കൊറോണ എന്ന മഹാമാരി ലോകത്തെല്ലാം പരന്നല്ലോ ജാഗ്രതയോടെയിരുന്നില്ലെങ്കിൽ നമ്മളെയെല്ലാം പിടികൂടും പുറത്തിറങ്ങാൻ നോക്കേണ്ടാ.. നിർദ്ദേശങ്ങൾ പാലിച്ചോ... ആവശ്യത്തിനിറങ്ങുമ്പോൾ, മാസ്ക് ധരിക്കാൻ മറക്കല്ലേ...! കൈയും മുഖവും കഴുകേണം ഇല്ലെങ്കിൽ അതാപത്താ....! കൊറോണ മൂലം നമ്മൾക്കൊരു പാട് തിരിച്ചറിവുകൾ ഉണ്ടായി... ചക്കയും മാങ്ങയും ചക്കക്കുരുവും ഉപ്പേരിക്കായ് നിരന്നല്ലോ..... പരസ്പര സഹായസഹകരണങ്ങൾ , എല്ലാവരിലും നിറഞ്ഞല്ലോ...., ആഘോഷങ്ങൾ, ആർഭാടങ്ങൾ എല്ലാം നമ്മൾ വെടിഞ്ഞല്ലോ...!! ഉള്ളതുകൊണ്ട് ജീവിക്കാൻ എല്ലാപേരും പഠിച്ചല്ലോ...!!
സാങ്കേതിക പരിശോധന - nija9456 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത