ജി.ബി.എച്ച്. എസ്.എസ്. തിരൂർ
ഭാഷാ പിതാവ് തുഞ്ചത്താചാര്യന്റെ നാടായ തിരൂര്‍ നഗരത്തില്‍ നിന്നും 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒരു ഗവ. വിദ്യാലയമാണ് തിരുര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഡിസ്റ്റ്രിക്‍റ്റ് ബോര്‍ഡ് സ്കൂള്‍ എന്ന പേരിലാണ് ആദ്യ കാലത്ത് അറിയപ്പെട്ടീരുന്നത്. മുന്സിഫ് കോടതി ആയി 1800-ല്‍ സ്ഥാപിച്ച ഈ കെട്ടീടം പിന്നീട് മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായി മാറീ.
ജി.ബി.എച്ച്. എസ്.എസ്. തിരൂർ | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-08-2010 | Mohanantirur |
ചരിത്രം
1800-ല്‍ മുന്സിഫ് കൊട്തി ആയിരുന്നു കെട്ടീടം. പീന്നീടു യു.പി സ്കൂള്‍ ആയും 1900 ത്തില്‍ ഹൈസ്കൂള്‍ തലത്തിലേക്കും ഉയര്‍ത്തപ്പെട്ട വിദ്യാലയത്തീല്‍ 1917 ല് ശീശുക്ലാസ്സുകള്‍ (LKG,UKG), ലോവര്‍ പ്രൈമറി, First Form,Second Form,Third Form ഹൈസ്കൂള്‍ എന്നിങ്ങനെ ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഘട്ടം ഘട്ടമായി വിദ്യാലയത്തിന്റെ ഒരു ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റി കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും വിദ്യാലയത്തിന് വിട്ടു കൊടുത്തു. 1938 ല്‍ LP (3- വരെ) ഒഴീവാക്കീ 4ആം തരം മുതല്‍ ഹൈസ്കൂള്‍ വരെ ആയി. പ്രദേശത്തെ 4 തലമുറകള്‍ക്ക് വിദ്യാലയം വെളിച്ചം പകര്‍ന്നു കഴിഞ്ഞു.യു. പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു. 1992 ലും, 2004ലും സംസ്ഥാന യുവജനോത്സവത്തിനും, 2001ല്‍ സംസ്ഥാന ശാസ്ത്രമേളക്കും പ്രഥാന വേദിയായി എന്ന പ്രൗഢമായ പാരമ്പര്യം വിദ്യാലയത്തിനു സ്വന്തമാണ്.
ഭൗതികസൗകര്യങ്ങള്‍
നാല് ഏക്കറോളം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വികസിപ്പിച്ചാല്‍ നീന്തല്‍ കുളമാക്കി മാറ്റാവുന്ന ഒരു കുളവും വിദ്യാലയത്തിലുണ്ട്. ഹൈസ്കൂളിനു 3ും ഹയര്‍സെക്കണ്ടറിക്കു 1ും ആയി 3 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 H.S ലാബുകളും സ്മാര്‍ട്ട് ക്ലാസ് റൂം ആയി ഉപയൊഗിക്കാം. 4 ലാബുകളിലുമായി ഏകദേശം 60 കമ്പ്യൂട്ടറുകളുണ്ട്. H.S വിഭാഗം 3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കു പോലും പ്രയോജനപ്പെടുത്താവുന്ന, 3000ത്തോളം പുസ്തകങ്ങള്‍ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- എന്‍.എസ്സ്.എസ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഇത് ഒരു ഗവ്. വിദ്യാലയം ആണ.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സര്‍വ്വശ്രീ. നാരായണ അയ്യര്‍, സുന്ദര അയ്യര്‍. വിഷ്ണു നമ്പീശന്‍, കൃഷ്ണണ അയ്യര്‍, ശേഷയ്യര്‍, വള്ളത്തോള്‍ കൊച്ചുണ്ണി മേനോന്‍, N.J.മത്തായി, ശ്രീമതി. അന്‍സാര്‍ ബീഗം, ഇന്ദിരാദേവി, രഞജിനി എന്നിങ്ങനെ സംപൂജ്യരായ ഗുരുശ്രേഷ്ഠര്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിദ്യാലത്തെ നയിക്കുകയുണ്ടായി.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ.ബാവ ഹാജി- കേരള നിയമസഭാ സ്പീക്കര്‍
- ശ്രീ. വള്ളത്തോള്‍ ബാലകൃഷ്ണമേനോന്‍ - റിട്ട. ജില്ലാ കലക്ടര്‍
- ശ്രീ. ഗോവിന്ദ വാര്യര്‍ - സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍
- ശ്രീ. കെ. കരുണാകരന്‍ നായര്‍- റിട്ട. കോ-ഓപ്പറേറ്റീവ് ജോയിന്‍റ് രജിസ്ട്രാര്‍*
- ശ്രീ. സി.രാധാകൃഷ്ണന്‍- പ്രശ്സ്ത നോവലിസ്റ്റ്
- ശ്രീ.കലാമണ്ഡലം തിരൂര്‍ നമ്പീശന്‍ (കഥകളി സംഗീതം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.899053550970265" lon="75.9305477142334" zoom="16" width="300" height="300" selector="no" controls="none">
</googlemap>
|
|