക്കൽ വർഷത്തിൽ 3തണ
ഹിന്ദി അധ്യാപകർ 1000 ശേഖരണം പച്ചക്കറി,പഴങ്ങൾ,നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ ശേഖരണം വർഷത്തിൽ3തണ
ഹിന്ദി അധ്യാപകർ 1000
സംസ്കൃതം
പദ്ധതികൾ
പ്രവർത്തനങ്ങൾ കാലദൈർഘ്യം ലക്ഷ്യം [നമ്പർ]
ചുമതല സാമ്പത്തികം സംസ്കൃത യാത്ര സംസ്കൃത ഗ്രാമങ്ങളിലേയ്ക്കുള്ള പഠനയാത്ര, കവികളുടേയും മറ്റു മഹാൻമാരുടേയും ഗൃഹസന്ദർശനം, കവികളുടേയും മറ്റു മഹാൻമാരുടേയും സ്ഥാപന സന്ദർശനം
സംസ്കൃതാധ്യാപകൻ,എസ്.ആർ.ജി
5000 വാർത്താസംസ്കൃതം കൈയെഴുത്തുമാസികാ നിർമ്മാണം, വാർത്താപത്രികാനിർമ്മാണം,സംസ്കൃത വാർത്തകൾ കേൾക്കാനും കാണാനുമുള്ള അവസരം, വാർത്താവായന പരിശീലനം
സംസ്കൃതാധ്യാപകൻ,
ദശപുഷ്പോദ്യാനം കൃഷിയറിവ് നൽകൽ, പുഷ്പശേഖരണം, ഉചിതമായ സ്ഥലം കണ്ടെത്തൽ,നടലും പരിപാലനവും നാമപത്രിക സ്ഥാപിക്കൽ
സംസ്കൃതാധ്യാപകൻ,
സംസ്കൃത പ്രദർശിനി പച്ചക്കറികളുടെ ശേഖരണം, പഴങ്ങളുടെ ശേഖരണം, നിത്യോപയോഗ സാധന ങ്ങളുടെ ശേഖരണം.
സംസ്കൃതാധ്യാപകൻ,
സാങ്കേതിക സംസ്കൃതം ഐ.സി.റ്റിയിലൂടെ സംസ്കൃതപഠനം, സംസ്കൃതടൈപ്പിംഗ്, സ്ലൈഡ് നിർമ്മാ ണം, ഗാനം റെക്കോർഡിംഗ്, വാീഡിയോ റെക്കോർഡിംഗ്
സംസ്കൃതാധ്യാപകൻ,
ആവശ്യമായ ഭൗതികസൗകര്യങ്ങൾ
ആധുനികമായി സജ്ജീകരിച്ച ലൈബ്രറി, ഐ.സി.ടി അധിഷ്ഠിത ക്ലാസ്സ് റൂമുകൾ
ഗണിതം
ആമുഖം കുട്ടികളുടെ ഗണിതവൽക്കരണ ശേഷികൾ വികസിപ്പിക്കലാണ് ഗണിതപഠനത്തിന്റെ പ്രധാന ലക്ഷ്യം. എല്ലാ കുട്ടികളേയും ഗണിതപഠനത്തിന് താല്പര്യമുള്ളവരാക്കൻ കുട്ടികളുടെ ഭയം മാറി അവരത് ആസ്വദിക്കുന്ന അവസ്ഥ വരണം. കുട്ടികൾ ഗണിതം പഠിക്കണം. ഗണിതമെന്നാൽ സൂത്രവാക്യങ്ങളും യാന്ത്രിക നടപടിക്രമങ്ങളുമല്ല എന്ന തിരിച്ചറിവുണ്ടാകണം. പ്രശ്നങ്ങൾ കണ്ടെത്താനും അവ പരിഹരിക്കാനും സഹായകമാവണം. ക്ലാസ്സിലെ ഓരോ കുട്ടിക്കും ഗണിതം തനിക്ക് പഠിക്കാൻ കഴിയുമെന്ന വിശ്വാസമുണ്ടാകണം. ഇതിനു സഹായകമായ പദ്ധതികളും പ്രവർത്തനങ്ങളുമാണ് ഉൾപ്പടുത്തിയിരിക്കുന്നത്. ലക്ഷ്യങ്ങൾ 1. ദൈനംദിനജീവിത പ്രശ്നപരിഹാരത്തിൽ ഗണിതത്തിന്റെ ആവശ്യകത 2. ഗണിതപഠനത്തിൽ അഭിരുചി വളർത്തൽ 3. ഗണിത്തത്തിലെ അടിസ്ഥാന ആശയങ്ങളിലും മനോഭാവങ്ങളിലുമുള്ള പരിമിതി പരിഹരിക്കൽ 4. ഗണിതത്തിലെ സൗന്ദര്യാത്മകതലം കണ്ടെത്തി സംഘ്യാപരമായ ആശയങ്ങളുടെയും അമൂർത്ത രൂപങ്ങളുടേയും ആസ്വാദനം 5. ഗണിതക്ലബ്ബ് രൂപീകരണം 6. ഗണിതലാബ് സജ്ജീകരണം 7. സാമൂഹ്യപ്രതിബദ്ധതയോടെയുള്ള ഗണിതപഠനം 8. ഗണിതശാസ്ത്രത്തിൽ സവിശേഷവൈഭവമുള്ള കുട്ടികളെ അതിന്റെ പൂർണ്ണതയിൽ എത്തിക്കൽ
ഗണിതപഠനം -പ്രശ്നങ്ങൾ അക്കാദമികം-.1 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ എല്ലാ കുട്ടികൾക്കും പാഠ്യപദ്ധതി നിർദ്ദേശിച്ച ആശയങ്ങളും ശേഷികളും നേടാൻ കഴിയുന്നില്ല 2. കുട്ടികൾക്ക് പ്രൈമറി ക്ലാസ്സുകളിലെ അടിസ്ഥാന ആശയങ്ങൾ ധാരണയില്ല 3. ഐ.സി.ടി.അധിഷ്ഠിതമായും പ്രക്രിയാബന്ധിതമായും പാഠാസൂത്രണം നടത്തുന്നതിന് പരിമിതിയുണ്ട്. 4. പഠനോപകരണങ്ങൾ സ്വയം തയ്യാറാക്കുന്നതിൽ ധാരണക്കുറവുണ്ട്. ഭൗതികം 5. ക്ലാസ്സ് മുറികൾ ഐ.ടി അധിഷ്ഠിത പഠനത്തിനും പ്രവർത്തനാധിഷ്ഠിത പഠനത്തിനും അനുയോജ്യമല്ല 6. ഗണിതലാബിന്റെ അഭാവം 7. ലൈബ്രറി ഫലപ്രദമല്ല സാമൂഹികം 8. സമൂഹത്തിലെ ഗണിതവൈദഗ്ദ്ധ്യം ഫലപ്രദമായി സ്ക്കൂളിൽ ഉപയോഗിക്കാൻ കഴിയുന്നില്ല.
പ്രവർത്തനപദ്ധതി വിശകലനം
(പരിഹാരപ്രവർത്തനങ്ങൾ-വിശദാംശങ്ങൾ)
പദ്ധതികൾ പ്രവർത്തനങ്ങൾ
കാലദൈർഘ്യം
ലക്ഷ്യം [നമ്പർ]
ചുമതല
സാമ്പത്തികം
അടിസ്ഥാന ആശയങ്ങൾ പട്ടികപ്പെടുത്തൽ
ചോദ്യാവലി തയ്യാറാക്കൽ, pretest, മൂല്യനിർണ്ണയം, റിസൾട്ട് രേഖപ്പെടുത്തൽ, റിപ്പോർട്ട് തയ്യാറാക്കൽ, SRG യിൽ അവതരണം
ഹ്രസ്വകാലം
3
HM,SRG കൺവീനർ
ഐ.സി.ടി.ക്ലാസ് റൂം-2000
സംഖ്യാ ബോധം ഉറപ്പിക്കൽ
കുട്ടികൾ മുൻക്ലാസ്സുകളിൽ നേടേണ്ട ശേഷികൾ കണക്കിലെടുത്തുകൊണ്ട് പരിഹരിക്കാൻ ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ വ്യക്തിഗതമായും ഗ്രൂപ്പായും നൽകൽ, വർക്ക്ഷീറ്റുകൾ നൽകൽ, രക്ഷി താക്കൾക്ക് ക്ലാസ്സുകൾ നൽകൽ
ദീർഘം
3
ഗണിതാധ്യാപകർ
ഗണിതക്ലബ്ബ് രൂപീകരണം ക്ലബ്ബിലെ പ്രവർത്തനങ്ങൾ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തിക്കൊണ്ട് ക്ലാസ് തലത്തിലും സ്ക്കൂൾ തലത്തിലും പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കൽ, പഠനോ പകരണങ്ങൾ, ആവശ്യമായവ കണ്ടെ ത്തൽ, വിദഗ്ദ്ധരെ കണ്ടെത്തൽ, ക്ലാസ്സുകൾ സംഘടിപ്പിക്കൽ, പ്രവർത്തനങ്ങൾ വിനിമയം ചെയ്യൽ
ഹ്രസ്വം ജൂൺ ഓഗസ്റ്റ്
3
ഗണിതാധ്യാപകർ,എം.പി.റ്റി. എ,പി.ടി.എ
ബുള്ളറ്റിൻ ബോർഡ്,ബുക്സ്,ചുവർപത്രിക,ഗണിതകിറ്റ്--1000
athematics Exibition
പരിസ്ഥിതി സംരക്ഷണം ഗണിതചാർട്ടുകൾ.puzzle board കൾ games,ഗണിത മോഡലുകൾ ഇവയുടെ നിർമ്മാണം,ഉപയോഗ ശൂന്യമായ വസ്തുക്കൾ ശേഖരിച്ച്ഗണിതരൂപങ്ങൾഉണ്ടാക്കൽ,കുട്ടികളുടെ സൃഷ്ടികൾ ശേഖരിക്കൽ,
ഗണിതമൂല തയ്യാറാക്കൽ
കടങ്കഥകൾ,ഗണിതപരിപാടികൾ,ഗണിത ശാസ്ത്രജ്ഞരുടെ ജീവചരിത്രങ്ങൾ,.puzzle board , games എന്നുവ ഉൾപ്പെടുത്തി ഗണിതമൂല തയ്യാറാക്കൽ
ഗണിത മാഗസിൻ
ഗണിതചിത്രങ്ങൾ, രൂപങ്ങൾ, കടങ്കൾ, puzzle board , games ,ഗണിതജ്ഞരുടെ ചിത്രങ്ങൾ, ജീവചരിത്രം മുതലായവ..... എല്ലാവിഭാഗം കുട്ടികളുടേയും സൃഷ്ടികളും ശേഖരണങ്ങളും ഉൾപ്പെടുത്തൽ
ജൂൺ-ഒക്ടോബർ
ഗണിതക്ലബ്ബ് അംഗങ്ങൾ Paper,books,book binding,interview-- 5000 ഗണിതപ്രോജക്ട് അന്വേഷണാത്മകമായി അപഗ്രഥിച്ച് കണ്ടെത്താവുന്ന പ്രോജക്ടുകൾ വ്യക്തിഗത മായും ഗ്രൂപ്പായും കണ്ടത്തി അതാത് ക്ലാസ്സുകൾക്ക് അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകൽ
ഉത്തരപ്പെട്ടി
ഗണിതപ്രശ്നങ്ങൾ സ്ക്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കൽ, കുട്ടികൾ ഉത്തരം കണ്ടത്തി പെട്ടിയിൽ നിക്ഷേപിക്കൽ, വിജയികളെ കണ്ടെത്തൽ, ഉത്തരം വിശകലനം ചെയ്ത് അവതരിപ്പിക്കൽ
മാസത്തിലൊരിക്കൽ
ഗണിതാധ്യാപകർ,
ഗണിത അസംബ്ലി ഗണിതപാട്ടുകൾ, അറിവുകൾ, ഗണിത കണ്ടുപിടിത്തങ്ങൾ മുതലായവ ഉൾപ്പെടുത്തി ഗണിത അസംബ്ലി സംഘടിപ്പിക്കൽ
Field trip,സഹവാസക്യാംപ്
പ്ലാനറ്റേറിയം സന്ദർശനം(importance to maths section)ഗണിത വിദഗ്ദ്ധരുമായുള്ള അഭിമുഖം
ഗണിതലാബ് or work shop
ഗണിതവുമായി ബന്ധപ്പെട്ട രസകരവും ലളിതവുമായ പ്രോജക്ടുകൾ സ്വയം ചെയ്യാനുള്ള പ്രവർത്തനങ്ങൾ നൽകൽ, ഗണിത റഫറൻസ് ബുക്കുകൾ, വർക്കിംഗ് മോഡൽ, ചുമർഗണിത ചിത്രങ്ങൾ, മെട്രിക് ഉപകരണങ്ങൾ, അബാക്കസ്, ജ്യാമിതീയ രൂപങ്ങൾ, എന്നിവ അതാത് ക്ലാസുകൾക്ക് അനുയോജ്യമായത് തിട്ടപ്പെടുത്തൽ, ടാൻ ഗ്രാം നിർമ്മിക്കൽ
ഗണിതാധ്യാപകർ,മാത്സ്ക്ലബ്ബ്
150000
ഗണിതമേളകൾ സംഘടിപ്പിക്കൽ
പഠനോപകരണശില്പശാലകൾ, പഠനയാത്ര കൾ (ഗണിതലാബുകൾ സന്ദർശനം), പ്രകൃതിയുടെ ഗണിതപാറ്റേൺ ആസ്വദിക്കാനുള്ള അവസരം ഒരുക്കൽ
ഡിസംബർ-മാർച്ച്
4,7
മാത്സ്ക്ലബ്ബ്,പി.ടി.എ,എം.പി.ടി.എ
മാത്സ് കിറ്റ്,എക്സിബിഷൻ-500
സെമിനാർ ഗണിതചരിത്രത്തിന്റെ പ്രാധാന്യവും ഗണിതശാസ്ത്രജ്ഞൻമാരുടെ ജീവചരിത്രവും കുട്ടികളുമായി പങ്കുവയ്ക്കൽ
ഹ്രസ്വകാലം
1,2
HM,SRG കൺവീനർ
ക്ലാസ്സ് സംഘടിപ്പിക്കുന്നതിന് 1000 ഡോക്യുമെന്ററി-ഗണിതനാട്ടറിവ് പ്രാദേശികവും പരമ്പരാഗതവുമായി ഉപയോഗിക്കുന്ന കാലഹരണപ്പെട്ട ഒട്ടേറെ അറിവുകൾ പുതിയ തലമുറയെ പരിചയപ്പെടുത്തൽ, പരമ്പരാഗത തൊഴി ലാളികൾ ഉപയോഗിക്കുന്ന നാട്ടറിവുകളും ഉപകരണങ്ങളും കണ്ടെത്തി ഡോക്യുമെന്ററി തയ്യാറാക്കൽ, പരമ്പരാഗത തൊഴിലാളി കൾ, മരപ്പണിക്കാർ, ലോഹപ്പണിക്കാർ എന്നിവരുമായുള്ള അഭിമുഖം.
മാർച്ച്
HM,
പി.ടി.എ,എം.പി.ടി.എ
10000
മാത്സ് ബ്ലോഗ്
കുട്ടികളുടെ സൃഷ്ടികൾ മാത്സ് ബ്ലോഗിൽ ആക്കുന്നു.
സെപ്റ്റംബർ
7 HM,staff secratary,SRG Convenor
ലിറ്റിൽ മാസ്റ്റർ ഗണിതശാസ്ത്രത്തിൽ മികച്ച 5 കുട്ടികളെ കണ്ടെത്തി അവരെ വർഷാവസാനം ലിറ്റിൽ മാസ്റ്റർ ഓഫ് മാത്സ് ആയി തെരഞ്ഞെടുക്കൽ, വാർഷിക പരിപാടിയിൽ സമ്മാനം നൽകൽ
മാർച്ച്
7
മുഴുവൻ ആധ്യാപകർ,പി.ടി.എ
ഗണിതശാസ്ത്ര കോൺഫറൻസ് ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനങ്ങൾ ചർച്ച ചെയ്യൽ ,പോരായ്മ കണ്ടെത്തൽ, വിലയിരുത്തൽ, നല്ലതിനെ പ്രോൽസാഹിപ്പിക്കൽ, അംഗീകരിക്കൽ, അടുത്ത വർഷത്തേയ്ക്കുള്ള പ്രവർത്തനങ്ങൾ അംഗീകരിക്കൽ
മാർച്ച്
8
മുഴുവൻ ആധ്യാപകർ,പി.ടി.എ
ആവശ്യമായ ഭൗതികസൗകര്യങ്ങൾ ഗണിതലാബ് or work shop, പഠനോപകരണങ്ങൾ, ഗണിത വിദഗ്ദ്ധർ,ഐ.സി.ടി.അധിഷ്ഠിത ക്ലാസ്സ്റൂമുകൾ,ഗണിതമൂല ,ആവശ്യമായ പുസ്തകങ്ങൾ അടിസ്ഥാനശാസ്ത്രം ആമുഖം ശാസ്ത്രം ചലനാത്മകവും വികസ്വരവുമായ വിഞ്ജാന ഭണ്ഡാകാരവുമാണ്. ഭാവിയിലേയ്ക്ക് നോക്കുന്ന പുരോഗമനപരമായ സമൂഹത്തിൽ, ദാരിദ്ര്യത്തിന്റെയും അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റെയും ദൂഷിതവലയത്തിൽ നിന്നു പുറത്തുകടക്കാൻ ശാസ്ത്രം ജനങ്ങളെ സഹായിക്കുന്നു. ശാസ്ത്രീയ വിജ്ഞാനം നേടുന്നതിനും സാധൂകരിക്കുന്നതിനും കുട്ടിയ നയിക്കുന്ന തരത്തിലാകണം പഠനപ്രക്രിയ നടക്കേണ്ടത്. ഈ പ്രക്രിയയിലൂടെ കുട്ടികളുടെ ശാസ്ത്രീയമായ ആകാംക്ഷയും സർഗ്ഗാത്മകതയും പരിപോഷിപ്പിക്കുകയും വേണം. ശാസ്ത്രപഠനത്തിൽ ഇന്നു നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തി അവ പരിഹരിക്കാനുള്ള ശ്രമമാണ് ഈ ഘട്ടത്തിൽ നടത്തുന്നത്. ലക്ഷ്യങ്ങൾ 1. 1 മുതൽ 10 വരെ ക്ലാസുകളിൽ പരിസരപഠനപ്രവർത്തനങ്ങൾ ഫലപ്രദമായി ചെയ്യുന്നതിനും പഠനനേട്ടങ്ങൾ ഉറപ്പാക്കുന്നതിനും ശാസ്ത്രമൂല ഉറപ്പാക്കുന്നതിനും 2. 1 മുതൽ 10 വരെ ക്ലാസുകളിൽശാസ്ത്രംഅടിസ്ഥാനശേഷികളിലപരിമിതിമറികടക്കൽ 3. ശാസ്ത്രപഠനം ലബോറട്ടറി ബന്ധിതവും പരിസ്ഥിതി ബന്ധിതവും ആക്കണം 4. 1 മുതൽ 10 വരെ ക്ലാസുകളിൽ ശാസ്ത്രത്തിൽ സവിശേഷവൈഭവമുള്ള കുട്ടികളെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുക 5. ശാസ്ത്രപഠനത്തെസമൂഹമുന്നേറ്റത്തിന്പ്രയോജനപ്പെടുത്താനുള്ളമനോഭാവംവളർത്തുക 6. ശാസ്ത്രപഠനത്തെ സാമൂഹിക ഇടപെടൽശേഷി വികസനത്തിന് പ്രയോജനപ്പെടുത്താനുള്ള കഴിവും മനോഭാവവും വളർത്തുക 7 ശാസ്ത്രപഠനത്തിൽ ഐ.ടി യുടെ സാധ്യത പ്രയോജനപ്പെടുത്താനുള്ള കഴിവ് നേടുക 8. ശാസ്ത്രപഠനശേഷി വികസിപ്പിക്കുക 9. CWSN കുട്ടികളെ നേർധാരയിൽ എത്തിക്കുക 10. പാരിസ്ഥിതിക അവബോധം വളർത്തുക
ശാസ്ത്രപഠനം -പ്രശ്നങ്ങൾ അക്കാദമികം 1. 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പരിസരപഠനപ്രവർത്തനങ്ങൾ ഫലപ്രദമായി ചെയ്യുന്നതിനും പഠനനേട്ടങ്ങൾ ഉറപ്പാക്കുന്നതിനും കഴിയുന്നില്ല 2. ശാസ്ത്രപഠനം ലബോറട്ടറി ബന്ധിതവും പരിസ്ഥിതി ബന്ധിതവും ആയിട്ടില്ല 3. ശാസ്ത്രമനോഭാവം എല്ലാ കുട്ടികളിലും വികസിക്കുന്നതിൽ പരിമിതിയുണ്ട്. 4. പ്രകൃതി ഒരു പാഠപുസ്തകം എന്ന ആശയം ഉൾക്കൊണ്ട് പഠനാനുഭവം നൽകാൻ കഴിയുന്നില്ല. 5. പഠനപ്രവർത്തനങ്ങളുടെ ബാഹുല്യം, പഠനസമയത്തിന്റെ കുറവ്, ഐ.സി.ടി അധിഷ്ഠിതവും പ്രക്രിയാബന്ധിതവുമായ ആസൂത്രണത്തിലെ പരിമിതി എന്നിവ എല്ലാ കുട്ടികളുടേയും പഠനനേട്ടം ഉറപ്പുവരുത്തുന്നതിൽ തടസമാവുന്നു. ഭൗതികം 1. ശാസ്ത്രപഠനത്തിന് സഹായകമായ ക്ലാസ് മുറികളുടെ അഭാവം 2. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ലാബ് സൗകര്യമില്ലായ്മ 3. ക്ലാസ് മുറികൾ ഐ.സി.ടി.അധിഷ്ഠിത പഠനത്തിന് യോജിച്ചതല്ല സാമൂഹികം 1. പ്രാദേശിക ശാസ്ത്ര പ്രതിഭകളേയും പൂർവാധ്യാപകരേയും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നില്ല. 2. ശാസ്ത്ര പഠനത്തിന്റെ പ്രാദേശിക സാധ്യതകൾ കണ്ടെത്തിയിട്ടില്ല
പ്രവർത്തനപദ്ധതി വിശകലനം (പരിഹാരപ്രവർത്തനങ്ങൾ-വിശദാംശങ്ങൾ) പദ്ധതികൾ പ്രവർത്തനങ്ങൾ കാലദൈർഘ്യം ലക്ഷ്യം [നമ്പർ]
ചുമതല സാമ്പത്തികം ലിസ്റ്റ് തയ്യാറാക്കൽ 1 മുതൽ 10 വരെ പഠനത്തിന് സഹായക മായി ശാസ്ത്രമൂലയിൽ ഉണ്ടായിരിക്കേണ്ട meterials ന്റെ list തയ്യാറാക്കൽ, അവയെ ശേഖരിക്കേണ്ടവ, വാങ്ങേണ്ടവ, നിർമ്മി ക്കേണ്ടവ, ക്ലാസ്സിൽ സൂക്ഷിക്കേണ്ടവ എന്നിങ്ങനെ തരംതിരിക്കൽ
ശാസ്ത്രാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തൽ
Quiz competition, ക്ലാസ്സ്തല പരീക്ഷണം ,ദൈനംദിന ക്ലാസ്സ്റൂം പ്രവർത്തനങ്ങൾ എന്നിവയിലൂടെ ശാസ്ത്രാഭിരുചിയുള്ള കുട്ടികളെകണ്ടെത്തൽ, ഇവയിലൂടെ മികവുകളും പരിമിതികളും കണ്ടെത്തൽ, വിശദാംശങ്ങൾ പിടി.എ യിൽ അവതരിപ്പി ക്കൽ
ഹ്രസ്വകാലം
ശാസ്ത്രാധ്യാപകർ
PTA,SSG,SRG,SMC
പരിമിതികൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തന പാക്കേജ് തയ്യാറാക്കൽ,ശേഖരിക്കൽ SRG meeting കൂടുന്നു, ശാസ്ത്ര പുസ്തക വായന, ICT, Lab എന്നിവ പ്രയോജനപ്പെ ടുത്തൽ, ശാസ്ത്രജ്ഞൻമാരുടേയും അവരുടെ കണ്ടുപിടുത്തങ്ങളുടെയും ശേഖരണം
ശാസ്ത്രാധ്യാപകർ
ശാസ്ത്രാഭിരുചി വളർത്തൽ,documentary പ്രദർശനം
ജീവിതത്തിൽ വിജയലക്ഷ്യം നേടിയ ശാസ്ത്രജ്ഞൻമാരെക്കുറിച്ചുള്ള വിവരശേഖ രണംഹെലൻകെല്ലർ,സ്റ്റീഫൻഹാക്കിംഗ്സ് എന്നിവരുടെ documentaryപ്രദർശനം, കർഷകശ്രീ അവാർഡ് ലഭിച്ച വ്യക്തികളുടെ അനുഭവം പങ്കുവയ്ക്കൽ, ശാസ്ത്രജ്ഞൻമാരുട ജൻമദിനാചരണം
ജൈവകൃഷി
സ്ക്കൂൾ പരിസരം പച്ചക്കറിക്കൃഷിക്കായി തയ്യാറാക്കൽ, പഞ്ചായത്തിന്റെ സാന്നിധ്യം ഉറപ്പാക്കൽ, സ്ക്കൂൾ മാലിന്യങ്ങൾ വളമായി ഉപയോഗിക്കൽ, biogas plant നിർമ്മാണം
ദീർഘകാലം
6,8,10
ശാസ്ത്രാധ്യാപകർ,ക്ലാസ് ടീച്ചർ,PTA,,SRG
15000
ജൈവവൈവിധ്യപാർക്ക് പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ പ്രയോജനപ്പെടുത്തുന്ന രൂപരേഖ തയ്യാറാക്കൽ
വൈവിധ്യമാർന്ന സസ്യങ്ങളും ശലഭങ്ങളും സൂക്ഷമജീവികളും ഫലവൃക്ഷങ്ങളും വളർത്തിയെടുക്കൽ, കുളം നിർമ്മിക്കൽ, പഞ്ചായത്ത് അംഗങ്ങളെ ഉൾപ്പെടുത്തി സ്ക്കൂളുകളിലെ വിവിധ ക്ലബ്ബുകളുമായി ചേർന്ന് തീരപ്രദേശത്ത് കണ്ടൽവനങ്ങൾ നട്ടു പിടിപ്പിച്ച് പ്രാപഞ്ചിക പ്രതിഭാസങ്ങൾ നേരിടുന്നതിന് ജനങ്ങളെ സജ്ജരാക്കൽ,
പരിസ്ഥിതി സൗഹൃദവസ്തുക്കളുടെ ശേഖ രണം, പാഴ്വസ്തുക്കളുപയോഗിച്ച് ഉപയോഗ പ്രദമായ വസ്തുക്കൾ നിർമ്മിക്കൽ, ബോട്ടിൽ കൃഷി വളർത്തൽ,
ദീർഘകാലം
6,8,9,10
ശാസ്ത്രാധ്യാപകർ
PTA,SSG,SRG,SMC
15000
ലഹരി നിർമ്മാർജ്ജനം
Special assembly, rally, seminar, awareness class, short film പ്രദർശനം, ലഘുലേഖവിതരണം, ശാസ്ത്ര നാടകം തുടങ്ങിയവയിലൂടെ ലഹരിക്കെതിരെ ബോധവൽക്കരണം സംഘടിപ്പിക്കൽ, പഞ്ചായത്തിന്റെയും പോലീസിന്റെയും സഹകരണത്തോടെ കുട്ടികളെ പങ്കെടു പ്പിച്ചുകൊണ്ട് പ്രദേശത്തുള്ള കടകൾ പരിശോധിച്ച് ലഹരിവസ്തുക്കൾ നിർമ്മാർ ജ്ജനം ചെയ്യൽ
ദീർഘകാലം
5,6,9,10
ശാസ്ത്രാധ്യാപകർ,PTASRG
3000 പുനസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജസ്രോതസ്സുകൾ കുടുതൽ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രോജക്ട് തയ്യാറാക്കൽ സർവ്വേ തയ്യാറാക്കൽ, (ചോദ്യാവലി തയ്യാറാക്കൽ, House visiting)ചാർട്ട്, ഗ്രാഫ് തയ്യാറാക്കൽ, പ്രകൃതിദത്ത ഊർജ്ജ സ്രോതസുകളെക്കുറിച്ചും അവമുഖേന പ്രവർ ത്തിക്കുന്ന ഉപകരണങ്ങളെക്കുറിച്ചുമുള്ള പ്രദർശനം
ഹ്രസ്വകാലം
5,6,8,9,10
ശാസ്ത്രാധ്യാപകർ,PTASRG
4000
ആരോഗ്യകേന്ദ്രം സന്ദർശിക്കൽ
വിവിധ ആവശ്യങ്ങൾക്കുപയോഗിക്കുന്ന ഔഷധങ്ങളെക്കുറിച്ചും അവയിലെ രാസവസ്തുക്കളെക്കുറിച്ചും സമീപത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രം സന്ദർശിച്ച് കുറിപ്പ് തയ്യാറാക്കൽ, ഔഷധസസ്യശേഖരണം, വിവരശേഖരണം പ്രകൃതിദത്ത ഔഷധ സസ്യങ്ങൾ അവയുടെ ഗുണങ്ങൾ തുടങ്ങിയവ പ്രദർശനം
ജനുവരി
5,8,9,10
ശാസ്ത്രാധ്യാപകർ,HM,SRG
6000
ഭക്ഷണപദാർത്ഥങ്ങളിലെ മായം കണ്ടെത്തൽ
പരീക്ഷണങ്ങളിലൂടെ ഭക്ഷണ പദാർത്ഥങ്ങ ളിലെ മായം കണ്ടെത്തൽ, ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിലെത്തിക്കുന്ന പ്ലാൻ തയ്യാറാ ക്കൽ, പരീക്ഷണങ്ങൾ ഡിജിറ്റലൈസ് ചെയ്യൽ, ലാബ് പ്രവർത്തനങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ കാര്യക്ഷമമാക്കൽ, സയൻസ്ലാബ് വിപുലമാക്കൽ, പരീക്ഷണ സാമഗ്രികളുടെ നിർമ്മാണ ശില്പശാല, ഇതിന്റെ ഭാഗമായി അധ്യാപകർ, SSA എന്നിവരെ പങ്കെടുപ്പിക്കൽ, പരീക്ഷണ സാധന സാമഗ്രികൾ പ്രത്യേകം ക്രമീകരിക്കൽ, പഞ്ചായത്ത് തലത്തിൽ മറ്റു സ്ക്കൂളുകളുമായി ചേർന്ന് പരീക്ഷണ ശില്പശാല സംഘടിപ്പിക്കൽ
ഹ്രസ്വകാലം
3,8,9
ശാസ്ത്രാധ്യാപകർ,SRG,PTA
25000
ഇ മാലിന്യങ്ങൾ-ബോധവ്ലക്കരണ പ്രവർത്തനങ്ങൾ
ഇ-മാലിന്യങ്ങൾ ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിൽ അവബോധം രൂപീകരിക്കുവാൻ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ, section അടിസ്ഥാനത്തിൽ E waste ശേഖരണം,(പഞ്ചായത്ത്, പി.ടി.എ പങ്കാളിത്തത്തോടെ മുവുവൻ പ്രദേശത്തെയും) ഇ-വെയ്സ്റ്റ് ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണക്ലാസ്സ്, ഇ-വെയ്സ്റ്റ് ഏജൻസിക്ക് എത്തിച്ചു കൊടുക്കൽ, പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങളെക്കുറി ച്ചുള്ള ചാർട്ട് പ്രദർശനം,
ദീർഘകാലം
3,4,5
ശാസ്ത്രാധ്യാപകർ,SRG,PTA,HM
ബുള്ളറ്റിൻ ബോർഡ് പ്രദർശനം റോബോട്ടിക്സ് എന്ന ശാസ്ത്രശാഖയുമായി ബന്ധപ്പെട്ട് വിവിധതരം റോബോട്ടുകളെ ക്കുറിച്ചുള്ള വിവരങ്ങള്ളുടെ പ്രദർശനം, ഐ.സി.റ്റി ഉപയോഗം കാര്യക്ഷമമാക്കൽ ,ശേഖരിച്ചവ വിലയിരുത്തി ചാർട്ടിൽ ആക്കൽ, ബുള്ളറ്റിൻ ബോർഡിൽ പ്രദർ ശനം, പാഴ്വസ്തുക്കളുപയോഗിച്ച് റോബോട്ട് നിർമ്മാണം, ചിത്രരചനാ മൽസരം
ഫെബ്രുവരി
7,8,9
ശാസ്ത്രാധ്യാപകർ,SRG,PTA
5000
എക്സിബിഷൻ,അത്യാധുനിക രീതിയിലുള്ള ലാബ് സജ്ജീകരണം,smart class room
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പിടി.എ യുടെ പങ്കാളിത്തത്തോടെ ലഭ്യ മായതെല്ലാം ഉൾപ്പെടുത്തി എക്സിബിഷൻ ആസൂത്രണം ചെയ്യൽ, അത്യാധുനികരീതി യിലുള്ള ലാബ് സജ്ജീകരണം, ശാസ്ത്രപഠ നത്തെ ഐ.ടി യുമായി ബന്ധിപ്പിച്ചുകൊണ്ട് UP class room കൾ smart class room കളാക്കൽ, ചാർട്ടുകൾ, മോഡൽസ്, (work &stillmodel) നിർമ്മാണം, ശേഖരണം, ശാസ്ത്രപതിപ്പുകൾ, കുട്ടികളുടെ കണ്ടുപിടി ത്തങ്ങൾ, improvised experiment
ഹ്രസ്വകാലം
1,3,8
ശാസ്ത്രാധ്യാപകർ,SRG,PTA
MLA fund,management
ശാസ്ത്രമൂല ഒരുക്കൽ
ശാസ്ത്രമൂലയിൽ ഉൾപ്പെടുത്തേണ്ട പുസ്തക ങ്ങൾ, നടത്തേണ്ട പരീക്ഷണങ്ങൾ, ഉപകര ണങ്ങൾ എന്നിവ ലിസ്റ്റ് ചെയ്യൽ, പി.ടി.എ യുടെ പങ്കാളിത്തത്തോടെ സാധനങ്ങൾ വാങ്ങൽ, നിർമ്മാണശാല, ശാസ്ത്രമൂല ക്രമീ കരിക്കൽ, സ്ക്കൂൾലാബ് സജജമാക്കൽ, ശാസ്ത്ര മൂലയിൽ ഉൾപ്പെടുത്തേണ്ട പുസ്തകങ്ങൾ, പരീക്ഷണങ്ങളുടെ പ്രിന്റ് തയ്യാറാക്കൽ, ശാസ്ത്രമൂല അലൂമിനിയം ഫ്രെയിം ഉപയോഗിച്ച് ക്രമീകരിക്കൽ
മധ്യമകാലം
1,.2,3,4,8
HM,PTA,SSG,SRG,SMC ,
20000 ലബോറട്ടറി ബന്ധിതവും പരിസ്ഥിതി ബന്ധിതവുമാക്കൽ ശാസ്ത്രലാബ് സജ്ജീകരണം, പരീക്ഷണ സാമഗ്രികളുടെ നിർമ്മാണ ശില്പശാല, സ്ക്കൂൾ പഠനോപകരണനിർമ്മാണ ശില്പശാലയുടെ ഭാഗമായി അധ്യാപകർ, SSA എന്നിവരെ പങ്കെടുപ്പിക്കൽ. പഞ്ചായത്തുതലത്തിൽ മറ്റു സ്ക്കൂളുകളുമായി ചേർന്ന് പരീക്ഷണശില്പ ശാല, ചെറുതും വലുതുമായ പരീക്ഷണങ്ങൾ ചെയ്യൽ ,ലാബ് വിപുലമാക്കൽ ,
ആവശ്യമായ ഭൗതികസൗകര്യങ്ങൾ ശാസ്ത്രലാബ് , ശാസ്ത്രമൂല, ശാസ്ത്രമൂലയിൽ ഉൾപ്പെടുത്തേണ്ട പുസ്തകങ്ങൾ, ഉപകരണങ്ങൾ ,പരീക്ഷണവസ്തുക്കൾ, ചാർട്ടുകൾ, മോഡൽസ്, smart class room, ബുള്ളറ്റിൻ ബോർഡ്, ജൈവവൈവിധ്യപാർക്ക് , biogas plant
സാമൂഹ്യശാസ്ത്രം
ആമുഖം
മാനവിക വിഷയങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളാണ് ഇതിൽ വിഷയമാകുന്നത്. മാനവിക വിഷയങ്ങളായ ചരിത്രം, ഭൂമിശാസ്ത്രം, പൗരധർമ്മം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളുടെ പഠനമികവ് ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മാനവിക വിഷയങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ കണ്ടെത്തി സാമൂഹ്യ സാമ്പത്തിക പരിസര പഠന വിഷയങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ലക്ഷ്യങ്ങൾ
1. സാമൂഹ്യശാസ്ത്രവിഷയം കൂടുതൽ ശാസ്ത്രീയമാക്കുക
2. കരിക്കുലം ലക്ഷ്യമാക്കുന്ന എല്ലാ എല്ലാ സാമൂഹ്യശാസ്ത്ര പഠനലേട്ടങ്ങളും എല്ലാ കുട്ടികളും ആർജ്ജിക്കുക
3. സാമൂഹ്യചിന്ത,സാമൂഹ്യബോധം, സാമൂഹ്യശാസ്ത്ര വിശകലന ശേഷി,enquiry skill എന്നിവ എല്ലാ കുട്ടികളും ആർജ്ജിക്കുക
4. സാമൂഹ്യശാസ്ത്രപഠനത്തിൽ ഐ.സി.റ്റി സാധ്യത പ്രയോജനപ്പെടുത്തുക,പഠനം കൂടുതൽ തനിമയുള്ളതാക്കുക
5. സാമൂഹ്യശാസ്ത്രപഠനശേഷി വികസിപ്പിക്കുക
6 .ശരിയായ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുന്നതിന് സാമൂഹ്യശാസ്ത്രപഠനം പ്രയ ജനപ്പെടുത്തുക
7. മതേതര ജനാധിപത്യബോധം വികസിപ്പിക്കൽ
8. ചരിത്രശേഷിപ്പുകൾ നശിപ്പിക്കാതെ വരും തലമുറക്ക് കൗമാറുക
സാമൂഹ്യശാസ്ത്രപഠനം -പ്രശ്നങ്ങൾ
അക്കാദമികം
1 1 മുതൽ 10 വരെ ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും പാഠ്യപദ്ധതി നിർദ്ദേശിച്ച ശേഷികൾ ,ധാരണ,ആശയങ്ങൾ എന്നിവ നേടാൻ കഴിയുന്നില്ല.
2. എല്ലാ കുട്ടികളേയും പരിഗണിച്ച് ഭിന്നതല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും സാധിക്കുന്നില്ല
3. വൈവിധ്യമാർന്ന പഠനതന്ത്രങ്ങൾ ,സങ്കേതങ്ങൾ എന്നിവ പ്രയോജനപ്പെടുത്തുന്നതിന് പ്രായോഗിക പ്രശ്നങ്ങളുണ്ട്.
4. പരിശീലന പഠനപ്രക്രിയ വൈവിധ്യമാക്കുന്നതിനും ശാസ്ത്രീയമാക്കുന്നതിനും സാധിക്കുന്നില്ല
ഭൗതികം
1. ക്ലാസ്സ് മുറികൾ പഠനതന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിന് അനുയോജ്യമായ തരത്തിലുള്ളതല്ല.
2. ഐ.സി.ടി. അധിഷ്ഠിത പഠനത്തിന് ആവശ്യമായ സൗകര്യമില്ല
3. ക്ലാസ് ലൈബ്രറികളില്ല
സാമൂഹികം
1. പ്രാദേശിക വിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നില്ല
2. പ്രാദേശിക വിഭവശേഖരണം നടത്തിയിട്ടില്ല
പ്രവർത്തനപദ്ധതി വിശകലനം
(പരിഹാരപ്രവർത്തനങ്ങൾ-വിശദാംശങ്ങൾ)
പദ്ധതികൾ
പ്രവർത്തനങ്ങൾ
കാലദൈർഘ്യം
ലക്ഷ്യം [നമ്പർ]
ചുമതല സാമ്പത്തികം സാമൂഹ്യശാസ്ത്രലാബ് സജ്ജമാക്കൽ സാമൂഹ്യശാസ്ത്രാധ്യാപകരുടെ കൂട്ടായ്മയിൽ സ്ക്കൂളിലെ പര്യാപ്തമായ പഠനാനുഭവങ്ങളു ടേയും പഠനസംവിധാനങ്ങളുടേയും കുറവ് ചർച്ചചെയ്തുന്നു.SRG meeting, മേഖല ,ഉപമേഖല തിരിക്കൽ, SS club രൂപീകരണം, (pretest, Quiz competitionവഴി,)പ്രവർത്തന പാക്കേജ് തയ്യാറാക്കൽ, Local Resource ഉപയോഗിക്കൽ, ICT യിലൂടെ ഉചിതമായ ക്ലാസ്സുകൾ നിരീക്ഷണ വിധേയമാക്കൽ, ICT സാധ്യതയോടു കൂടിയ SS lab എന്ന സംരഭം വിദ്യാലയ വികസനസമിതിയിൽ അവതരിപ്പിക്കൽ, ഗ്രാമപഞ്ചായത്തുമായി ചേർന്ന്സ്പോൺ സർമാരെ കണ്ടെത്തൽ, ലാബിനുവേണ്ടി മാനേജർക്ക് നിവേദനം നൽകൽ, അവശ്യഫണ്ട്, പ്രവർത്തനകാലാവധി, സാമൂഹ്യപിൻതുണ എന്നിവ ചർച്ച ചെയ്യൽ, ലാബിൽ ഉണ്ടാകേണ്ട വിഭവ ങ്ങൾ ലിസ്റ്റ്ചെയ്യൽ (ശേഖരിക്കേണ്ടവ, നിർമ്മിക്കേണ്ടവ,വാങ്ങേണ്ടവ)പഴയകാല ഉപകരണങ്ങളും നിർമ്മാണത്തിനാ വശ്യമായ ചെലവുകുറഞ്ഞ ഉല്പന്നങ്ങളും ശേഖരിക്കൽ, പഴയനാണയങ്ങൾ കറൻസികൾ എന്നിവ ശേഖരിക്കൽ
ജൂൺ
സാമൂഹ്യശാസ്ത്രാധ്യാപകർ,പി.ടി.എ,ഗ്രാമപഞ്ചായത്ത്
200000 2 പ്രാദേശിക പത്രം പ്രാദേശിക വാർത്തകൾ ശേഖരിച്ച് ആഴ്ചയിൽ ഒരു പത്രം രൂപപ്പെടുത്തൽ, സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ചിട്ടപ്പെടുത്തൽ,
സാമൂഹ്യശാസ്ത്രാധ്യാപകർ
3
ICT പ്രവർത്തനമാതൃകകൾ
ICT, വിഷയവുമായി ബന്ധപ്പെടുത്തി എങ്ങനെ ഉപയോഗിക്കാം എന്ന് SRG യിൽ ചർച്ച, ട്രൈ ഔട്ട്, കുട്ടികളുടെ എണ്ണത്തിനനുസരിച്ച് സാമൂഹ്യശാസ്ത്ര റൂം സജ്ജീകരിക്കൽ
സാമൂഹ്യശാസ്ത്രാധ്യാപകർ
100000
4 Field trip പ്രകൃതി ക്ഷോഭമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കൽ,ദുരന്തങ്ങൾ ഉണ്ടായ പ്രദേശങ്ങളുടെ സി.ഡി. പ്രദർശനം, മുൻകാല ങ്ങളിലെ ഗ്രാമീണ സന്ദർശനങ്ങൾ
സാമൂഹ്യശാസ്ത്രാധ്യാപകർ
5
ചിത്രപ്രദർശനം/ചിത്രഗ്യാലറി
ക്ഷേത്രോൽസവങ്ങൾ ആഘോഷപൂർവം കൊണ്ടാടുന്ന വിവിധ മതസ്ഥരുടെ കൂട്ടായ്മ, സന്ദർശനം, ക്രിസ്മസ് ആഘോഷിക്കുന്ന എല്ലാ മതക്കാരുടേയും ചിത്രങ്ങൾ,സ്കിറ്റ്,നാടകങ്ങൾ,കഥകൾ-കുട്ടികളുടെ രചന,ചരിത്രകാരൻമാരുടെ ചിത്രങ്ങൾ ,മഹദ്വചനങ്ങൾ എന്നിവ പ്രദർശിപ്പിക്കൽ.
സാമൂഹ്യശാസ്ത്രാധ്യാപകർ
2000
6 ഡോക്യുമെന്ററി പ്രദർശനം സമൂഹത്തിനായി പ്രവർത്തിച്ച വ്യക്തി കളുടെ ജീവിതവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിപ്രദർശനം, സാമൂഹീ കരണ സഹായികളെക്കുറിച്ചുള്ള പ്രബ ന്ധങ്ങൾതയ്യാറാക്കിഅവതരിപ്പിക്കൽ,സ്കൂളും ക്ലാസ്സും പരിസരവും പ്ലാസ്റ്റിക് വിമുക്തമേഖലയാക്കൽ, പരിസ്ഥിതി സൗഹൃദവസ്തുക്കളുടെ ശേഖരണം, പാഴ്‍വ സ്തുക്കൾ ഉപയോഗിച്ച് ഉപയോഗപ്രദമായ വസ്തുക്കളുടെ നിർമ്മാണം, പ്രബന്ധങ്ങൾ തയ്യാറാക്കി അവതരിപ്പിക്കൽ
സാമൂഹ്യശാസ്ത്രാധ്യാപകർ
7
ക്ലാസ്സ് ലൈബ്രറി-വായനശാല
സമൂഹത്തിന്റെ പങ്കാളിത്തത്തോടെ സാമൂഹ്യശാസ്ത്രവുമായി ബന്ധമുള്ള പുസ്ത കങ്ങളുടെ ശേഖരണം, ഭവനങ്ങളിൽനിന്ന് പുസ്തകശേഖരണം, ജന്മദിനത്തിൽ സാമൂഹ്യശാസ്ത്രപുസ്തകങ്ങൾ, ഭൂപടങ്ങൾ എന്നിവ നൽകൽ, ശേഖരിക്കൽ, അറ്റ്ലസ്, ഗ്ലോബുകൾ എന്നിവ ആകർഷകമായ രീതിയിൽ ക്രമീകരിക്കൽ
സാമൂഹ്യശാസ്ത്രാധ്യാപകർ,PTA
5000
8 CWSN കുട്ടികളെ പരിഗണിക്കൽ സാമൂഹ്യശാസ്ത്രമൂലയിൽ മെറ്റീരിയലുക ളുടെ ലിസ്റ്റ് തയ്യാറാക്കൽ, ആശയങ്ങൾ ചിത്രങ്ങളിലൂടെയും മോഡലുകളിലൂടെയും ശ്രദ്ധയിൽപ്പെടുത്തൽ, ICT സാധ്യത ഉപയോഗിച്ച്പഠനംആകർഷകമാക്കൽ,ഒഴിവുദിനങ്ങളിൽ പഠനോൽസവം സംഘടിപ്പിക്കൽ, പ്രത്യേക അക്കാദമിക കലണ്ടർ തയ്യാറാക്കൽ
സാമൂഹ്യശാസ്ത്രാധ്യാപകർ,CWSN Tr
9 സോഷ്യൽസയൻസ് ഫെസ്റ്റ് നാടകം,പ്രസംഗം,സ്കിറ്റ്,ക്വിസ്,തുടങ്ങിയ പ്രദർശനങ്ങൾ സംഘടിപ്പിക്കൽ
സാമൂഹ്യശാസ്ത്രാധ്യാപകർ,
10
സെമിനാർ സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങൾ ,വിഷയങ്ങൾ മുൻകൂട്ടി നൽകൽ, വിവര ങ്ങൾ ശേഖരിക്കൽ, അവതരണം,ചർച്ച, പ്രതികരണപ്രവർത്തനങ്ങൾ
സാമൂഹ്യശാസ്ത്രാധ്യാപകർ,
11
ഡിജിറ്റൽ ആൽബം
ഡിജിറ്റൽ ആൽബം വ്യക്തിഗതമായും ഗ്രൂപ്പായും തയ്യാറാക്കി പ്രദർശനങ്ങൾ സംഘടിപ്പിക്കൽ, സാമൂഹ്യ ശാസ്ത്രപഠന പരിപോഷണത്തിന് അനിവാര്യമായ പ്രാദേശിക വിഭവഭൂപടനിർമ്മാണം,
സാമൂഹ്യശാസ്ത്രാധ്യാപകർ,
ദിനാചരണങ്ങൾ ജൂൺ മുതൽ മാർച്ച് വരെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവർത്തനങ്ങൾ SRG യിൽ രൂപപ്പെടുത്തൽ, നിശ്ചിത ദിവസങ്ങളിൽ സംഘടിപ്പിക്കൽ
സാമൂഹ്യശാസ്ത്രാധ്യാപകർ,
ലഹരി വിരുദ്ധമനോഭാവം മദ്യ, പുകയില, മയക്കുമരുന്ന്, ലഹരിപദാർ ത്ഥങ്ങൾ എന്നിവയുടെ ഉപയോഗം പുതുതലമുറയുടെ ആരോഗ്യം തകർക്കുന്നു എന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകുവാനായി ലഘുകുറിപ്പുകൾ, ദൃശ്യങ്ങൾ, റാലി തുടങ്ങിയവ സംഘടിപ്പിക്കൽ.
സാമൂഹ്യശാസ്ത്രാധ്യാപകർ,
ആവശ്യമായ ഭൗതികസൗകര്യങ്ങൾ
സാമൂഹ്യശാസ്ത്ര ലാബ്, സാമൂഹ്യശാസ്ത്രപുസ്തകങ്ങൾ, ഭൂപടങ്ങൾ , അറ്റ്ലസ്, ഗ്ലോബുകൾ ,ഐ,സി,ടി അധിഷ്ടിത ക്ലാസ്സ് റൂം, പഴയകാല ഉപകരണങ്ങൾ,പഴയനാണയങ്ങൾ,കറൻസികൾ etc
ഭിന്നശേഷി കുട്ടികൾക്കായുള്ള പ്രത്യേക പാക്കേജ്
ആമുഖം
ഭിന്നശേഷി കുട്ടികളോട് സമൂഹവും സംവിധാനവും സഹപാഠികളും വ്യത്യസ്തമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഈ മേഖല ഇനിയും ഏറെ മുന്നേറാനുണ്ട്. അനുകമ്പയിൽ നിന്നും അനുതാപത്തിലേയ്ക്ക് വൈകാരികമായി നയിക്കപ്പെടേണ്ടതുണ്ട്. ഭിന്നശേഷിക്കാരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വളർത്തുന്ന പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ പ്രാധാന്യത്തോടെ ഉൾപ്പെടുത്തേണ്ടതുണ്ട്.
ലക്ഷ്യങ്ങൾ
ഭിനനശേഷിക്കാരായ കുട്ടികളുടെ ശാരീരികവും മാനസികവും അക്കാദമികവുമായ പ്രശ്നങ്ങൾ കണ്ടെത്തി നിരന്തരം വിലയിരുത്തുന്നതിനും പരിഹരിക്കുന്നതിനും ശാസ്തീയമായ രീതികൾ സ്വീകരിക്കുക
വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങൾ ഭിന്നശേഷിക്കാരെക്കൂടി പരിഗണിച്ചുകൊണ്ടുള്ളതാക്കുക
ഭിന്നശേഷിക്കാരെ പരിഗണിക്കുന്ന അനുരൂപീകരിച്ച പാഠ്യപദ്ധതി,പാഠപുസ്തകം,പഠനപ്രക്രിയ എന്നിവ കാര്യക്ഷമമാക്കൽ
റിസോഴ്സ് മുറി ,റിസോഴ്സ് ടീച്ചർ,പഠനോപകരണങ്ങൾ എന്നിവ സജ്ജീകരിക്കൽ
പ്രശ്നങ്ങൾ
അക്കാദമികം
1. ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാരീരികവും മാനസികവും അക്കാദമികവുമായ പ്രശ്നങ്ങൾ കണ്ടെത്തി നിരന്തരം വിലയിരുത്തുന്നതിനും പരിഹരിക്കുന്നതിനും ശാസ്തീയമായ രീതികൾ സ്വീകരിക്കുന്നില്ല ഭൗതികം
1 വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങൾ ഭിന്നശേഷിക്കാരെക്കൂടി പരിഗണിച്ചുകൊണ്ടുള്ളതല്ല 2 ഭിന്നശേഷിക്കാരെ പരിഗണിക്കുന്ന അനുരൂപീകരിച്ച പാഠ്യപദ്ധതി, പാഠപുസ്തകം, പഠനപ്രക്രിയ എന്നിവയില്ല 3 റിസോഴ്സ് മുറി ,റിസോഴ്സ് ടീച്ചർ,പഠനോപകരണങ്ങൾ എന്നിവയുടെ അഭാവം സാമൂഹികം
1. ഭിന്നശേഷിക്കാരുടെ ആവശ്യങ്ങളും അവകാശങ്ങളും സംബന്ധിച്ച് രക്ഷിതാക്കൾക്കും ജനങ്ങൾക്കും അവബോധമില്ല 2 ഭിന്നശേഷിക്കാരുടെ കഴിവുകളെ വികസിപ്പിക്കാൻ സമൂഹത്തിൽ നിലവിലുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ല
പ്രവർത്തനപദ്ധതി വിശകലനം-
(പരിഹാരപ്രവർത്തനങ്ങൾ-വിശദാംശങ്ങൾ)
പദ്ധതികൾ
പ്രവർത്തനങ്ങൾ
കാലദൈർഘ്യം
ലക്ഷ്യം [നമ്പർ]
ചുമതല
സാമ്പത്തികം
Pre test
ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തി തരം തിരിക്കൽ, ആവശ്യംനിർണ്ണയിക്കൽ, പ്രവർത്തന പരിപാടി രൂപീകരിക്കൽ,
ജൂൺ-ഓഗസ്റ്റ്
1
റിസോഴ്സ് ടീച്ചർ,BRC
റിസോഴ്സ് മുറി, റിസോഴ്സ് ടീച്ചർ,,പഠനോപകരണങ്ങൾ എന്നിവ സജ്ജീകരിക്കൽ
ഭിന്നനിലവാരം പരിഗണിച്ച് പഠനസാമഗ്രികൾ ലഭ്യമാക്കൽ,ഓരോ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്നതിന് ആവശ്യമായ റിസോഴ്സ് ടീച്ചർമാരെ നിയോഗിക്കൽ,(8 കുട്ടികൾക്ക് 1 ടീച്ചർ)അതിനായി സാമൂഹിക പങ്കാളിത്തത്തോടെ അധികാരികളുടെ മുമ്പിൽ പ്രശ്നം എത്തിക്കൽ, എല്ലാ ദിവസവും സേവനം ലഭിക്കുന്നു എന്ന് ഉറപ്പാക്കൽ,
ദീർഘകാലം
4 Principal,HM PTA,RT,BRC,SSA,RMSA
30000
അനുരൂപീകരിച്ചപാഠ്യപദ്ധത,പാഠപുസ്തക,പഠനപ്രക്രിയഎന്നിവതയ്യാറാക്കൽ
അധ്യാപകർക്ക്അനുരൂപീകരണം സംബന്ധിച്ച പരിശീലനം നൽകൽ, അനുരൂപീകരണ ശില്പശാലകൾ സംഘടിപ്പിക്കൽ, ഇത്തരം കാര്യങ്ങളെക്കുറിച്ച് ക്ഷാകർത്താക്കളെ ബോധവൽക്കരിക്കൽ.
ജൂൺ-ജൂലൈ
3
BRC,SSA,RMSA
അനുരൂപീകരണ ശില്പശാല പാഠഭാഗങ്ങൾ ഭിന്നശേഷിക്കാർക്ക് (VI,HI,MR,OTH)വിദഗ്ധരുടെ സഹായത്തോടെ അനുരൂപീകരണം നടത്തൽ, അതിനായി 2 ദിവസത്തെ ശില്പശാല സംഘടിപ്പിക്കൽ, അതിനുശേഷം അധ്യാപകർ സ്വയം അനുരൂപീകരണ സാധ്യതകൾ ആസൂത്രണം ചെയ്യൽ
സെപ്റ്റംബർ
1-3
RT,SRG
1000 ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രശ്നങ്ങൾ ഓരോ കുട്ടിയേയും സൂക്ഷമമായി വിലയിരുത്തൽ, ശാരീരികവും മാനസികവും അക്കാദമികവുമായ പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരം കാണൽ, കൃത്യമായി മെഡിക്കൽ പരിശോധന നടത്തി കുട്ടിയുടെ പുരോഗതി വിലയിരുത്തൽ, രക്ഷിതാവിന്റെ പങ്ക് ബോധ്യപ്പെടുത്തൽ,
ഒക്ടോബർ
2,3
RT,SRG
ഐ.സി.ടി.സാധ്യത ഭിന്നനിലവാരം ഉയർത്തുന്നതിനും പഠനം ലളിതവും രസപ്രദവുമാക്കുന്നതിന് ഐ.സി.ടി.സാധ്യത പ്രയോജനപ്പെടുത്തൽ
മധ്യമകാലം
2,3
RT,SRG
മെഡിക്കൽ ക്യാമ്പ് ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിമിതികൾ തിരിച്ചറിയുന്നതിനും പുരോഗതി വിലയിരുത്തു ന്നതിനും ഓരോ ടേമിലും മെഡിക്കൽക്യാമ്പ് ഘടിപ്പിക്കൽ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കൽ
ജൂലൈ
2,3
RT,SRG
2000 കലാകായിക പരിപാടികൾ,ഉല്ലാസയാത്രകൾ ലോക ഭിന്നശേഷി ദിനമായ ഡിസംബർ 3 സമുചിതമായി ആചരിക്കൽ,സർഗ്ഗാത്മകവും കായികവും കലാപരവുമായ പ്രകടനങ്ങൾ നടത്തുവാൻ അവസരമൊരുക്കൽ,(അതിനായി വിദ്യാലയം പൂർണ്ണമായും ഒരു ദിവസം കണ്ടെത്തൽ)ഉല്ലാസയാത്രകൾക്ക് അവസരമൊരുക്കൽ
ഡിസംബ്ർ
2,3
RT,SRG,PTA
25000
കെയ്സ് സ്റ്റഡി,ക്രിയാഗവേഷണം
ഭിന്നനിലവാരക്കാരായ കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തി ഗവേഷണാത്മകമായി പരിഹരിക്കുന്നതിന് കെയ്സ് സ്റ്റഡിയും ,ക്രിയാഗവേഷണവും ഏറ്റെടുത്തു നടത്തുക, അതിനായി ഡയറ്റ്, എസ,എസ്എ, ആർഎം. എസ്,എ എന്നിവരുടെ സഹായം തേടൽ
ഒക്ടോബർ
1,2,3,4
BRC,SSA,RMSA
ആവശ്യമായ ഭൗതികസൗകര്യങ്ങൾ
റിസോഴ്സ് മുറി, റിസോഴ്സ് ടീച്ചർ,പഠനോപകരണങ്ങൾ,ഐ.സി.ടിസൗകര്യമുള്ളക്ലാസ്സ്മുറികൾ,
ടാലന്റ് ലാബ് ആമുഖം കേവലം പാഠപുസ്തകത്തിനപ്പുറം ഓരോ വിദ്യാർത്ഥിയുടേയും സവിശേഷവും സർഗപരവുമായ കഴിവുകൾകണ്ടെത്തിവളർത്താനുംവികസിപ്പിക്കാനുമാവശ്യമായ അവസരങ്ങൾ സ്കൂളുകളിൽ ഒരുക്കിയാൽ മാത്രമേ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അതിന്റെ പൂർണ്ണതയിൽ നേടാനാവൂ. സമൂഹപങ്കാളിത്തത്തോടെ കുട്ടികളുടെ ജൻമസിദ്ധമായ കഴിവുകൾ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കേണ്ടതുണ്ട്. ലക്ഷ്യങ്ങൾ 1. ഓരോ വിദ്യാർത്ഥിയുടേയും സവിശേഷവും സർഗപരവുമായ കഴിവുകൾ കണ്ടെത്തി വളർത്താനും വികസിപ്പിക്കാനുമാവശ്യമായ അവസരങ്ങൾ ഒരുക്കൽ 2. ടാലന്റുകളുടെ ലിസ്റ്റ് തയ്യാറാക്കൽ 3. മുൻകൂട്ടി തയ്യാറാക്കിയ ഫോർമാറ്റ് ഉപയോഗിച്ച് ഓരോ കുട്ടിയുടേയും അഭിരുചി കണ്ടെത്തൽ 4. സമാന അഭിരുചിയുളളവരെ ചേർത്ത് ടാലന്റ് ഗ്രൂപ്പ് രൂപീകരണം 5. ഓരോ ടാലന്റ് ഗ്രൂപ്പിനും നടത്തിപ്പ് ചുമതലയ്ക്ക് ഓരോ കമ്മിറ്റി രൂപീകരിക്കൽ 6. വിദഗ്ധരെ കണ്ടെത്തൽ,പരിശീലന കാലയളവ് നിർണ്ണയിക്കൽ 7. ആവശ്യമായ ഉപകരണങ്ങൾ ,മറ്റു ചെലവുകൾ എന്നിവയ്ക്കുള്ള ധനസമാഹരണം സ്പോൺസർങ്ങിലൂടെ കണ്ടെത്തൽ 8. സമൂഹപങ്കാളിത്തം ഉറപ്പുവരുത്തൽ
പ്രശ്നങ്ങൾ
അക്കാദമികം
1. എല്ലാ കുട്ടികളുടേയും ജൻമസിദ്ധമായ കഴിവുകളെ കണ്ടെത്താനും പ്രോൽസാഹിപ്പിക്കാനുമുള്ള അവസരങ്ങളോ അനുഭവങ്ങളോ ലഭിക്കുന്നില്ല
2. സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് പ്രാധാന്യവും പ്രോൽസാഹനവും നൽകുന്നില്ല
3 കേരളത്തിന്റെയും ഭാരതത്തിന്റെയും സാംസ്ക്കാരിക കലാപാരമ്പര്യവും പ്രൗഢിയും തിരിച്ചറിയാനുള്ള അവസരമില്ല
4. കലാസാംസ്ക്കാരിക പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പാക്കുന്നില്ല
ഭൗതികം
1. പഠനപ്രവർത്തനങ്ങൾ ഫലപ്രദമായി വിനിമയം ചെയ്യുന്നതിന് സഹായകമായ സ്ഥലസൗകര്യം ,അനുയോജ്യമായ ഇരിപ്പിടസൗകര്യം,ഐ.സി.ടി.സൗകര്യം എന്നിവയുള്ള ക്ലാസ് മുറികളുടെ അഭാവം
2. പാഠ്യപദ്ധതി നിർദേശിച്ച കലാകായിക പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾ ചെയ്യുനനതിനുള്ള ഭൗതിക സൗകര്യമില്ല
സാമൂഹികം
1. വിദ്യാലയത്തിന്റെ അക്കാദമികവും ഭൗതികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നില്ല 2. പൂർവവിദ്യാർത്ഥി സംഘടന, പൂർവ അധ്യാപക സംഘടന,SMC,SDMC,PTA എന്നീ സ്ഥാപനങ്ങളുടെ സാധ്യതകൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല 3. കലാകായികസാംസ്ക്കാരിക പ്രവർത്തനങ്ങൾ സംബന്ധിച്ച ശരിയായ കാഴ്ചപ്പാട് രക്ഷിതാക്കളിലും കുട്ടികളിലും വികസിക്കുന്നില്ല
പ്രവർത്തനപദ്ധതി വിശകലനം (പരിഹാരപ്രവർത്തനങ്ങൾ-വിശദാംശങ്ങൾ) പദ്ധതികൾ പ്രവർത്തനങ്ങൾ കാലദൈർഘ്യം ലക്ഷ്യം [നമ്പർ]
ചുമതല
സാമ്പത്തികം
ടാലന്റുകളുടെ ലിസ്റ്റ് തയ്യാറാക്കൽ
മുൻകൂട്ടി തയ്യാറാക്കിയ ഫോർമാറ്റ് ഉപയോഗിച്ച് വിദ്യാലയത്തിലെ ഓരോ കുട്ടിയുടെയും അഭിരുചി കണ്ടെത്തൽ,(ക്ലാസ് ടീച്ചറും വിവിധ അധ്യാപകരും വിദഗ്ധരുടെ സഹായത്തോടെ ക്യാമ്പുകൾ നടത്തിയും അഭിരുചി കണ്ടെത്താം
2 മാസം
ക്ലാസ് ടീച്ചറും വിവിധ അധ്യാപകരും
ഗ്രൂപ്പ് രൂപീകരണംപരിശീലനം സമാന അഭിരുചിയുളളവരെ ചേർത്ത് ടാലന്റ് ഗ്രൂപ്പ് രൂപീകരണം (പ്രസംഗം, ചിത്രകല,സർഗ്ഗാത്മരചനകൾ,നാടകവേദി, സംഗീതം, ശാസ്ത്ര പരീക്ഷണം, ചരിത്രാ ന്വേഷണം, കൃഷി, ക്രാഫ്റ്റ് വർക്ക്, etc) ഓരോ ടാലന്റ് ഗ്രൂപ്പിനും നടത്തിപ്പ് ചുമതലയ്ക്ക് ഓരോ കമ്മിറ്റി രൂപീകരിക്കൽ, കായികപഠനസംഘങ്ങൾ, കലാപഠന സംഘങ്ങൾ, വിദഗ്ധരുടെ സഹായത്തോ ടെ പ്രത്യേക പരിശീലനം ഓരോ വിഭാഗ ത്തിനും നൽകൽ, പരിശീലനക്യാമ്പുകൾ സംഘടിപ്പിക്കൽ, വർഷാവസാനം കുട്ടിക ളുടെ അരങ്ങേറ്റം വാർഷികത്തിന്റെ ഭാഗ മായി പ്രകടിപ്പിക്കൽ.
ദീർഘകാലം
1,5,6
ക്ലാസ് ടീച്ചറും വിവിധ അധ്യാപകരും പി.ടി.എ,SMC,പ്രാദേശിക വിദഗ്ദ്ധർ,
10000
കാലയളവ് നിർണ്ണയിക്കൽ
പരിശീലനത്തിനുള്ള ടൈംടേബിൾ തയ്യാറാക്കൽ
ഒരേയിനം കിട്ടിയ കുട്ടികളെ ഗ്രൂപ്പാക്കൽ, ഒരു ടീച്ചർക്കും പി.ടി.എ, പൂർവവിദ്യാർത്ഥി, പൂർവഅധ്യാപകൻ, രക്ഷിതാവ് എന്നി വർക്ക് ചുമതല നൽകൽ, നാലുമണിക്കു ശേഷവും ഒഴിവുദിനങ്ങളിലും ഓരോ ഗ്രൂപ്പിനും പരിശീലനം ക്രമീകരിക്കൽ
അധ്യാപകർ,പിടിഎ,പൂർവ വിദ്യാർത്ഥി,പൂർവ അധ്യാപകൻ,രക്ഷിതാവ്
10000
രക്ഷിതാക്കൾക്ക് ബോധവൽക്കരണം
പങ്കെടുക്കുന്ന കുട്ടികളുടേയും അവരുടെ രക്ഷിതാക്കളുടെയും യോഗം വിളിച്ച് പ്രവർത്തന പരിപാടികളിൽ രക്ഷിതാക്ക ളുടെ റോൾ എന്തെല്ലാമാണെന്ന് ഉറപ്പാക്കൽ
പ്രാദേശിക വിഭവങ്ങൾ കണ്ടെത്തി ഉപയോഗപ്പെടുത്തൽ
കുട്ടികൾക്ക് പരിശീലനം നൽകുന്നതിന് പൂർവ അധ്യാപകർ, പൂർവവിദ്യാർത്ഥികൾ ,പ്രാദേശിക നാടക കലാകാരൻമാർ, പ്രാദേശിക വിദഗ്ദ്ധർ, പ്രാദേശിക ക്ലബ്ബുകൾ, ഗ്രന്ഥശാലകൾ, തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തൽ, പരിശീലനം നൽകൽ
ഹ്രസ്വകാലം
അധ്യാപകർ,പിടിഎ
സർഗ്ഗശേഷിപ്രകടനങ്ങൾക്ക് അവസരം
കുട്ടികളുടെ സർഗ്ഗശേഷി പ്രകടിപ്പിക്കാൻ ദിനാചരണം, വാർഷികം, അസംബ്ലി എന്നിവ പ്രയോജനപ്പെടുത്തൽ, മികച്ച കുട്ടികളെ സ്ക്കൂൾ തലം മുതൽ സംസ്ഥാനതലം വരെ പങ്കെടുപ്പിക്കൽ
ധനസമാഹരണം
ആവശ്യമായ ഉപകരണങ്ങൾ, പരിശീല നഹാൾ ,മറ്റ് ഭൗതിക സൗകര്യങ്ങൾ,
ആകെ ചെലവ് നിർണ്ണയിക്കൽ ധനസമാഹരണം സ്പോൺസറിങ്ങിലൂടെ കണ്ടെത്തൽ, തുക പൂർണ്ണമായും സമൂഹപങ്കാളിത്തത്തോടെ സമാഹരിക്കൽ,
മധ്യമകാലം
അധ്യാപകർ,പിടിഎ,എസ്.എം.സി
ആവശ്യമായ ഭൗതികസൗകര്യങ്ങൾ
ടാലന്റ് ലാബ്, പരിശീലനഹാൾ, മറ്റ് ഭൗതികസൗകര്യങ്ങൾ, ആവശ്യമായ സംഗീതോപകരണങ്ങൾ, സംഗീത അധ്യാപകർ, പൂർവ അധ്യാപകർ, പൂർവവിദ്യാർത്ഥികൾ , പ്രാദേശിക നാടക കലാകാരൻമാർ, പ്രാദേശിക വിദഗ്ദ്ധർ, പ്രാദേശിക ക്ലബ്ബുകൾ, ഗ്രന്ഥശാലകൾ, എന്നിവരുടെ സേവനം വിദഗ്ധരായ മറ്റ് അധ്യാപകർ.
മേഖല--ആരോഗ്യ കായിക വിദ്യാഭ്യാസം
ആമുഖം
ഒരു വ്യക്തിയുടെ വികസനപ്രക്രിയയിൽ ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കുട്ടിയുടെ ശാരീരികവും മാനസികവും സാമൂഹികവും വൈകാരികവുമായ വികാസത്തിന് കായികാഭ്യാസവും യോഗചര്യകളും ചെയ്യുന്നതിന് പാഠ്യപദ്ധതി അവസരമൊരുക്കുന്നു. ഇതിനു പുറമെ കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ, ശാരീരിക വളർച്ച, കൗമാരപ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച അവബോധവും ആരോഗ്യ കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്.
ലക്ഷ്യങ്ങൾ 1. കഴിവിന്റെ മേഖലകളുടെ ലിസറ്റ് തയ്യാറാക്കൽ, 2. ഓരോ കുട്ടിയുടെയും താല്പര്യമേഖലകൾ കണ്ടെത്തുക ( ക്ലാസടിസ്ഥാനത്തിൽ തരം തിരിച്ച് ക്രോഡീകരിക്കുക) 3. വിവിധ ഇനങ്ങൾ പരിശീലിപ്പിക്കുന്നതിനു കഴിവുളള പ്രാദേശിക വിദഗ്ധരുടെ ലിസറ്റ് തയ്യാറാക്കി സേവനം ലഭ്യമാക്കുക 4. വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തി വിദ്യാർഥികളുടെ കായിക ക്ഷമത പരിശോധിക്കൽ 5. എല്ലാ കുട്ടികൾക്കും അവസരം ലഭിക്കത്തക്ക വിധം പ്രവർത്തനപദ്ധതി തയ്യാറാക്കൽ 6. ആവശ്യമായ ഉപകരണങ്ങൾ ലിസ്റ്റ് ചെയ്യൽ, സമാഹരിക്കൽ 7. സ്കൂൾ കോമ്പൗണ്ട് വിവിധ ക്ലാസുകളിലെ കുട്ടികളുടെ കായികപരിശീലനത്തിന് അനുഗുണമാക്കി മാറ്റൽ 8. സ്കൂൾ ഒളിമ്പിക്സ് സംഘടിപ്പിക്കൽ 9. കായിക പരിശീലനം എല്ലാ ക്ലാസുകാർക്കും എല്ലാ ആഴ്ചയിലും. ഓരോ മാസത്തിലും പുതിയ ഇനങ്ങൾ 10 കിഡ്സ് അത് ലറ്റിക്സ് സംഘടിപ്പിക്കൽ 11 കൂട്ടുവിദ്യാലയവുമായുളള സൗഹൃദമത്സരം)ഘടിപ്പിക്കൽ
ആരോഗ്യ കായിക വിദ്യാഭ്യാസം-പ്രശ്നങ്ങൾ
അക്കാദമികം 1. എല്ലാ കുട്ടികൾക്കും പാഠ്യപദ്ധതി നിർദേശിക്കുന്ന ശേഷികൾ നേടാൻ കഴിയുന്നില്ല. 2. കായിക ക്ഷമതാ പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സിലും ഫലപ്രദമായി നടപ്പാക്കുന്നതിന് അനുവദിച്ച പീരീഡ് അപര്യാപ്തമാണ് 3. വൈവിധ്യമാർന്ന കായികപ്രവർത്തനങ്ങൾ പരിശീലിപ്പിക്കാൻ വേണ്ടത്ര പരിശീലകരില്ല 4. കായികവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളും രക്ഷിതാക്കളും സമൂഹവും പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടില്ല 5. കായികവിദ്യാഭ്യാസത്തിന്റെ പീരീഡുകൾ ക്രമീകരിക്കുന്നതിൽ പരിമിതിയുണ്ട്. 6. ഓരോ കുട്ടികൾക്കും ആവശ്യമായ പോഷകാഹാരം നിർണ്ണയിക്കുന്നതിന് ഡയറ്റീഷ്യന്റെ സേവനം ലഭിക്കുന്നില്ല
ഭൗതികം
1. പാഠ്യപദ്ധതി നിർദേശിക്കുന്ന കായികവിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് ആവശ്യമായ സൗകര്യമില്ല 2. ഫുട്ബോൾ, ഹോക്കി എന്നീ കളികൾക്ക് അനുയോജ്യമായ ടർഫ് സൗകര്യമില്ല 3. കുട്ടികൾക്ക് കായികപ്രവർത്തനങ്ങൾക്ക് ഏർപ്പെടുന്നതിന് മുമ്പും ശേഷവും വസ്ത്രം മാറുന്നതിനും ശരീരം ശുദ്ധമാക്കുന്നതിനും സൗകര്യമില്ല 4. ജംപിങ് പിറ്റ് (ട്രിപ്പിൾ ജംപ്,ലോങ്ജംപ്, ഹൈജംപ് എന്നിവയ്ക്കുള്ള)ജംപിങ് മാറ്റ് എന്നിവയില്ല 5. പോഷകാഹാരം കുട്ടികളുടെ ആവശ്യം പരിഗണിച്ച് ലഭ്യമാകുന്നില്ല 6. കായികപഠനത്തിന് ആവശ്യമായ കായിക ഉപകരണങ്ങളില്ല
സാമൂഹികം
1. നമ്മുടെ പ്രദേശത്തെ കായിക പ്രതിഭകളുടെ സേവനം വിദ്യാലയത്തിന് ലഭിക്കുന്നില്ല 2. പ്രാഥമിക വിദ്യാലയങ്ങളിൽ കായികവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എത്തിക്കുന്നതിനുള്ള പരിപാടികളില്ല
പ്രവർത്തനപദ്ധതി വിശകലനം
പദ്ധതികൾ
പ്രവർത്തനങ്ങൾ
കാലദൈർഘ്യം
ചുമതല
സാമ്പത്തികം ടാലന്റ് റിസർച്ച് പദ്ധതി താല്പര്യമുള്ള കുട്ടികളെ കണ്ടെത്തൽ, കുട്ടികൾക്ക് താല്പര്യമുള്ള കായിക ഇനങ്ങൾ തെരഞ്ഞെടുക്കാൻ അവ സരം നൽകൽ ( ഓട്ട, ചാട്ടം, നീന്തൽ, ഫുട്ബോൾ, ഹൈജംപ്. തുടങ്ങിയവ) ഒരേയിനം കിട്ടിയ കുട്ടികളെ ഗ്രൂപ്പ് തിരിക്കൽ, നിശ്ചിത മേഖലയിൽ വിദഗ്ധരുടെ സഹായത്തോടെ പരി ശീലനം നൽകൽ, ഓരോ ഇനത്തിനും രക്ഷിതാക്കളുടേയും, പൂർവവിദ്യാർ ത്ഥികളുടേയും അധ്യാപകരുടേയും പ്രതിനിധികളുടെ ടീം നേതൃത്വം നൽകൽ(സമഗ്രമായ നേതൃത്വം കായികാധ്യാപകന്) ജൂൺ കായിക സമിതി 25000 കായികപരിശീലനം-പഠനസമയം എല്ലാദിവസവും രാവിലേയും (6 am-8 am) വൈകുന്നേരവും (4 pm- 6 pm) പരിശീലനം നൽകൽ, കുട്ടികളുടെ ഹാജർ നിർബന്ധമാക്കൽ കുട്ടികൾക്ക് മികച്ച ഭക്ഷണം ഉറപ്പാക്കൽ, മികവു പുലർത്തുന്നവരെ സബ്ജില്ല, ജില്ല, സംസ്ഥാന ദേശീയ മൽസരങ്ങളിൽ പങ്കെടുപ്പിക്കൽ ദീർഘകാലം കായിക സമിതി 20000 കായികശില്പശാല കായികമേഖല തെരഞ്ഞെടുത്ത മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ടു കായിക പഠനത്തിന്റെ പ്രാധാന്യം, സാധ്യതകൾ എന്നിവ വിശദമാക്കുന്ന ഏകദിന ശില്പശാല സംഘടിപ്പിക്കൽ, തുടർന്ന് ഇനം തിരിച്ചുള്ള ഗ്രൂപ്പുകളിലെ പ്രവർത്തനം ജൂൺ കായിക സമിതി,SRG
പ്രാദേശിക പ്രതിഭകളുടെ ശില്പശാല പ്രാദേശിക കായിക പ്രതിഭകളെ കണ്ടെത്തി അവരുടെ പങ്കാളിത്തത്തോടെ എന്തെല്ലാം പ്രവർത്തനങ്ങൾ നടത്താം എന്നിവ സംബന്ധിച്ച ചർച്ചകളും പ്രകടനങ്ങളും നടത്തൽ, പ്രതിഭകളെ ആദരിക്കൽ. ജൂലൈ-മാർച്ച് പി.ടി.എ,കായിക സമിതി,SRG 2000 സ്പോട്സ് കൗൺസിൽ ജില്ലാസ്പോട്സ് കൗൺസിൽ, ഡയറ്റ്, ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തൽ, ക്ലാസ്സുകൾ, പരിശീല നങ്ങൾ, പഠന യാത്രകൾ എന്നിവ നടപ്പാക്കൽ. ജൂലൈ കായിക സമിതി,SRG
ടൈംടേബിൾ,പുരോഗതി പരിശീലന ടൈംടേബിൾ തയ്യാറാക്കൽ, പരിശീലന പുരോഗതി വിലയിരുത്തൽ (ടേമിലൊരിക്കൽ) ജൂലൈ-മെയ് പി.ടി.എ (സ്പോൺസർ)കായിക സമിതി,പരിശീലകൻ
ആവശ്യമായ ഭൗതികസൗകര്യങ്ങൾ
ബാസ്ക്കറ്റ് ബോൾ കോർട്ട് ,Hand ball post, ഇൻഡോർ സ്റ്റേഡിയം,ജിംനേഷ്യം,ജംപിംങ്ങ് പിറ്റ്,ജംപിംങ്ങ് മാറ്റ് ,എന്നിവ നിർമ്മിക്കൽ,കളിക്കളം ടർഫ് ചെയ്യൽ,കായിക ഉപകരണങ്ങൾ ലഭ്യമാക്കൽ(Foot ball equipments,Volly ball equipments,Athlets equipments,Basket ball equipments,cricket kit etc
ഭക്ഷണം,ശുചിത്വം, ആരോഗ്യം
ആമുഖം ആരോഗ്യപൂർണ്ണമായ മനസ്സും ശരീരവും ഏതൊരു വ്യക്തിയുടേയും ജീവിതവിജയത്തിന് അനിവാര്യമാണ്. ആരോഗ്യം നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഭക്ഷണ ശുചിത്വ ശീലങ്ങളും രീതികളും വലിയ പങ്കു വഹിക്കുന്നു. ഇന്ന് നാം അനുഭവിക്കുന്ന മിക്ക ആരോഗ്യപ്രശ്നങ്ങളുടേയും ഉറവിടം ജീവിതശൈലി തന്നെയാണ്. കുട്ടിക്കാലം മുതൽ തന്നെ ഈ മേഖലയിൽ വലിയ ഇടപെടൽ നടത്തേണ്ടിയിരിക്കുന്നു.
ലക്ഷ്യങ്ങൾ 1. പഠനത്തെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തൽ 2. ടോയ്ലറ്റുകൾ വൃത്തിയായി സൂക്ഷിക്കുക 3. ക്ലാസ് മുറികളും സ്ക്കൂൾ പരിസരവും വൃത്തിയായി സൂക്ഷിക്കുക 4. ഫാസ്റ്റ് ഫുഡ് സംസ്ക്കാരത്തിൽ നിന്നും നമ്മുടെ കാലാവസ്ഥയ്ക്കും പ്രദേശത്തിനും അനുയോജ്യമായ ഭക്ഷണരീതി സ്വായത്തമാക്കുന്നതിന് പ്രേരിപ്പിക്കൽ
ഭക്ഷണം,ശുചിത്വം, ആരോഗ്യം-പ്രധാന പ്രശ്നങ്ങൾ
അക്കാദമികം
1. പല കുട്ടികളും ആവശ്യത്തിന് പോഷകാഹാരം കഴിക്കാത്തതും വെള്ളം കുടിക്കാത്തതും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും പഠന നിലവാരത്തെ ബാധിക്കുകയും ചെയ്യുന്നു. 2. ടോയ് ലറ്റുകൾ വൃത്തിയായി സൂക്ഷിക്കുവാൻ കഴിയുന്നില്ല ,ഇത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. 3. ക്ലാസ്സ് മുറികളും സ്ക്കുൾ പരിസരവും വൃത്തിഹീനമായി കിടക്കുന്നത് വിദ്യാലയത്തിന്റെ പഠനാന്തരീക്ഷത്തെ ബാധിക്കുന്നു. 4. ഫാസ്റ്റ് ഫുഡ് സംസ്ക്കാരത്തിൽ നിന്നും നമ്മുടെ കുട്ടികളെ നമ്മുടെ കാലാവസ്ഥക്കും പ്രദേശത്തിനും അനുയോജ്യമായ ഭക്ഷണരീതിയിലേയ്ക്ക് നമ്മുടെ കുട്ടികളെ നയിക്കാൻ കഴിയുന്നില്ല
ഭൗതികം
1. ആവശ്യത്തിന് ശുചിമുറികൾ ഇല്ല 2. ഡൈനിംഗ് ഹാൾ, ആധുനിക സജ്ജീകരണത്തോടു കൂടിയ അടുക്കള ,വിശ്രമമുറി എന്നിവയില്ല
പ്രവർത്തനപദ്ധതി വിശകലനം
(പരിഹാരപ്രവർത്തനങ്ങൾ-വിശദാംശങ്ങൾ)
പദ്ധതികൾ
പ്രവർത്തനങ്ങൾ
കാലദൈർഘ്യം
ലക്ഷ്യം [നമ്പർ]
ചുമതല
സാമ്പത്തികം
കുടിവെള്ളപദ്ധതി എല്ലാക്ലാസിലും
എല്ലാ ക്ലാസിലും ശുദ്ധീകരിച്ച വെള്ളം ലഭ്യമാ ക്കൽ, തിളപ്പിച്ചാറ്റിയ വെള്ളത്തിനായി കണ്ടയിന റുകൾ സ്ഥാപിക്കൽ, വാട്ടർപ്യൂരിഫയറുകൾ സ്ഥാപിക്കൽ
1 വർഷം
PTA,SMC
25000 പ്രഭാത ഭക്ഷണം,ഉച്ചഭക്ഷണപരിപാടി പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളേയും രക്ഷിതാക്ക ളേയും ബോധവൽക്കരിക്കൽ, കഴിക്കാതെ വരുന്ന കുട്ടികളെ കണ്ടെത്തൽ, പോഷകാഹാരം നിറഞ്ഞ വൈവിധ്യമാർന്ന ഭക്ഷണം നൽകൽ, ഉച്ചഭക്ഷണ വിതരണത്തിന് മദർ പി.ടി. എ യുടെ സഹായം ലഭ്യമാക്കുക
ജൂൺ
Health club
PTA,
25000
ടോയ്ലറ്റുകൾ
കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ടോയ്ലറ്റുകൾ ലഭ്യമാക്കൽ, നിവിലുള്ള ടോയ് ലറ്റുകൾ അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗപ്രദമാ ക്കുക, ടോയ് ലറ്റ് ഉപയോഗത്തെക്കുറിച്ച് ക്ലാസ്സുകൾ നൽകുക, ശുചീകരണത്തിൽ പി.ടി.എ, കുട്ടികൾ എന്നുവരുടെ പങ്കാളിത്തം ഉറപ്പാക്കുക, പെൺകുട്ടി കൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം ടോയ്ലറ്റു കൾ,ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിക്കൽ.
2,3
ക്ലാസ്സ് തല മൽസരം, പോസ്റ്റർ
ശുചിത്വശീലങ്ങൾ ,ആരോഗ്യം എന്നിവ വ്യക്തമാക്കുന്ന പോസ്റ്ററുകൾ ഓരോ ക്ലാസിലും ഒട്ടിക്കൽ,അവയുമായി ബന്ധപ്പെട്ട മൽസരങ്ങൾ സംഘടിപ്പിച്ച്കുട്ടികളെബോധവൽക്കരിക്കൽ,പൊതു പരിപാടികളിൽ പേപ്പർ ഗ്ലാസ്സ് ,പ്ലേറ്റ് എന്നിവ ഉപയോഗിക്കുന്നത് തടയൽ
ജൂലൈ-സെപ്റ്റംബർ
3,4 Health club
100 വേസ്റ്റ് ബിൻ സ്ഥാപിക്കൽ ഓരോ ക്ലാസ്സിലും ജൈവ അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് പ്രത്യേകം വേസ്റ്റ് ബിൻ സ്ഥാപിക്കൽ,കൃത്യമായി നീക്കം ചെയ്യാൻ ചുമതല വിഭജിച്ചു നൽകൽ,അവ പ്രകൃതി സൗഹൃദപരമായ രീതിയിൽ സംസ്ക്കരിക്കൽ അതായത് റീസൈക്ലിംഗ് യൂണിറ്റുകളിലേയ്ക്ക് എത്തിക്കൽ ബയോഗ്യാസ്പ്ലാന്റ് നിർമ്മാണം. കുട്ടികളിൽ ശുചിത്വമുള്ള പരിസരത്തിന്റെ പ്രാധാന്യം ,മൂല്യം എന്നിവ അറിയുന്നതിനും ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനും സ്വന്തം വീടുകളിലും ഈ രീതികൾ ഉപയോഗപ്പെടുത്തൽ.
ദീർഘകാലം
3
Health club
5000
ആവശ്യമായ ഭൗതികസൗകര്യങ്ങൾ
ബയോഗ്യാസ്പ്ലാന്റ് , വേസ്റ്റ് ബിൻ,ടോയ് ലറ്റുകൾ,ശുദ്ധീകരിച്ചവെള്ളം,പ്രഭാത ഭക്ഷണം ,ഉച്ചഭക്ഷണം,കണ്ടയിനറുകൾ , വാട്ടർപ്യൂരിഫെയറുകൾ
ഗൈഡൻസ് &
കൗൺസലിംഗ്
ആമുഖം
ആധുനിക കാലഘട്ടത്തിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും പലവിധത്തിലുള്ള മാനസിക സംഘർഷങ്ങൾക്ക് വിധേയരാകുന്നുണ്ട്.അവ പരിഹരിക്കാതെ ഫലപ്രദമായ പഠനാന്തരീക്ഷം വിദ്യാലയങ്ങളിലും വീടുകളിലും ഉറപ്പാക്കാൻ കഴിയില്ല. ഓരോ ഘട്ടത്തിലും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ ഗൈഡൻസും കൗൺസലിംഗും നൽകി ഈ പ്രശ്നം പരിഹരിക്കാനാകും. ഉപരിപഠന സാധ്യതകൾ, ജോലി സാധ്യതകൾ കുട്ടിയുടെ താല്പര്യ മേഖല എന്നിവ കണ്ടെത്താനും ഈ പ്രക്രിയ സഹായിക്കും. വിദ്യാലയത്തിൽ ഗൈഡൻസിനും കൗൺസലിംഗിനുമുളള സൗകര്യം ഉറപ്പാക്കുകയും ഇതിനായി സമൂഹത്തിലെ വിദഗ്ദ്ധരുടെ സഹായം ഉറപ്പാക്കുകയും ചെയ്യും.
ലക്ഷ്യങ്ങൾ
രക്ഷിതാക്കൾക്ക് പാരന്റിംഗ് ക്ലാസ്സ് നൽകൽ
വൈകാരിക പിൻതുണ നൽകുന്നതിൽ ആധ്യാപകർക്ക് പരിശീലനം
വിദ്യാർത്ഥികൾക്ക് ലക്ഷ്യബോധം ഉളവാക്കാനുള്ള മോട്ടിവേഷൻ ക്ലാസ്സ്
വിദ്യാർത്ഥികൾക്ക് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാനുള്ള കരിയർ ഗൈഡൻസ് ക്ലാസ്
ലൈഫ് സ്കിൽ ക്ലാസ്സ് നൽകൽ
സ്ക്കൂളിൽ വിദഗ്ധ പരിശീലനം ലഭിച്ച കൗൺസിലറെ നിയമിക്കൽ
ഗൃഹസന്ദർശനം, പ്രാദേശിക പി.ടി.എ
കൗമാരക്കാരുടെ പ്രശ്നങ്ങളെ അടിസ്ഥാനമാക്കി വിദഗ്ധരുടെ ക്ലസ്സ് സംഘടിപ്പിക്കൽ
ഗൈഡൻസ് & കൗൺസലിംഗ് -പ്രശ്നങ്ങൾ
അക്കാദമികം
1. കുട്ടികൾ അനുഭവിക്കുന്ന വിവിധങ്ങളായ മാനസിക സമ്മർദ്ദങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ വൈകാരിക പിൻതുണയും മാർഗ്ഗനിർദ്ദേശങ്ങളും നൽകാൻ കഴിയുന്നില്ല 2. ഉപരിപഠന സാധ്യതകൾ ,തൊഴിൽ അവസരങ്ങൾ,നൈപുണി ശേഷിവികസനം എന്നിവ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് ധാരണ കുറവാണ്.
ഭൗതികം
വിദ്യാലയത്തിൽ കുട്ടികളെ കൗൺസലിംഗ് നടത്തുന്നതിനാവശ്യമായ ഭൗതിക സൗകര്യമില്ല സാമൂഹികം
സമൂഹത്തിലെ മികച്ച കൗൺസിലർമാരെയും ഗൈഡൻസ് വിദഗ്ദ്ധൻമാരേയും കണ്ടെത്താനും വിദ്യാലയത്തിൽ പ്രയോജനപ്പെടുത്താനും കഴിയുന്നില്ല.
പ്രവർത്തനപദ്ധതി വിശകലനം
(പരിഹാരപ്രവർത്തനങ്ങൾ-വിശദാംശങ്ങൾ)
പദ്ധതികൾ
പ്രവർത്തനങ്ങൾ
കാലദൈർഘ്യം
ലക്ഷ്യം [നമ്പർ]
ചുമതല
സാമ്പത്തികം
പാരന്റിംഗ ക്ലാസ്സ്, അധ്യാപകർക്ക് പരിശീലനം,മോട്ടിവേഷൻ ക്ലാസ്സ്,
കുട്ടികളുടെ പഠന പിന്നാക്കാവസ്ഥ, സ്ക്കൂളിൽ വരാനുള്ള താല്പര്യക്കുറവ് ,ലഹരി ഉപയോഗം, കൗമാരകാലത്തെ പ്രതി സന്ധികൾ എന്നിവ സംബന്ധിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺ സലിംഗ്, ബോധവൽക്കരണ ക്ലാസ്സ്, ലഘുലേഖകൾ നൽകൽ, ഗൃഹ സന്ദർശനം, വിദ്യാർത്ഥികൾക്ക് വൈകാരിക പിൻതുണ നൽകുന്നതിൽ അധ്യാപകർക്ക് പരിശീലനം, വിദ്യാർത്ഥികൾക്ക് ലക്ഷ്യ ബോധം ഉളവാക്കാൻ മോട്ടിവേഷൻ ക്ലാസ്സ്, തുടങ്ങിയവ നടപ്പിലാക്കൽ.
മധ്യമകാലം
അധ്യാപകർ,SRG, പി.ടി.എ,
20000
കരിയർ ഗൈഡൻസ്
വിദ്യാർത്ഥികൾക്ക് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ അതായത് തൊഴിൽസാധ്യത, ഉപരിപഠനസാധ്യത, പഠനവിഷയം തെരഞ്ഞെടുക്കൽ തുട ങ്ങിയ മേഖലകളിൽ കുട്ടികൾക്കും രക്ഷ കർത്താക്കൾക്കും കരിയർഗൈഡൻസ് ക്ലാസ്സുകൾ ,ലൈഫ് സ്കിൽ ക്ലാസ്സുകൾ തുടങ്ങിയവ നടപ്പിലാക്കൽ.
മധ്യമകാലം
SRG, SSG, PTA, SDC, MPTA
10000
കൗൺസിലറെ നിയമിക്കൽ
സ്ക്കൂളിൽ വിദഗ്ദ്ധപരിശീലനം ലഭിച്ച കൗൺസിലറെ നിയമിക്കൽ
ഹ്രസ്വകാലം
10000
ബോധവൽക്കരണ ക്ലാസ്സുകൾ
ഡോക്ടർ,നഴ്സ്, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ സേവനം പ്രയോജനപ്പെടു ത്തൽ, ബോധവൽക്കരണ ക്ലാാസ്സുകൾ സംഘടിപ്പിക്കൽ, മൽസരങ്ങൾ നടത്തി യും ബോധവൽക്കരണം നടത്താം.
ഹെൽത്ത് ക്ലബ്ബ്
ആവശ്യമായ ഭൗതിക സൗകര്യം
കൗൺസലിംഗ് ,ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവ നൽകുന്നതിനാവശ്യമായ ക്ലാസ്സ് മുറികൾ, വിദഗ്ധ പരിശീലനം ലഭിച്ച കൗൺസിലർ, ഗൈഡൻസ് വിദഗ്ദ്ധർ
Additional works
1. സ്ക്കൂൾ ഓഡിറ്റോറിയം: 1500 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ക്കുളിൽ ഒരു ഓഡിറ്റോറിയത്തിന്റെ അഭാവം കാരണം പല function ഉം നടത്താൻ കഴിയാത്ത അവസ്ഥയാണ്.കലാകായിക പ്രവൃത്തി പരിചയ പഠനം ,പരിശീലനം,പ്രദർശനം, പ്രകടനം എന്നിവയ്ക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ഹാൾ ആവശ്യമാണ്. ഓഡിറ്റോറിയം നിർമ്മാണം അടിയന്തിരമായി ഏറ്റെടുത്തു നടത്തേണ്ട ഒരു പദ്ധതിയായി വികസനസമിതി കാണേണ്ടതാണ്.
2. ചിത്രമതിൽ : അനാകർഷകമായി കിടക്കുന്ന വിദ്യാലയചുവരിലും പുറംമതിലിലും ആശയാത്മക ചിത്രീകരണം നടത്തി കുട്ടികളെ പഠനമികവിലേയ്ക്ക് നയിക്കുന്നതിന് ചിത്രമതിൽ പ്രയോജനപ്പെടുത്താം. അതിനായി ഓരോ ക്ലാസ്സിലേയും പഠനനേട്ടങ്ങൾ സൂക്ഷമമായി പരിഗണിച്ച് ആവശ്യമായ ചിത്രങ്ങൾ തയ്യാറാക്കുക, നാട്ടിലെ ചിത്രകാരൻമാരുടെ സൗജന്യസേവനം ഉറപ്പുവരുത്തുക
3. ആർട്ട് ഗ്യാലറി : നമ്മുടെ സ്ക്കൂളിൽ വരക്കാൻ കഴിവുള്ള ധാരാളം കുട്ടികളുണ്ട്. അവരെ കണ്ടെത്തുന്നതിനും അവരുടെ കഴിവ് വളർത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനും ആർട്ട് ഗ്യാലറി വളരെ പ്രയോജനം ചെയ്യുന്നതാണ്.ആർട്ട് ഗ്യാലറിക്ക് വിശാലമായ മുറി,ചിത്രപ്രദർശനത്തിനുള്ള സൗകര്യം,ലൈറ്റ് ക്രമീകരണം എന്നിവ ആവശ്യമാണ്.ഇതിലൂടെ ചിത്രകലയുടെ സാധ്യത പ്രയോജനപ്പെടുത്താം.
4. സ്ക്കൂൾ സ്റ്റോർ : കുട്ടികൾക്കാവശ്യമായ എല്ലാ സാധനങ്ങളും ഗുണമേൻമയോടെ നൽകുന്ന ഒരു സ്റ്റോർ സ്ക്കൂളിനുള്ളിൽ ആവശ്യമാണ്.പല അനാശാസ്യ പ്രവർത്തനങ്ങളുടേയും തുടക്കം സ്ക്കൂളിനു പുറത്തുള്ള സ്ഥലങ്ങളിൽ നിന്നാണ്.ഇത് നിയന്ത്രിക്കുന്നതിനും കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നില്ലെന്നും നമുക്കു ഉറപ്പുവരുത്താൻ കഴിയണം.ഇതിന് അധ്യാപകരെ ചുമതലപ്പെടുത്തേണ്ടതില്ല. സ്ററോർ നടത്തിപ്പ് കമ്മിറ്റിയിൽ അധ്യാപകരെ ഉൾപ്പെടുത്തി പി.ടി.എ യുടെ സഹകരണത്തോടെ പ്രഥമാധ്യാപകന്റെ മോണിറ്ററിംഗിൽ നടത്തിയാൽ മതിയാകും. 5. ആധുനിക സംവിധാനത്തോടു കൂടിയ നീന്തൽക്കുളം കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും ആത്മവിശ്വാസം വളർത്തുന്നതിനും അപകടങ്ങളിൽ നിന്നും സ്വയംരക്ഷപ്പെടുന്നതിനും അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കുന്നതിനുള്ള കഴിവും വളർത്തുന്നതിനും നീന്തൽക്കുളം നിർമ്മാണം
6 സ്ക്കൂൾ വാർത്തകൾ യു ട്യൂബിലേയ്ക്ക് സ്ക്കൂളിനെ സമൂഹവുമായി ബന്ധിപ്പിക്കാനും കുട്ടികളുടെ ദൃശ്യമാധ്യമ ആഭിമുഖ്യത്തെ അക്കാദമിക ശേഷികളുടെ വികാസത്തിനുപയോഗപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ട് നടപ്പിലാക്കാവുന്ന ഒരു പദ്ധതിയാണ് ഇത്. കുട്ടികൾ തന്നെ റിപ്പോർട്ടർമാരായും അവതാരകരുമാകുന്ന വേറിട്ട വിഷ്വൽ മീഡിയ...
7. ജൈവവൈവിധ്യോദ്യാനം:
കാമ്പസ് പാഠപുസ്തകമാക്കുക എന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിന് താഴെ പറയുന്ന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കേണ്ടതാണ്.ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുക,ജൈവവൈവിധ്യോദ്യാനവുമായി ബന്ധപ്പെടുത്തി വിവിധ വിഷയങ്ങളിലും ക്ലാസ്സുകളിലും കൊടുക്കാവുന്ന പഠനപ്രവർത്തനങ്ങൾ ലിസ്റ്റ് ചെയ്യുക,ചിത്രശലഭോദ്യാന നിർമ്മാണം,ജല സംരക്ഷണ സംവിധാനങ്ങൾ ഒരുക്കുക ,മണ്ണ് സംരക്ഷണ സംവിധാനങ്ങൾ ഒരുക്കുക,ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ,ആവാസവ്യവസ്ഥകൾ ഒരുക്കൽ(ചെറുകുളം നിർമ്മിക്കൽ)പക്ഷികളെ ആകർഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കൽ,ജൈവവേലികൾ നിർമ്മിക്കൽ
8. speaker switch & Amplifier :
അറിയിപ്പുകൾ അതാത് ക്ലാസ്സുകളിൽ തൽസമയം എത്തിക്കുന്നതിനുള്ള സംവിധാനം
9. Children's Park
മോണിറ്ററിംഗ്
വികസന പദ്ധതികൾ സമഗ്രമായി പരിശോധിക്കുകയും പ്രവർത്തനങ്ങളുടെ പൂർവാപരത നിർണ്ണയിക്കുകയും വേണം. തുടർന്ന് വാർഷിക കലണ്ടർ തയ്യാറാക്കണം. ഒരു വർഷം നടക്കേണ്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ നിശ്ചയിക്കണം. വാർഷിക കലണ്ടറിലെ ഓരോ മാസവും വരുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പ്രതിമാസ കലണ്ടർ നിശ്ചയിക്കണം.
വിദ്യാലയ വികസന സമിതി പ്രതിമാസം ചേർന്ന് തൽമാസത്തിൽ അതുവരെ നടന്ന പ്രവർത്തനങ്ങൾ വിലയിരുത്തുകയും വേണം. ഓരോ ഘട്ടത്തിലും പ്രവർത്തനങ്ങളിൽ വരുന്ന മികവുകളും പരിമിതികളും തിരിച്ചറിഞ്ഞ് പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ തയ്യാറാക്കി നടപ്പിലാക്കുകയും വേണം. എസ്.ആർ.ജി, പി.ടി.എ, വിഷയ സമിതികൾ വിദ്യാലയ വികസന പദ്ധതിക്ക് പ്രഥമ പരിഗണന നൽകണം. വിദ്യാലയത്തിലെ എല്ലാ സമിതികളുടേയും ആദ്യ അജണ്ട വിദ്യാലയ വികസന പദ്ധതിപ്രവർത്തനങ്ങളുടെെ അവലോകനവും ആസൂത്രണവുമായിരിക്കണം.
ഉപസംഹാരം
അടുത്ത അഞ്ചു വർഷത്തേയ്ക്കുള്ള സമഗ്രമായ വികസന പദ്ധതിയാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. ഇതിൽനിന്നും ഓരോ വർഷത്തേയ്ക്കുമുള്ള പദ്ധതികൾ നിശ്ചിത വിഷയ ഗ്രൂപ്പുകൾ തെരഞ്ഞെടുത്തു സൂക്ഷമതലത്തിൽ ആസൂത്രണം ചെയ്യണം. ഓരോ വർഷവും ആവശ്യമായ കൂട്ടിച്ചേർക്കലും പുതിയ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കേണ്ടിയും വരും. പ്രാദേശികവും കാലികവുമായ മാറ്റങ്ങൾക്ക് ഈ പദ്ധതി വഴങ്ങുന്നതാവണം. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി കൃത്യമായ ആസൂത്രണവും വിലയിരുത്തലും ഉറപ്പാക്കണം. ഫണ്ട് വിനിയോഗത്തിൽ കൃത്യതയും സൂക്ഷ്മതയും സുതാര്യതയും ഉറപ്പാക്കണം. വിദ്യാലയത്തിലേയ്ക്ക് ഏതു സ്രോതസ്സുകളിൽ നിന്ന് ഫണ്ട് ലഭിച്ചാലും നടപ്പിലാക്കുന്നത് വികസന പദ്ധതിയിലെ പ്രവർത്തനങ്ങളാകണം. ജനകീയ പങ്കാളിത്തത്തോടെ ഓരോ പദ്ധതിയും നടപ്പിലാക്കുന്നതിന് ആവശ്യമായ വിഭവവും വൈഭവവും കണ്ടെത്തണം. അഞ്ചു വർഷം കൊണ്ട് വിദ്യാലയത്തെ എല്ലാ തലത്തിലും ലോകനിലവാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നാം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.
അനുബന്ധം
വിദ്യാലയ വികസന സമിതി മുഖ്യരക്ഷാധികാരികൾ എം.പി, എം.എൽ.എ രക്ഷാധികാരികൾ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് ജില്ലാപഞ്ചായത്ത് മെംബർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്--ഹെസ്റ്റിൻ ജെ സ്ക്കൂൾ മാനേജർ-റവ.ഫാദർ.ജോസഫ് ബാസ്റ്റിൻ ചെയർമാൻ ഗ്രാമപഞ്ചായത്ത്മെംബർ ജില്ലാപഞ്ചായത്ത് മെംബർ വൈസ് ചെയർമാൻ പി.ടി.എ പ്രസിഡന്റ്/ പ്രതിനിധി SMC chairman/പ്രതിനിധി SDMC chairman/പ്രതിനിധി എം.പി.ടി.എ പ്രസിഡന്റ്/ പ്രതിനിധി പൂർവവിദ്യാർത്ഥി -സമിതി ചെയർമാൻ കൺവീനർ പ്രിൻസിപ്പൽ/ഹെഡ്മിസ്ട്രസ് -ആന്റണി മൊറായിസ് ജോയിന്റ് കൺവീനർ ഹെഡ്മിസ്ട്രസ് - ലില്ലി ജെ സീനിയർ അസിസ്റ്റന്റ് -മേരി മാർഗരറ്റ് എസ്.ആർ.ജി.കൺവീനർ -ജനി എം.ഇസഡ് അധ്യാപകർ ബനാസ് ,സെൽവരാജ്,ഷിബുപി.ജെ,ഷൈജു, ബിജോ എം,സിസിലി എഫ്, സുശീല എസ്,ഫ്ലോബിജറോം,, പ്രിയാ ജോയ് ,സിസ്റ്റർ ബീന,കാതറൈൻ