ഗവൺമെന്റ് എം.ആർ.എസ്. ഏറ്റുമാനൂർ
നാളെയുടെ വാഗാദാനങ്ങളായ വ്യത്യസ്തരായ പൗരന്‍മാരെ വാര്‍ത്തെടുക്കുന്ന എം.ആര്‍.എസ്-ന്‍റെ ഇന്നലെകളിലേക്കും ഇന്നിലേക്കും സ്വാഗതം
ഗവൺമെന്റ് എം.ആർ.എസ്. ഏറ്റുമാനൂർ | |
---|---|
വിലാസം | |
ഈരാറ്റുപേട്ട കോട്ടയം ജില്ല | |
സ്ഥാപിതം | 2000 ഒക്ടൊബര്‍ 24 - ഒക്ടോബര്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-09-2010 | Rajeevjosephkk |
ചരിത്രം
എന്റെ നാട്പൂഞ്ഞാര്‍ രാജവംശത്തിെെെന്‍റ അതിരുകള്‍ക്കുള്ളില്‍ മീനച്ചിലാറിന്‍റെ തീരത്ത് പ്രകൃതി രമണീയത കളിയാടുന്ന സ്ഥലമാണ് ഈരാറ്റുപേട്ട. മീനച്ചിലാറ് ൨ കൈവഴികളിലായി ഓഴൂകിഎത്തി പേട്ടയില്‍ സംഗമിക്കൂന്നതൂതകൊണ്ടാണ് ഈരാററൂപേട്ട എന്ന സ്ഥലനാമം ഉണ്ടായത്. വടക്കു നിന്നു വരുന്നവര്‍ക്ക് കോട്ടയത്തു നിന്ന് ൪൨ കിലോ മീറ്റര്‍ പാലാ വഴി സഞ്ചരിച്ചാല്‍ ഈരാറ്റുപേട്ടയിലെത്തിച്ചേരാം. തെക്കു നിന്ന് വരുന്നവര്‍ക്ക് ചങ്ങനാശ്ശേരി- കാഞ്ഞിരപ്പളളി വഴിയും ഈരാറ്റുപേട്ടയിലെത്താം. മത-സൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമായി നൈനാര്‍ പള്ളിയും അരുവിത്തുറ സെന്‍റ് ജോര്‍ജ്ജ് പള്ളിയും അമ്മാളമ്മന്‍ കാവും തലയുയര്‍ത്തി നില്‍ക്കുന്നു. പൂഞ്ഞാര്‍ രാജ കുടുംബത്തിലേക്ക് കാഴ്ചദ്രവ്യങ്ങളുമായി പോകുന്ന ഈരാറ്റുപേട്ടക്കാര്‍ക്ക് ഓണപ്പുടവയും പണവും രാജാവു നല്‍കുന്ന രീതി ഇന്നും നിലനിന്നു പോരുന്നു. മീനച്ചിലാറിലൂടെ കെട്ടുവള്ളങ്ങളില്‍ മലയോര വിഭവങ്ങളുമായി കച്ചവടക്കാര്‍ കോട്ടയം ചന്തയിലെത്തി അവിടെ നിന്ന് മറ്റു കാര്‍ഷികവിഭവങ്ങള്‍ വാങ്ങി വിപണനം ചെയ്തു പോന്നിരുന്നു. ഇന്‍ഡ്യയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള പഞ്ചായത്താണ് ഈരാറ്റുപേട്ട. ഉയര്‍ന്ന മലനിരകളും പച്ചപ്പണിഞ്ഞ പുല്‍മേടുകളും ഈ പ്രദേശത്തിന്‍റെ പ്രത്യേകതകളാണ്. എം.ആര്‍.എസ്. ഈരാററുപേട്ട ജവഹര്‍ നവോദയ വിദ്യാലയങ്ങളുടെ മാതൃക ഉള്‍ക്കൊണ്ടു കൊണ്ട് കേരള സര്‍ക്കാര്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്‍റെ കീഴില്‍ പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ ആരംഭിച്ച സ്കൂളുകളാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍. 2000-2001 സ്കൂള്‍ വര്‍ഷത്തില്‍ അന്നത്തെ പട്ടികവര്‍ഗ്ഗ വികസന വകുപ്പു മന്ത്രിയായിരുന്ന ശ്രീ. കെ. രാധാകൃഷ്ണന്‍റെയും സ്ഥലം എം.എല്‍.എ. ശ്രീ. പി.സി. ജോര്‍ജ്ജിന്‍റെയും ശ്രമഫലമായി കോട്ടയം ജില്ലക്കനുവദിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഈരാറ്റപേട്ടയ്ക്കടുത്തുള്ള പിണ്ണാക്കനാട് എന്ന സ്ഥലത്ത് സി.എസ്.ഐ. പള്ളി വക കെട്ടിടത്തില്‍ ഒഒക്ടോബര്‍ 24-ന് ആരംഭിച്ചു. 24 കുട്ടികളും ഒരു വാര്‍ഡനും ഒരു അദ്ധ്യാപകനും രണ്ട് മെസ്സ് ജീവനക്കാരുമായി ആരംഭിച്ച സ്കൂള്‍ നവംബര്‍- 3 തീയതി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
മൂന്നു നിലയുള്ള വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കന്നു. 6 ക്ലാസ്സ് മുറികളും ഒരു സ്റ്റാഫ് റൂമും, സയന്‍സ് ലാബും, കമ്പ്യാട്ടര്‍ റൂമും ഒരു സ്റ്റാഫ് റൂമും ഒരു ഓഫിസും അടങ്ങുന്നതാണ് സ്കൂള്‍. റസിന്‍ഷ്യല്‍ ആയതിനാല്‍ മുകള്‍ നില ഹോസ്റ്റലായും താഴെയുള്ള നില പാചകശാലയായും പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ 148 വിദ്യാര്‍ത്ഥിനികളാണ് ഇവിടെ താമസിച്ചു പഠിക്കുന്നത്. 5 തരം മുതല്‍ 10 തരം വരെയുള്ള കുട്ടികള്‍ ഇഴിടെ പഠിക്കുന്നുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിവിധ തരം പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ഭാഷാ ക്ലബ്ബുകള്‍, ഗണിതശാസ്ത ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയവ കുട്ടികളില്‍ വിവിധ അഭിരുചികള്‍ വളര്‍ത്തുന്നതിനുപകരിക്കുന്നു. സംഗീതം, നൃത്തം, യോഗ, ബാന്‍റ് വാദ്യം, തയ്യല്‍, സ്പോക്കണ്‍ ഇംഗ്ലീഷ്, പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക ക്ലാസ്സ്, ഗൈഡ്സ് തുടങ്ങിയവയും കുട്ടികള്‍ അഭ്യസിക്കുന്നുണ്ട്. ക്ലാസ്സ് സാഹിത്യ സമാജങ്ങള്‍ സജീവമാണ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
1. സ്പോക്കണ്‍ ഇംഗ്ലീഷ്
8 സ്റ്റാന്‍റേര്‍ഡ് മുതല്‍ 10 സ്റ്റാന്‍റേര്‍ഡ് വരെയുള്ള കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം പരിപോഷിപ്പിക്കുന്നതിന് സ്പോക്കണ്‍ ഇംഗ്ലീഷ്
ക്ലാസ്സ് ആരംഭിച്ചിട്ടുണ്ട്.
2. പ്രത്യേക കോച്ചിംഗ് ക്ലാസ്സ്
എല്ലാ ക്ലാസ്സുകളിലെയും പിന്നോക്കം നില്‍ക്കുന്ന
കുട്ടികള്‍ക്കായി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പ്രത്യേകം കോച്ചിംഗ് നല്‍കി വരുന്നുണ്ട്.
3. ടൈംടേബിള്‍
കുട്ടികളുടെ പഠനം സംബന്ധിച്ച് കൃത്യമായി ടൈംടേബിള്‍ തയ്യാറാക്കി പാലിച്ചു വരുന്നുണ്ട്.
4. മാതൃസംഗമം
കുട്ടികളുടെ പഠന-പുരോഗതി വിലയിരുത്തുന്നതിന് എല്ലാ
ക്ലാസ്സുകളിലെയും മാതൃ സംഗമം നടത്തി വരുന്നു.
5. സ്കോളര്‍ഷിപ്പ് പരീക്ഷകള്‍
നാഷണല്‍ ടാലന്‍റ് സെര്‍ച്ച് എക്സാമിനേഷനും മീന്‍സ്-കം-മെറിറ്റ് സ്കോളര്‍ഷിപ്പിനും 28 കുട്ടികള്‍ ഹാജരായി. പരീക്ഷക്ക് ഹാജരായ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയരുന്നു. 9 ക്ലാസ്സിലെ പട്ടികജാതി- പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പിന് 24 പെണ്‍കുട്ടികള്‍ അപേക്ഷിച്ചിട്ടണ്ട്. കേരളാ സയന്‍സ് & ടെക് നോളജി മ്യൂസിയം നടത്തുന്ന inculcate സ്കോളര്‍ഷിപ്പില്‍ 8 സ്ര്റാന്‍റേര്‍ഡിലെ ൯ കുട്ടികള് പ്രവേശനപ്പരീക്ഷയില്‍ വിജയിച്ചിട്ടുണ്ട്. പ്രസ്തുുത കുട്ടികള്‍ക്ക് +2 തലം വരെ 3000/- രൂപാ വീതം പ്രതിവര്‍ഷം സ്കോളര്‍ഷിപ്പ് ലഭിക്കും.
മാനേജ്മെന്റ്
സ്ഥാപനത്തിന്‍റെ നടത്തിപ്പ് കാര്യങ്ങള്‍ സംയോജിത പട്ടികവര്‍ഗ്ഗ വികസന വകുപ്പും വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പും നടത്തുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ മുന്‍പ്രധാന അദ്ധ്യാപകര്‍
- ശ്രീമതി. എന്‍.എസ്. വിമലാദേവി
- ശ്രീമതി. ലളിത റ്റി.വി.
- ശ്രീമതി. വല്‍സലകുമാരി
- ശ്രീമതി. ഓമന സി.
- ശ്രീമതി. ലില്ലി ജോണ്‍
- ശ്രീമതി. ഉഷ റ്റി.എസ്.
- ശ്രീമതി. റ്റി.കെ. തങ്കമണി
- ശ്രീ. റ്റി.കെ. രാമചന്ദ്രന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|