(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കവിത
ഭീതി പരക്കുന്നു ഭയാനകമാകുന്നു
വീണ്ടും ഒരു മഹാമാരി പകരുന്നു
വിനാശകാരൻ കൊറോണയെന്ന മഹാമാരി
താണ്ഡവനടനം തുടരുന്ന വേളയിൽ
ഭൂലോകമാകെ വിറകൊള്ളുന്നു
പേമാരി വന്ന നാളിൽ പ്രളയം
ജാതി മതമൊന്നുമില്ല
പ്രാണനായ് കേണു ഞങ്ങൾ
മതമൊന്നുമില്ല മനസ്സിൽ
ജീവൻ കിട്ടിയാലോ എന്നാശ്വസിച്ചുപോയി
പകപോക്കൽ മറന്നു ഞാൻ കാലമേ
നന്മകൾ പൂവിടും സന്മനസ്സ്