സ്കൂൾ പ്രവേശനോത്സവം 2026

പ്രവേശനോത്സവം

2026ലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ  ജൂൺ ഒന്നാം തീയതി രാവിലെ 9 മണിയോടെ പുത്തനുടുപ്പുകളും പുത്തൻ ബാഗുകളും പുത്തൻ പുസ്തകങ്ങളും പുത്തൻ പ്രതീക്ഷകളുമായി സ്കൂളിൽ എത്തിച്ചേർന്നു. രാവിലെ 10മണിക്ക് പ്രാർത്ഥനാ ഗീതത്തോടെ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം സമാരംഭിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി ദീപ സുകുമാർ സ്വാഗതം പറഞ്ഞു. കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡറ് ശ്രീ സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ വി.പി. വിനോദ് മുഖ്യപ്രഭാഷണം നടത്തി. മാനേജർ ശ്രീ സുനിൽകുമാർ പി.ആർ., സഹോസ പ്രസിഡൻ്റ് ബിജു കൈത്തോട്ടുങ്ങൽ, മാനേജ്മെൻ്റ് പ്രതിനിധി ശ്രീപി സന്തോഷ് കുമാർ, എം പി ടി എ പ്രതിനിധി ശ്രീമതി ടി കെ മഹേശ്വരി എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റൻ്റ് ശ്രീമതി പ്രിയ കെ എൻ നന്ദി പ്രകാശിപ്പിച്ചു. ദേശീയഗാനത്തോടെ യോഗം അവസനിച്ചു. കുട്ടികൾക്ക് മധുര പലഹാരങ്ങളും പേനയും വിത്തുകളും അടങ്ങുന്ന സമ്മാനങ്ങളും വിതരണം ചെയ്തു.

പരിസ്ഥിതി ദിനാചരണം 2026

പരിസ്ഥിതി ദിനാചരണം

ശ്രീമൂലനഗരം അകവൂർ  ഹൈസ്കൂളിൽ 2026 ജൂൺ 5 ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആയ ശ്രീമതി ദീപ സുകുമാർ, സ്കൂൾ PTA പ്രസിഡൻ്റ് ശ്രീ കെ എ നൗഷാദ് എന്നിവർ ചേർന്ന് സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയും പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. പരിസ്ഥിതി പ്രതിജ്ഞ, സ്കൂൾ റേഡിയോ ഉദ്ഘാടനം, നേച്ചർ വോക്ക്, പരിസ്ഥിതി സംരക്ഷണത്തെ കുറച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വീഡിയോ പ്രദർശനം, പോസ്റ്റർ നിർമ്മാണം എന്നീ കാര്യപരിപാടികൾ സംഘടിപ്പിച്ചു.അധ്യാപികമാരായ അനി.സി.നായർ, രശ്മി.പി.വി, സാവിത്രി വി.കെ എന്നിവർ നേതൃത്വം നൽകി.