(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കോവിഡ്19
ഞാനാണ് നിങ്ങൾ കൊറോണ എന്നുവിളിക്കുന്ന കോവിഡ് 19.
ഇന്ന് എന്നെ പേടിച്ച് നിങ്ങൾ പുറത്തിറങ്ങാതെെ കഴിയുന്നു.
എല്ലാം എൻറെ കയ്യിൽ എന്നഹങ്കരിച്ചിരുന്ന നിങ്ങൾ മനുഷ്യർ
ഇന്ന് ഇത്തിരികുഞ്ഞനായ എന്നെ പേടിച്ച് ജീവനുവേണ്ടി പിടയുകയാണ്.
ലോകം മുഴുവൻ എന്നെ കുറിച്ചു മാത്രം സംസാരിക്കുന്നു.
സ്വന്തക്കാർക്ക് കാണാനാകാതെ എത്രയോ പേർ
മരണത്തിലേക്ക് യാത്രയായി.
ഇനിയെങ്കിലും അഹങ്കാരം മാറ്റിവെച്ച്
ഭൂമിയേയും സകല ജീവജാലങ്ങളേയും സ്നേഹിക്കൂ.
എന്ന്
കൊറോണ